തലക്കെട്ടുകള്‍

Monday, October 01, 2007

സര്‍ഗസന്ധ്യ







സൂര്യന്‍ ചൊടിച്ചുചുവന്നതിനാലെയോ,
നെഞ്ചിലെ തീക്കനല്‍‌കൂട്ടില്‍ നിന്നൊരുപിടി-
വാരിഞാന്‍ മാനത്തെറിഞ്ഞതിനാലെയോ,
സന്ധ്യ ചുവന്നുനിറഞ്ഞൂ മാനത്തുമെന്നുള്ളിലും!!

കത്തുന്ന നെഞ്ചകമാകടല്‍തീരത്തെ വെണ്‍-
മണല്‍കൂനയില്‍‌പൂഴ്‌ത്തി;മെല്ലെത്തലോടുമാ
തിരയിലെയുപ്പിനാ‍ലെന്‍ വ്രണക്കൂടുകഴുകിയ-
ക്കണ്ണീരു തിരപോലെ നിര്‍ത്താതൊഴുക്കിഞാന്‍!!‍

പകലിന്റെ ചെമ്പട്ടുമാറ്റിപ്പതുക്കെയാ സന്ധ്യപോ-
യിരവിന്റെ ഗീതങ്ങളുരിയാടിപ്പറന്നു ചീവീടുകള്‍!
ഉണരാതെയജ്ഞാത ജഢമായ്,പരന്ന മണലാഴി-
യിലൊരു കൊച്ചുകണമായഴുകിക്കിടന്നെന്റെ ജന്മം!!

യാമങ്ങള്‍ താണ്ടി രാവേറെത്തളര്‍ന്നുകിടക്കവേ,
ജന്മദോഷത്തിന്‍ ചലം കെട്ടി, കണ്‍‌പോളയൊട്ടി;‍
നിറാന്ധനായ് തപ്പിത്തടഞ്ഞുഞാന്‍‌വീഴവേ,നീ
നിന്റെ വാക്കാം ഗംഗാജലം നാവിലേക്കിറ്റിച്ചാലും!!

മണ്‍‌വീണത്തന്ത്രികള്‍ പൊട്ടി,യെന്നവസാന
ശബ്ദവുമാവിയായ്, ഞാനെന്റെ കണ്ണുകള്‍മൂടവേ,
സര്‍ഗസന്ധ്യേയെന്റെ കണ്ണുകള്‍ക്കുള്ളിലായ്
നിന്നെയും ചേര്‍ത്ത് ചൊല്ലുമെന്‍ യാത്രാമൊഴി!!

[എഴുതിയത് 2007 ഒക്ടോബറില്‍....ഒരു ജീവിതാനുഭവത്തിന്റെ ഓര്‍മ്മക്ക്!]

23 comments:

Malayali Peringode said...

കത്തുന്ന നെഞ്ചകമാകടല്‍തീരത്തെ വെണ്‍-
മണല്‍കൂനയില്‍‌പൂഴ്‌ത്തി;മെല്ലെത്തലോടുമാ
തിരയിലെയുപ്പിനാ‍ലെന്‍ വ്രണക്കൂടുകഴുകിയ-
ക്കണ്ണീരു തിരപോലെ നിര്‍ത്താതൊഴുക്കിഞാന്‍!!


ഹരീ,
എന്തോ ഒരു ‘പിടച്ചില്‍’!!
സത്യം പറയാലോ
വാക്കുകള്‍ മനസ്സിലേക്ക് തുളച്ചു കയറുന്നു...
എന്തായിരുന്നാ ജീവിതാനുഭവം എന്നുകൂടി അറിയാനൊരു കൌതുകം!

ഏതായാലും ഒരു തേങ്ങ ഞാനുടച്ചു!
( ( (((...ഠിം...))) ) )

മാണിക്യം said...

നെഞ്ചിലെ തീക്കനല് വാരിയെറിഞ്ഞപ്പൊള് മാനം എത്രാ മനൊഹരമായി
അതെ ദുഖങ്ങളാകുന്നാ തീക്കനലുകള് പങ്കുവയ്ക്കുക
ഒരു പകലിന് ശേഷം ഇറക്കിയ ചൂടും ചുമടും നൊമ്പരങ്ങളും
മെല്ലെ വന്നു തലോടുന്ന് തിരകള് കഴുകി ഇറക്കുമ്പൊള്
അടുത്ത രാത്രിക്കു മുന്‍പുള്ള ഇടവേളയാണെനികിഷ്ടം
ഹരി നല്ല വരികള്‍. ഓര്‍മ്മിക്കുക.
ദുഃഖങ്ങള്‍ പങ്കിടുമ്പൊള്‍ പകുതിയാകും
സന്തോഷം പങ്കിടുമ്പോള്‍ ഇരട്ടീയാവും.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ഹരി
കവിത അതിമനോഹരം...അഭിനന്ദനങ്ങള്‍

താളം തെറ്റിയ ജീവിത വാടിയില്‍
തീരം തേടിയുള്ള യാത്ര...
പകലെന്നോ..രാത്രിയെന്നോ
നിശ്‌ചയമില്ലാതെയൊരു പ്രയാണം
ഇടക്ക്‌ കരഞും,തളര്‍ന്നും
ആശ്വാസത്തിന്‍ മിഴിനീര്‍കണങ്ങളില്‍
അനുഭൂതിയുടെ ഉള്‍കാഴച്ചയുടെ
പൊരുല്‍ തേടിയുള്ള യാത്ര
വഴിമറന്നു പോയ ഒരു വഴിപോക്കന്റെ
ജീവിതദ്രശ്യങ്ങള്‍ ഇവിടെ ഉണരുകയായ്‌
ഒരു നോവിന്‍ സന്ധ്യപോലെ

നന്‍മകള്‍ നേരുന്നു

Anonymous said...

സര്‍ഗസന്ധ്യേയെന്റെ കണ്ണുകള്‍ക്കുള്ളിലായ്


നിന്നെയും ചേര്‍ത്ത് ചൊല്ലുമെന്‍ യാത്രാമൊഴി!!
kollaaam hari .. nanaitundu.. ente malayalam ingine anenu ariyallo kshemikku....

പൂച്ച സന്ന്യാസി said...

നല്ല കവിത, ഒറ്റയടിക്ക് വായിച്ചാല്‍ മനസ്സിലാവില്ല, എന്നാല്‍ ആഴമായി അതിലേക്ക് ഒന്നിറങ്ങി ചെന്നാല്‍ അതിന്റെ സൌന്ദര്യം മണക്കാന്‍ സാധിക്കും.

പൈങ്ങോടന്‍ said...

ആഴത്തിലുള്ള ഈ കവിതയ്ക്ക് അഭിപ്രായം പറയാനുള്ള കഴിവെനിക്കില്ല.
അണ്ണാ, അണ്ണന്റെ മരുന്നു കച്ചോടം പൊടിപൊടിക്കട്ടെ..ഭാവുകങ്ങള്‍

മയൂര said...

എന്റമ്മേ കടുകട്ടി കവിതയിതു
വായിച്ചെടുത്തു നാലഞ്ചാവര്‍ത്തി
പിന്നെ മനസ്സിലായതു ഉള്ളില്‍
തട്ടി, ശക്തമായ വരിയുമാശയവും...

Anonymous said...

ഹരീ -

ജീവിതാനുഭവങ്ങള്‍ ... അതാണ് മിക്കപ്പോഴും ഇങ്ങനെയുള്ള തീവ്രതയുള്ള തീക്ഷ്ണതയുള്ള സൃഷ്ടികളുടെ പ്രചോദനം!

ഹരിയുടെ ഈ കവിതയിലെ ഒരോ വരികളും മനസില്‍ പറയാന്‍ പറ്റാത്ത ഒരു നൊമ്പരം അവശേഷിപ്പിക്കുന്നു... വിരഹവും പ്രണയവും കാത്തിരിപ്പുമൊക്കെ ഇഴപിരിഞ്ഞു കിടക്കുന്ന പോലെ ...

“ ഉണരാതെയജ്ഞാത ജഢമായ്,പരന്ന മണലാഴി-
യിലൊരു കൊച്ചുകണമായഴുകിക്കിടന്നെന്റെ ജന്മം!!“

ഇനിയും എഴുതുമല്ലോ, ഇതുപോലെ ജീവിതാനുഭവങ്ങള്‍ ആറ്റിക്കുറുക്കിയ കൃതികള്‍...?

- ആശംസകളോടെ , സന്ധ്യ :)

ഹരിയണ്ണന്‍@Hariyannan said...

വര്‍ത്തമാനം പറഞ്ഞ പിടച്ചില്‍ ഇതെഴുതുമ്പോഴും ഉണ്ടായിരുന്നു..അതുകൊണ്ടായിരിക്കാം,അതിപ്പോഴും നിലനില്‍ക്കുന്നത്..!
മാണിക്യം...നന്ദി..അഭിപ്രായത്തിനും പ്രോത്സാഹനത്തിനും..
മ്ന്സൂര്‍,ഉഷ,പൂച്ച,പൈങ്ങൂ,മയൂര,സന്ധ്യ എല്ലാവര്‍ക്കും നന്ദി..
സന്ധ്യപറഞ്ഞപോലെ...ജീവിതം പ്രണയമയമാണ്..അതില്‍ നിന്ന് ആര്‍ക്കാണ് മാറിനില്‍ക്കാന്‍ കഴിയുക?!
ഈ പ്രോത്സാഹനങ്ങളുള്ളിടത്തോളം കാലം ഞാന്‍ ഈ ബ്ലോഗിന്റെ തീരത്തുണ്ടാവും..

മഴതുള്ളികിലുക്കം said...

ഹരിയണ്ണാ...


കവിത മനോഹരം..അഭിനന്ദനങ്ങള്‍

നന്‍മകല്‍ നേരുന്നു

Anonymous said...

ജീവിതാനുഭവങ്ങളില്‍ നിന്നെടുത്ത കവിതയാണെങ്കില്‍, ജീവിതത്തീല്‍ ഇതുവരെ കയ്പ്പൂനീര് അധികം ഒന്നും കുടിക്കേണ്ടി വന്നിട്ടില്ലാത്തവര്‍ക്ക് ഈ കവിത അല്പം ഭയം ജനിപ്പിക്കും. എന്തോ ഒരു മുന്നറിയിപ്പു പോലേ... കവിത വളരേ നന്നാ‍യിട്ടുണ്ട്. അതിന്റെ ജീവസ്സ് കളയാതെയുള്ള അവതരണം പ്രശംസനീയം... ഇനിയും ഇതുപോലെയുള്ള സര്‍ഗ്ഗസൃഷ്ടികള്‍ ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു. :) (അണ്ണന്റെ സ്വന്തം ചിഞ്ചു)

ഷംസ്-കിഴാടയില്‍ said...

സുഹൃത്തെ ഞാന്‍ ഇവിടെ ഇപ്പോള്‍ എത്തിയതെ ഉള്ളൂ...
നേരത്തെ കണ്‍ടെത്താന്‍ കഴിഞ്ഞില്ല...നല്ലൊരു സദ്യ ഉണ്‍ടു..
അതിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പത്തുണ്‍ട്...ഈ ബ്ലോഗിന്റെ ശൃംഗല എനിക്ക് തന്ന എന്റെ സുഹൃത്തിനു നന്ദി...ഇനിയും നല്ല വിഭവങ്ങള്‍ ഇവിടെ ഒരുക്കുമല്ലോ...ഈ വഴി വന്നാല്‍ കുറെ അസ്വസ്ഥതകള്‍ക്ക് മരുന്നു കിട്ടും...നന്ദി..ഹരീ

Unknown said...
This comment has been removed by the author.
Anonymous said...

ജനിമൃതികളുടെ ആകുലതയും ആതുരതയും എന്താണിങ്ങനെ എല്ലായിടത്തും ഹരിയെ പിന്തുടരുന്നത്......ബിംബങ്ങള്‍ക്കെല്ലാം വേദനിപ്പിക്കുന്ന മൂര്‍ച്ച..

Sherlock said...

ഹരിയേട്ടാ, ദേ ഇപ്പോഴാ കണ്ടേ..
വരികള്‍ അസ്സലായിരിക്കുന്നു...ആദ്യത്തെ നാലുവരികള്‍ സൂപ്പര്‍...

ഹരിയണ്ണന്‍@Hariyannan said...

മഴത്തുള്ളീ..കിലുക്കത്തിനുനന്ദി...
ചിഞ്ചൂട്ടീ...കയ്പുനീരുകുടിക്കാത്ത ജീവിതങ്ങളൊന്നുമില്ലെന്നുതോന്നുന്നു..
ഷംസ്...വൈകിയാണെങ്കിലും വന്നതിനും വായിച്ചതിനും നന്ദി!!
അനാമിക..പണ്ട് വേര്‍ഡ്സ്വര്‍ത്ത് പറഞ്ഞപോലെ വികാരങ്ങളുടെ തുടര്‍ച്ചയായ നിറഞ്ഞൊഴുകലുകളാണല്ലോ കവിതകള്‍...കൂടെയുണ്ടാവുന്ന വേദനകള്‍ക്ക് നന്ദി..അവയാണല്ലോ കവിതകള്‍ക്ക് കാരണമാകുന്നത്!!
നന്ദി ജിഹേഷ്...ഇനിയും എല്ലാവരും ഈ വഴികു വരണേ....

വാണി said...

ഹരീ...അസ്സലായിരിക്കണു.
കവിതയിലെ ബിംബങ്ങള്‍ ശക്തം. കവിത അനുഭവിപ്പിക്കാന്‍ ബിംബങ്ങള്‍ക്കാവുന്നു. അതു തന്നെയാണ് കവിയുടെ വിജയവും.
അഭിനന്ദനങ്ങള്‍.

ഹരിയണ്ണന്‍@Hariyannan said...

നന്ദി വാണീ..
വന്നതിനും വായിച്ചതിനും അഭിപ്രായം കുറിച്ചിട്ടതിനും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹരിയണ്ണന്റെ

സര്‍ഗസന്ധ്യ എന്ന കവിത.

എനിക്ക്‌ കവിത ചൊല്ലലില്‍ കഴിവൊട്ടും തന്നെ ഇല്ല. ശ്രീ അനംഗാരി തുടങ്ങിയ മഹാന്മാരാണ്‌ അതില്‍ വിദഗ്ദ്ധര്‍.
അതുകൊണ്ട്‌ ഈ അവിവേകം ക്ഷമിക്കുമല്ലൊ
O T ഹരിയണ്ണന്‍ എന്നു വിളിച്ചാല്‍ ഗുരുത്വദോഷം വരുമോ? :) :)

ദിലീപ് വിശ്വനാഥ് said...

മണ്‍‌വീണത്തന്ത്രികള്‍ പൊട്ടി,യെന്നവസാന
ശബ്ദവുമാവിയായ്, ഞാനെന്റെ കണ്ണുകള്‍മൂടവേ,
സര്‍ഗസന്ധ്യേയെന്റെ കണ്ണുകള്‍ക്കുള്ളിലായ്
നിന്നെയും ചേര്‍ത്ത് ചൊല്ലുമെന്‍ യാത്രാമൊഴി!!

നല്ല വരികള്‍.

സഹയാത്രികന്‍ said...

ഹരിയണ്ണോ....
നന്നായിട്ടുണ്ട്ട്ടോ ..:)

“കത്തുന്ന നെഞ്ചകമാകടല്‍തീരത്തെ വെണ്‍-
മണല്‍കൂനയില്‍‌പൂഴ്‌ത്തി;മെല്ലെത്തലോടുമാ
തിരയിലെയുപ്പിനാ‍ലെന്‍ വ്രണക്കൂടുകഴുകിയ-
ക്കണ്ണീരു തിരപോലെ നിര്‍ത്താതൊഴുക്കിഞാന്‍“
ഈ വരികള്‍ മനസ്സില്‍ തൊട്ടു...
:(

വേണു venu said...

ഹരി അണ്ണന്‍‍ എന്നു തന്നെ വിളിക്കട്ടെ. അണ്ണനെന്ന വാക്കു് “അണ്ണനുറങ്ങാത്തവീടു്” എന്നൊക്കെ ഒരു കഥ എഴുതിപ്പിച്ചതുകോണ്ടു് അണ്ണന്‍ എന്നു തന്നെ വിളിക്കുന്നു.
വരികള്‍‍ മനോഹരം. ഭാവം നഷ്ടമാകാതെ പണിക്കരു സാറു് പാടിയതും കേട്ടു.
അഭിനന്ദനങ്ങള്‍.:)

ഹരിയണ്ണന്‍@Hariyannan said...

എന്റെ വരികളില്‍ ഞാന്‍ കണ്ടിരുന്ന അതേഭാവം തന്നെ പകര്‍ന്നുതന്ന ഡോക്ടര്‍ക്ക് ഞാന്‍ എങ്ങനെ നന്ദിപറയുമോ?
അണ്ണാ എന്നെന്നെ വിളിച്ചാല്‍ ദോഷമുണ്ടാകും..എനിക്ക്!!
കാരണം..എന്റെ ആശാനെന്നോടെന്തിന ഗുരുത്വം.
വാല്‍മീകി,സഹയാത്രികാ,വേണുമാഷേ....
നന്ദി!!!!