തലക്കെട്ടുകള്‍

Monday, March 31, 2008

ചില വൈഖരികള്‍!ടമുറികളോരോന്നടഞ്ഞിടുന്നൂ,ദിനം
വെയിലറുതിയാവാതൊഴിഞ്ഞിടുന്നൂ!
വിജനമായൊഴുകുന്നകരിവീഥികള്‍,ചുടു
നിണമുണങ്ങിപ്പടര്‍ന്നലയൊഴിഞ്ഞൂ!

മണലരംവീശുംകൊടുംവേനലില്‍,പണം
നിണമൂറ്റിയുരുവാകുമൂഷരക്കാഴ്ചയില്‍
‍അണപൊട്ടിയൊഴുകുമക്കണ്ണീരിലും,സ്വയം
അണയാന്‍‌കൊതിച്ചതാണെന്റെ കണ്ണൂര്‍!

കളകളം‌പാടിത്തിമര്‍ത്താര്‍ത്തലക്കും,പുഴ-
യുള്ളകാടുള്ള നിറമാര്‍ന്ന നാട്ടില്‍
‍ഇനിയൊന്നുബാക്കിയിക്കണ്ണീരുമാത്രം,നിണം
വീണുറഞ്ഞൊരാ രണനിലം മാത്രം!

തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!

പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍‌വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!

കളിയായ്‌തലോടുംകളിപ്പന്തുപൊട്ടി,കളം
തീര്‍ത്തരക്തത്തിനൊപ്പംതെറിച്ചാ
കുരുന്നിന്‍‌കരങ്ങള്‍പിടക്കുന്നചോദ്യം
കൊളുത്തുന്നുനെഞ്ചിന്നകക്കോണിലെങ്ങോ!!

പിടക്കുന്നകാമം‌തളിര്‍ക്കുന്നനേര;ത്തിളം
കാറ്റിനൊപ്പംകടന്നെത്തിയൊന്നാം
രാവിന്റെയന്ത്യംകുറിച്ചിന്നൊരുക്കു;ന്നിവര്‍
‍പെണ്ണൊരുത്തിക്കുവൈധവ്യലോകം!!

മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!

ഇലമൂടിയാടുന്നൊരിടവഴികളില്‍,മഴു
മറയിട്ടുറങ്ങിക്കരംകാത്തിരിപ്പൂ!
വന്നെത്തിയിന്നത്തെയിരയെന്നുകണ്ടി;ട്ടിരു-
ളില്‍തിളങ്ങുന്നതിന്‍‌കൂര്‍ത്തനാവും!!

ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!

രക്തസാക്ഷിപ്പിരിവുകാക്കുന്നനായകര്‍,വിര-
ലനക്കിപ്പാവയാട്ടുന്നശീലകള്‍!
വാക്കിന്റെയാജ്ഞയോടൊപ്പം ദഹിക്കുമീ,ചിത-
ലരിച്ചെല്ലിച്ചൊരാശയക്കെട്ടുകള്‍!!

എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!

ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!
എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!
[ ചില വൈഖരികള്‍- എഴുതിയത് 31-03-2008. ഹൃദയം ഉറക്കെപ്പറയുന്ന ചില കാര്യങ്ങള്‍!! ]

44 comments:

ഹരിയണ്ണന്‍@Hariyannan said...

വൈഖരികള്‍ എന്നാല്‍ ഹൃദയപൂര്‍വ്വം ഉറക്കെപ്പറയുന്നത്...

ചിലകാര്യങ്ങള്‍ അങ്ങനെയാണ്..!!

കനല്‍ said...

തേങ്ങ (((ഠോ))) ഉടച്ചു.

മനസു നോവുന്ന ചിത്രീകരണമാണല്ലോ അണ്ണാ ഈ കവിതയിലൂടെ കാണിച്ചിരിക്കുന്നത്.
എന്തു ചെയ്യാം കണ്ണുള്ളവര്‍ കണ്ണൂരിലുണ്ടെങ്കിലും
ദയയില്ലാത്ത അന്ധന്മാരെ നിയന്ത്രിക്കാന്‍ ഭരണകൂടങ്ങളും പരാജയപ്പെടുന്നു

Sharu.... said...

കണ്ണൂരിന്റെ ദു:ഖം വിളിച്ചോതുന്ന കവിത. പ്പക്ഷെ കുറച്ചു കൂടി ശ്രമിച്ചിരുന്നെങ്കില്‍ ചില വരികളില്‍ തോന്നിയ ഒരു കല്ലുകടി ഒഴിവാക്കാമായിരുന്നു. ചിട്ടയായി എഴുതിയിരിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നിയത്. ഒരു എളിയ അഭിപ്രായം :)

മാണിക്യം said...

കണ്ണൂരിന്റെ കണ്ണ്നീര്‍ ......!

വളരെ ക്രൂരമായ കൊലപാതകങ്ങളും
അവയുടെ ബാക്കിപത്രവും ആണ്‍
ആ‍ ചിത്രത്തില്‍ ഒന്നു നോക്കി
പിന്നെ ഒന്നും കൂടി നോക്കാനായില്ല.

പെറ്റമ്മയൂടെ വിലാപം
കവിത വായിക്കുമ്പോള്‍ ദുഖവും
ഭയവും നിസ്സഹായതയും
ഗദ്ഗതം തടുക്കാനാവുന്നില്ലാ
ഹരി പതിവ് പോലെ തീഷ്ണമായ വിഷയം
അന്തസത്ത ചോരാതെ അവതരിപ്പിച്ചു.

സാക്ഷരകേരളത്തിന്‍ നേരെ ഒരു ചോദ്യം
“ചില വൈഖരികള്‍!അതു നമുക്ക് വേണൊ?”

നന്ദകുമാര്‍ said...

നോവുകള്‍ കേള്‍ക്കാതിരിക്കാന്‍ ഭരണകൂടം കാതുകള്‍ കൊട്ടിയടച്ചിരിക്കുന്നു! നോവുകള്‍ കാണാതിരിക്കാന്‍ ജനം കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്നു. നുണകള്‍ പേര്‍ത്തും പേര്‍ത്തും മാധ്യമങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു. ഹരിയുടെ ഈ ഉറക്കെപ്പറച്ചില്‍ അല്പമെങ്കിലും തുറന്ന കണ്ണുകളും കാതുകളുമുള്ളവര്‍ കേട്ടിരുന്നെങ്കില്‍...
ആശംസകള്‍ ഹരി.. ഇനിയും പലതും ഉറക്കെ വിളിച്ചു പറയൂ...

http://nandaparvam.blogspot.com/

..::വഴിപോക്കന്‍[Vazhipokkan] said...

കാലിക പ്രാധാന്യമുള്ള വിഷയം ചിട്ടയായ വരികളില്‍ ഒതുക്കിയിരിക്കുന്നു.

ക്രൂരമായ പകയുടെ ബാക്കിപത്രമായി കണ്ണൂരു മാറുമ്പോള്‍,ഒരു നല്ല നാ‍ട് നശിക്കുന്നല്ലോ എന്നു തോന്നിപ്പോകുന്നു ! കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഒരു പ്രതിഭാസം. കൊടിയുടെ നിറം കാവിയാലും ചുവപ്പായാലും അനാഥമാകുന്നത് മനുഷ്യ ജീവിതങ്ങള്‍. കൊടിയ പക തലമുറകള്‍ കൈമാറുമോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു !!

നാളയുടെ പുലരികളില്‍ വെള്ളരിപ്രാവുകള്‍ നിറയട്ടെ.

കാവലാന്‍ said...

അണ്ണന്‍സ്,
നന്നായിരിക്കുന്നു ചിലവരികളെല്ലാം മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു.
ഇത് ഒന്നു കൂടി നന്നാക്കിയെടുക്കാന്‍ ഹരിയണ്ണനു ശ്രമിച്ചാല്‍ കഴിഞ്ഞേയ്ക്കാം.
ഭാവുകങ്ങള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അത്താണ് ഹരിയണ്ണാ....
ഹൃദയതന്ത്രികളില്‍ വരികള്‍ ആഞ്ഞടിക്കണം അണ്ണാ നമിച്ചൂ...

അത്ക്കന്‍ said...

ഹേ...ഹരിയണ്ണോ...?
വൈഖരികള്‍ നന്നായിട്ടുണ്ട്.
ഇങ്ങനെയൊക്കെ പലതവണ അനുഭവിച്ചറിഞ്ഞിട്ടും എന്തേ കണ്ണൂരിലെ കണ്ണുനീര്‍ ഇനിയും തോരുന്നില്ല.
നിയമ സംഹിതകളുടെ പോരായ്മ കൊണ്ടൊ അതൊ...?.
നമ്മള്‍ പ്രവാസികള്‍ക്കിതു മനസ്സിലാകും കാരണം,നാം നേരും നെറിയും തിരിച്ചറിയാന്‍ ശ്രമിക്കുന്നു.ജാതി,മത്,വര്‍ഗ്ഗ ഭേതമില്ലാതെ നെറികേടിനെ നേരു കൊണ്ട് നമുക്കു നേരിടാം

ചന്ദ്രകാന്തം said...

"തത്വശാസ്ത്രങ്ങള്‍ വെറും മണ്‍കുടങ്ങളാണതില്‍-
മര്‍‌ത്യസ്നേഹത്തിന്‍ മധു നിറയ്ക്കാന്‍ മറക്കല്ലേ.."
എന്ന്‌ , പണ്ടെന്നോ വായിച്ച വരികളെ വീണ്ടും ഓര്‍‌മ്മിയ്ക്കുന്നു..

തമനു said...

ഹൃദയത്തില്‍ തൊടുന്ന വരികള്‍ .

വളരെ നല്ല കവിത ഹരീ.. :)

G.manu said...

കുഞ്ഞേ ഇതു കണ്ണൂര്‍ ഇടനെഞ്ചില്‍
പടരും തുടുകണ്ണീര്‍
തുടലു പറിച്ച നരാധമ സംസ്കൃതി
പിടയും ചുടുകണ്ണീര്‍..


കണ്ണൂരിലേക്കുള്ള വൈഖരി ഹൃദയത്തില്‍ തൊട്ടു മാഷേ

അപ്പു said...

എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!


നല്ല വരികള്‍. ഹരിയണ്ണാ, ആ‍ശംസകള്‍

സാരംഗി said...

"തെയ്യങ്ങളാടിത്തളര്‍ന്നുതകരുന്നു,മന-
മുന്മാദകാണ്ഡം തുടര്‍ന്നുവലയുന്നു.
സ്വപ്നങ്ങളറ്റമിഴിയൊട്ടിയടയുന്നു,തല-
യറ്റമനുജന്മമതുവെന്തുപുകയുന്നൂ!"

വൈഖരി വളരെ നന്നായി ഹരി. അഭിനന്ദനങ്ങള്‍!

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കവിത കുഞ്ഞു അക്ഷരങ്ങളില്‍ ആയത് കണ്ണിനൊരു ബുദ്ധിമുട്ട്, :)

ശരത്‌ എം ചന്ദ്രന്‍ said...

നന്നയിട്ടുണ്ട് ..ഹരിയെട്ടൊ...

വൈവസ്വതന്‍ | vaivaswathan said...

ഹരിയണ്ണാ... നല്ല വരികള്‍...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഹരിയണ്ണാ എന്തൊക്കെ കാണിച്ചാലും നമ്മുടെ നാട് നാന്നാവില്ല പിന്നെ ചാവുന്നവരെ അവരുടെ വഴിക്കു വിട്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കണ്ണുരിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണു വിപളവം അവ്വിടെ അതെ നടക്കു

ഹരിയണ്ണന്‍@Hariyannan said...

ഇതില്‍ എന്തൊക്കെയോ മാ‍റ്റാനുണ്ടെന്ന് എനിക്കും തോന്നുന്നു..ചിലതുമാറ്റി.
പൊതുജനാഭിപ്രായം നോക്കിയിട്ടുവേണം മാറ്റം വരുത്താന്‍!നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നു.
തേങ്ങാക്കാരന്‍ മൂസക്ക് നന്ദി.
നന്ദി ഷാരൂ..എവിടെയാണ് കല്ലുകടിച്ചതെനറിഞ്ഞിരുന്നെങ്കില്‍... :)

നന്ദി മാണിക്യം.
നന്ദകുമാര്‍..നന്ദപര്‍വ്വം വായിച്ചു.മനോഹരമായ ബ്ലോഗുകള്‍.ഇവിടെ താങ്കള്‍ക്ക് വളരെയേറെ നല്ലകാര്യങ്ങള്‍ ചെയ്യാനുണ്ടാവും.വായനക്കു നന്ദി!

ഹരിയണ്ണന്‍@Hariyannan said...

വഴിപോക്കാ...പോയോ? നന്ദി.
കാവലാന്‍,സജി,അത്കന്‍ അണ്ണന്‍...നന്രി!
ചന്ദ്രകാന്തം..നന്ദി![എന്തായാലും ഓര്‍മ്മയില്‍ നിന്ന് രണ്ടുവരി ഓര്‍മ്മവന്നല്ലോ...ബാറ്ററി പോയിട്ടില്ല :) ]

തമനു..വരവിനും വായനക്കും സഹായങ്ങള്‍ക്കും നന്ദി!!

മനൂട്ടനും അപ്പൂട്ടനും നന്ദി.

ഹരിയണ്ണന്‍@Hariyannan said...

സാരംഗി...നന്ദി!

ഏറനാടാ..മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്താല്‍
കണ്ണടകള്‍ വേണം..ഒരെണ്ണം സംഘടിപ്പിക്കണേ.. :)

ശരത്..വൈവസ്വതന്‍...നന്ദി.

അനൂപ്..നന്ദി.
അടിച്ചവഴിയേ പോയില്ലെങ്കില്‍ പോയവഴിയേ അടിക്കാമെന്ന്.അല്ലേ?
അങ്ങനെ അങ്ങുപേക്ഷിക്കാമോ?

കുറുമാന്‍ said...

ഹരിയണ്ണോ, ഇന്നലെ മുതല്‍ ഇതില്‍ കയറാന്‍ കോണിയും ചാരിവച്ച് ശ്രമിക്കുന്നതാ. പക്ഷെ പേജ് ലോഡാവാന്‍ ഒരു മൊട. മുന്നോട്ട് വച്ചകാല് പിന്നോട്ട് വക്കുന്ന പതിവ് പണ്ടേയില്ലാ‍ത്തതിനാല്‍ ഇത് വൈഖരികള്‍ വായിച്ചേ തീരൂ എന്ന കുറുമശപഥം എടുത്ത്, തറ്റുടുത്ത്, കച്ചകെട്ടി, ഓതിരം മറിഞ്ഞ്, ബ്ലോഗനാര്‍കാവിലമ്മയെ ധ്യാനിച്ച്, ഹരിയണ്ണനില്‍ ആഞ്ഞ് വെട്ടി (എന്റര്‍ ബട്ടണില്‍ ആഞ്ഞ് കൊട്ടി)...ഭരദേവതകളാണെ സത്യം, വെട്ടൊന്ന് പോസ്റ്റ് രണ്ട്.

വാ‍യിച്ചു.

മനോഹരമാ‍യിരിക്കുന്നു. ചിലവരികളെല്ലാം വളരെ തീക്ഷണം.

സമകാലിക സംഭവങ്ങളെകുറിച്ച് ഇത്രയും മനോഹരമായ ഒരു കവിത രചിച്ചതിനു നന്ദി.

ഇതൊന്ന് ആരെങ്കിലും ആലപിച്ച് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

ശ്രീ said...

ഇതേതായാലും നന്നായി, ഹരിയണ്ണാ...

തോന്ന്യാസി said...

മുകളില്‍ പറഞ്ഞ ഒരു വിധം എല്ലാകമന്റുകള്‍ക്ക് കീഴെയും എന്റെ കയ്യൊപ്പു കൂടി ചാര്‍ത്തുന്നു

അഗ്രജന്‍ said...

ചുടുചോരചിന്തിയൊരിലച്ചാര്‍ത്തുകള്‍,ചെറു
ചോനന്റെയന്നം വിളമ്പിവക്കുമ്പോള്‍!
മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!

നല്ല വരികള്‍ ഹരിയണ്ണാ... വളരെ നന്നായി എഴുതിയിരിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

കുറുമാനേ..
ഇടങ്കാല്‍ വലിച്ചുവച്ച്,ഇരുന്നമര്‍ന്ന്,വലതുകാല്‍ ഉളുക്കി..(ട്ര്ര്....ശബ്ദത്തോടെ)പണ്ടാരമടങ്ങി മൂക്കുകുത്തി..എത്തിയല്ലോ സമാധാനമായി.വരുന്നവഴിയില്‍ വല്ല യു ടേണും കാണാന്‍ മറന്നോ എന്നും സംശയം? :)
ഇതൊന്ന് ആലപിക്കാന്‍ ഞാന്‍ തന്നെ പലവട്ടം ശ്രമിച്ച്..അല്ലേല്‍ ഇനി അതുംകൂടി വേണ്ട;ഉള്ളതുകൊണ്ട് തന്നെ ജനം സഹിക്കുന്നു..ഒരു പരിധിയില്ലേ..എന്നുകരുതി മതിയാക്കിയിരിക്കുവാണ്! ബ്ലോഗിലെ അറിയപ്പെടുന്ന ഗായകരൊക്കെ വനിതാലോകത്തോട്ടും പോയി. :)

ശ്രീ..കള്ളാ..
‘ഇത്’ ഏതായാലും നന്നായീന്ന്.. :)
മുമ്പുണ്ടാരുന്നതൊക്കെ ശുദ്ധബോറാരുന്നൂന്നെഴുതിക്കൂടാരുന്നോ ദുഷ്ടാ..@#$
:)

തോന്ന്യാസീ..ഈ പൊരിഞ്ഞഓട്ടത്തിനിടേലും വന്ന് ഈ തോന്ന്യാസം പറഞ്ഞതിന് നന്ദി! :)

അഗ്രൂ..
‘മറുമൊഴികളില്ലാതുറങ്ങുന്നലോകം,നമു-
ക്കെന്തുനാളേക്കൊരുക്കിവക്കുന്നുവോ?!’
സത്യത്തില്‍ ഇത് മറുമൊഴികളിലൊന്നും രയിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാരെ ഉദ്ദേശിച്ചെഴുതിയതാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടേ...:)

നന്ദി..എല്ലാവര്‍ക്കും!

ഉപാസന | Upasana said...

Anna

KalikaprasakthiyuLLa pOst
Good Work again form your pen
:-)
Upasana

ഹരിയണ്ണന്‍@Hariyannan said...

നന്ദി ഉപാസനേ..

:)

ഹരിശ്രീ said...

എത്രനാളെത്രപേരെത്രപാഠങ്ങളായ്,ചൊല്ലു-
മെന്നാലെന്തുഭേദമെന്‍ ദേശമേ!
നിന്നെയൊട്ടൊന്നുനന്നാക്കുവാനാകുമോ,മന്നി-
ല്കസേരകള്‍ വാഴുവോളം വരെ!!

മന്‍സ്സിനെ സ്പര്‍ശിക്കുന്ന വരികള്‍....

ആശംസകള്‍...

കാര്‍ത്ത്യായനി said...

നിഷ്കളങ്കരായ ചില മനസ്സുകള്‍.സത്യത്തില്‍ കാപട്യം കുറഞ്ഞ ഈ മനസ്ഥിതിയാണോ കണ്ണൂരിന്റെ ശാപം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.കണ്ണാടി പോലെ തെളിഞ്ഞ മനസ്സുകളെ മരവിപ്പിച്ച് വിഷം കുത്തി വെയ്ക്കുന്നു..കൊടിയ്ക്കു നിറം ചേര്‍ക്കാന്‍ നരബലിയാവാമെന്ന് പഠിപ്പിച്ച ശാസ്ത്രമേതായാലും അതു മനസ്സാക്ഷിയുള്ള മനുഷ്യന്റേതല്ല.ആര്‍ക്കൊക്കെയോ വേണ്ടി അനാഥരാവുന്ന അമ്മമാര്‍,ഭാര്യമാര്‍,പെങ്ങന്മാര്‍..ഒടുവില്‍ അവര്‍ക്കു സ്വന്തം കണ്ണീരും വേദനയും മാത്രം.
നന്നായിരിയ്ക്കുന്നു ഹരിയണ്ണാ..കാലികപ്രസക്തിയുള്ള വിഷയം..

വേണു venu said...

ഹരിയണ്ണോ,
വൈഖരികള്‍.
കണ്ണൂര്, കണ്ണുനീരായി മാറുന്നു....

jithan said...

നാടിനെക്കുറിച്ചുള്ള ചിന്തകളില്‍ ഭയവും വിഹ്വലതകളും കൂടി നിറഞ്ഞിരിക്കുന്നു....ദൈവത്തിന്റെ സ്വന്തം നാട്!!!!
നല്ല വരികളില്‍ പറയാനുള്ളത് ഒട്ടും ചോര്‍ന്നുപോകാതെ കോറിയിട്ടിരിക്കുന്നു...വളരെ നന്നായി കവിത....

ഹരിയണ്ണന്‍@Hariyannan said...

(ഹരി)ശ്രീ അണ്ണാ...നന്ദി! :)

കാര്‍ത്ത്യായനീ..(നല്ല പേര്!)
വര്‍ണക്കാഴ്ചകളാണ് നമ്മുടെ നാട്ടില്‍..
പൂരത്തിന്റെയല്ല;കുടമാറ്റത്തിന്റെയല്ല...കൊടികളുടെ നിറക്കാഴ്ചകള്‍!

വേണൂ...കണ്ണൂര്‍ എന്നത് കണ്ണീര്‍ എന്നാരോ എഴുതിതെറ്റിപ്പോയതായിരിക്കുമോ?

ജിതാ...നന്ദി!!
ഇങ്ങനെ കയ്യും കെട്ടിനില്‍ക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യണേ.. :)

ദ്രൗപദി said...

വിഷു ആശംസകള്‍...

കവിത ഇഷ്ടമായി
നന്മകള്‍ നേരുന്നു

ഗീതാഗീതികള്‍ said...

ഞങ്ങള്‍ തെക്കര്‍ എപ്പോഴും പറയാറുണ്ട്, വടക്കര്‍ കുറച്ച്കൂടി സ്നേഹമുള്ളവരാണെന്ന്. പറച്ചില്‍ മാത്രമല്ല, അനുഭവവും അതാണ്. അത്തരം സ്നേഹം നിറഞ്ഞ മനസ്സുള്ളവരെയാണല്ലോ, ഈ രാഷ്ട്രീയാധമന്മാര്‍ പകയും വെറുപ്പും വിദ്വേഷവുമെല്ലാം കുത്തിനിറച്ച് ഇങ്ങനെ കൊലയാളികളായിത്തീര്‍ക്കുന്നത്. ഇതെന്നവസാനിക്കും?
എപ്പോഴത്തേയും പോലെ ഗൌരവവിഷയങ്ങളെ കവിതാത്മകമാക്കി അവതരിപ്പിച്ചിരിക്കുന്നു..
ഹരിയണ്ണാ, കവിത നന്നായി.

ഉഗാണ്ട രണ്ടാമന്‍ said...

നല്ല വരികള്‍...

ഹരിയണ്ണന്‍@Hariyannan said...

ദ്രൌപദി..നന്ദി!

ഗീതചേച്ചി,
തെക്കരത്രക്കുമോശമാണോ ?! :)

ഉഗാണ്ടരണ്ടാമന്‍...നന്ദി!!

kilukkampetty said...

“ജിഹ്വയില്‍ വൈഖരിപ്പൂക്കളായ്‌വന്നുനീ,യെന്നും
ചിലമ്പിത്തകര്‍ന്നുതീര്‍ന്നീടണം!“ജിഹ്വ നിശ്ചലം ... എന്തു പറയാനാ..
കവിത കണ്ണു നിറച്ചു.
മെയിലില്‍ വന്ന കുറേ പടങ്ങള്‍ ഓര്‍മ്മ വന്നു.

തസ്കരവീരന്‍ said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.
(Kavitha enikkishtamayi. Ippol parasyam pathikkunna thirakkilanu, bookmark cheythittu pinne sarikkonnu vayikkanam....)

തസ്കരവീരന്‍ said...

"പാഠങ്ങളോതിമുഴുമിച്ചഗുരുവിന്‍ ഗളം
ചോരചീറ്റീച്ചിതറിവീഴുന്നകാഴ്ചകള്‍,
വാളാല്‍‌വരച്ചനവപാഠങ്ങളാണു വള-
മാകുന്നതിന്നുകുരുന്നുബോധങ്ങളില്‍!"

വളരെ നല്ല കവിത.
താങ്കള്‍ അധികം വൈകാതെ പ്രിന്‍റ് മാദ്ധ്യമത്തില്‍ എത്തുമെന്ന് എനിക്ക് തോന്നുന്നു.
മനോഹരമായ ഭാഷ.
ഇവിടെ വന്നു എന്‍റെ ബ്ലോഗിലേക്ക് ലിങ്ക് ഇട്ട എന്നെ തല്ലണം.
കൊല്ലക്കുടിയില്‍ സൂചിയുടെ പരസ്യം പതിച്ചത് പോലെ!
(അത് പറഞ്ഞെന്നു വെച്ച് ആരും കേറി തല്ലിയേക്കല്ലേ... എന്നെ ഒന്നു പേടിപ്പിച്ചു വിട്ടാല്‍ മതി, ഞാന്‍ നന്നായിക്കോളും...)

ഗീതാഗീതികള്‍ said...

വടക്കരുടെ അത്രയും നിഷ്കളങ്കസ്നേഹം തെക്കര്‍ക്കില്ല എന്നതു ഒരു സത്യം തന്നെയാണ്. ഞാനും തെക്കത്തിതന്നെയാണേ..

ഹരിയണ്ണന്‍@Hariyannan said...

ഉഷേച്ചി പറഞ്ഞ ആ ചിത്രങ്ങളും ഈ കവിതക്ക് പ്രേരണയായി എന്നു പറഞ്ഞോട്ടെ..
വായനക്ക് നന്ദി!

തസ്കരവീരാ..കാലമാടാ..
ഞാനിനി രണ്ടിടത്തും വന്നോളാമേ..
:)
പിന്നെ ഇതൊക്കെ പ്രിന്റുമീഡിയക്കുകൊടുക്കാന്‍ എനിക്കുവിരോധമുണ്ടായിട്ടല്ല;അവന്മാരുടെ ചവറ്റുകുട്ട നിറക്കണ്ടല്ലോന്നുകരുതി. :)

ഗീതേച്ചീ..
ഇങ്ങനെ ആത്മപ്രശംസവേണ്ടാട്ടോ..
:)

കിലുക്കാംപെട്ടി said...

"എന്റെനാടെന്റെനാടെന്നെനിക്കുഴലുവാ,നെന്നും
മനസ്സിലുണ്ടാവണംനോവുകള്‍!'നേരത്തേ വായിച്ചതും, കമന്റ് ഇട്ടതും ആണ്. ഇടക്കിടെ വന്നു വായിക്കറുണ്ട് നിന്റെ കവിതകള്‍. വീണ്ടും വായിച്ചപ്പോള്‍ എത്ര കമന്റിട്ടാലും മതിയാവില്ല എന്നു തോന്നി.