തലക്കെട്ടുകള്‍

Wednesday, May 28, 2008

വിമല്‍...ഒരു അനശ്വര നക്ഷത്രം!!




( ചിത്രത്തിനു കടപ്പാട്: വിമലിന്റെ A LOT LIKE LIFE എന്ന ബ്ലോഗ്)




Gender: Male


Astrological Sign: Sagittarius


Industry: Arts


Location: India


About Him


An absolute non-entity who is fast losing his appetite for life. In this cruel and heartless desert of manipulations, I am still searching for an oasis of hope. As it is said, you won't get the thing you cherish most.



ഇത്രയുമാണ് വിമല്‍ സ്വയം വിവരിച്ചിരിക്കുന്ന വിവരങ്ങള്‍!!



“Once upon a time, there was a kid who played a prank on his mother. He hid in a cupboard, thinking that his loved ones will unleash a search for finding him. His father may beat him up and the search party will despise him for sure. Nothing matters because, eventually his mother will appear on the scene, hold him to her bosom and console him… a grand bonus for his rebellious escapade. Sadly, no one came searching for him. Days and months passed by and for a long seven years he remained closeted inside the cupboard. There were some late voices of recall, but by that time, he had turned deaf and insensitive.”



ഇതുവായിച്ചാല്‍ ദുഗ്രാഹ്യമായ സ്വന്തം ജീവിതത്തിന്റെ ഇരുമ്പലമാരക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുട്ടിത്തമുള്ള മുഖം തെളിഞ്ഞേക്കും.


ഇത് വിമല്‍!!


ഏറെക്കാലത്തെ പരിചയമൊന്നുമില്ലാതെ,ബ്ലോഗിന്റെ അലമാരതുറക്കുമ്പോള്‍ മാത്രം കണ്ടിട്ടുള്ള വിമല്‍ എന്ന സുഹൃത്ത്!! റെഡ് ഇന്ത്യന്‍ എന്ന പേരില്‍ ബ്ലോഗുചെയ്തിരുന്ന സുഹൃത്ത്!എന്റെ ചില സുഹൃത്തുക്കളുടെ സുഹൃത്ത്...!!


അടുത്തകാലത്തൊരിക്കല്‍ വിമല്‍ എന്റെ സുഹൃത്തിനോടുപറഞ്ഞു;നാട്ടില്‍ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് മടങ്ങണം....അമ്മയോടൊപ്പം നില്‍ക്കണം!


മേയ് 27-ആം തീയതി രാവിലെ; തന്റെ 28 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ നിന്നും....അമ്മയെ തനിച്ചാക്കി വിമല്‍ യാത്രയായി.

ഒട്ടേറെ ചിന്തകളെ ഒളിപ്പിച്ചുവച്ചിരുന്ന ആ ഹൃദയം ഏറെ ദുര്‍ബലമായിരുന്നുവത്രേ!!


ഒടുവിലത്തെ പോസ്റ്റില്‍, തകരാന്‍ തുടങ്ങുന്നുവെന്ന അറിയിപ്പുവന്ന വിമാനത്തിലിരുന്ന് മരണത്തെക്കുറിച്ചുചിന്തിക്കുന്ന വിമലിന്റെ വരികളുണ്ട്....


“Damn it. This plane is going to crash. You have lived a life without purpose and now you are going to die without a purpose.”


ഈറനണിയുന്ന കണ്ണുകളോടെ വിമലിന് വിട!!

48 comments:

ഹരിയണ്ണന്‍@Hariyannan said...

" All my life, I never wanted to be big. I wanted to be a kid. Even while I was a toddler, I was treated as an over-mature creature, to be kept away from all the fun and frolic.. "

വിമലിന് ആദരാഞ്ജലികള്‍!!

ശ്രീ said...

നേരിട്ടറിയില്ലെങ്കിലും വിമലിന് ആദരാഞ്ജലികള്‍!

മാണിക്യം said...

എത്രയോ പാഴ്‌ജന്മങ്ങളെ
ഈ ഭൂമിയില്‍ ഇട്ടിട്ട്
ഈ കുരുന്നു ജീവന്‍
കൊത്തി കൊണ്ടു
പറക്കണമായിരുന്നൊ
മരണദേവാ ?
.. I am enjoying a temporary
victory over unhappiness.
And, I am left believing
about absolute surrender,
about an angel, about a fallen star and oscillating fortunes………
വിമല്‍ നീ എല്ലാവറെയും തോല്‍പ്പിച്ചല്ലോ !
വിമലിന് ആദരാഞ്ജലികള്‍!

See You real soon.

Unknown said...

വിമലിന് ആദരാഞ്ജലികള്‍!!

ജോസ്‌മോന്‍ വാഴയില്‍ said...

ഒരിക്കലെ ഞാനവനെ കണ്ടിട്ടുള്ളൂ... പലതവണ ഫോണില്‍ സംസാരിച്ചു...! (വിജിലിനൊപ്പം) അവന്റെ പല ലേഖനങ്ങളും (മലയാളം) വായിച്ച് അക്ഷരലോകത്തെ... അല്ലെങ്കില്‍ അറിവിന്റെ ലോകത്തെ ഒരു കൊച്ചു കുട്ടി കണക്കെ ഞാന്‍ അന്തം വിട്ടിരുന്നിട്ടുണ്ട്...!!

ഒരുതരത്തില്‍ അവന്‍ എന്നെയും തോല്‍പ്പിച്ചു... എനിക്കവന്‍ അവന്റെ ബൈയോ ഡേറ്റാ അയച്ചിരുന്നു... എന്റെ കമ്പനിയില്‍ കയറാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ്... എനിക്ക് അവന് വേണ്ടി സംസാരിക്കാനേ കഴിഞ്ഞുവുള്ളൂ... കുറച്ച് ദിവസം കഴിഞ്ഞ് ഒരു വേകന്‍സി ആവുമ്പോള്‍ നിന്നെ എടുക്കാമെടാ എന്ന് പറഞ്ഞതായിരുന്നു അവനോട്...!! എന്നിട്ടിപ്പോ...???

സ്വപ്നങ്ങളെ ബാക്കി വച്ച്... നീ പോയില്ലേ...!!!

വിമല്‍... നിനക്ക് ആദരാഞ്ജലികള്‍...!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

My condolence

പാമരന്‍ said...

ആദരാഞ്ജലികള്‍...

പറയാനൊത്തിരി ശേഷിപ്പിച്ചാണെന്നു തോന്നുന്നു യാത്രയായത്‌..

കുഞ്ഞന്‍ said...

വിമലിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ..ആദരാഞ്ജലികള്‍..!

ആ അമ്മയുടെ ദുഖത്തില്‍ പങ്കുചേരുന്നു.

ഓ.ടോ..2 മഹാനുഭാവര്‍ ഇപ്പോള്‍ ഇത് വായിച്ച് നിര്‍വൃതിയടയുന്നു!!!.... ബെസ്റ്റ് അണ്ണാ ബെസ്റ്റ് അവസരോചിതം..!

അഞ്ചല്‍ക്കാരന്‍ said...

ആദരാഞ്ജലികള്‍.

പൊറാടത്ത് said...

വിമലിന് ആദരാഞ്ജലികള്‍.....

ഭൂമിപുത്രി said...

വിമലിന്‍ നിത്യശാന്തി നേരുന്നു.

ചാണക്യന്‍ said...

അകാലത്തില്‍ പൊലിഞ്ഞ വിമലിന്
ആദരാഞലികള്‍........

G.MANU said...

“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ..”

വിമലിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി കണ്ണീര്‍.....

ആദരാഞ്ജലികള്‍....

Unknown said...

ആദരാഞ്ജലികള്‍!

krish | കൃഷ് said...

ആദരാജ്ഞലികൾ അർപ്പിക്കുന്നു.

തോന്ന്യാസി said...

ആദരാഞ്ജലികള്‍........

വേണു venu said...

വിമലിന് ആദരാഞ്ജലികള്‍!

മുസാഫിര്‍ said...

ആദരാഞ്ജലികള്‍! ഏതാ‍യിരുന്നു. ഈ പ്ലെയിന്‍ ക്രാഷ് ? കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ ?

ഏറനാടന്‍ said...

പാവം വിമല്‍. എന്റെ അശ്രുപൂക്കള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആദരാജ്ഞലികൾ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വല്ലാത്ത സങ്കടം തോന്നി. ആ അമ്മയെ ഓര്‍ത്ത്.
വിമലിന് ആദരാഞ്ജലികള്‍!!

Sharu (Ansha Muneer) said...

ആദരാഞ്ജലികള്‍

ജിജ സുബ്രഹ്മണ്യൻ said...

നേരിട്ടു പരിചയം ഇല്ല..എങ്കിലും നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെട്ട വേദന..ആ വേര്‍പാട് സഹിക്കാനുള്ള ശക്തി ആ അമ്മക്കു ലഭിക്കാന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുന്നു..

അഭിലാഷങ്ങള്‍ said...

ആദരാഞ്ജലികള്‍..

ഉഗാണ്ട രണ്ടാമന്‍ said...

വിമലിന് ആദരാഞ്ജലികള്‍!

നിരക്ഷരൻ said...

ഈ കുറഞ്ഞ കാലത്തിനുള്ളില്‍ ബൂലോകത്ത് ഇങ്ങനെയൊരു ദുഖപര്യവസായിയായ കാര്യത്തിനും കമന്റ് ഇടേണ്ടി വന്നതില്‍ മനസ്സ് വിഷമിക്കുന്നു.

വിമലിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടേയും, സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നു.

nandakumar said...

വിമലിന് ആദരാഞ്ജലികള്‍!!

മയൂര said...

ദുഖത്തില്‍ പങ്കുചേരുന്നു...
വിമലിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു...

സജീവ് കടവനാട് said...

ആദരാഞ്ജലികള്‍...

Anonymous said...

ഒരുപാട് പറയാന്‍ ശേഷിപ്പിച്ച്, ഒരുപാട് സങ്കടങ്ങളെ മനസില്‍ ഒതുക്കി, എന്നും ഒരു കൊച്ചു കുട്ടിയായി ജീവിക്കാനാഗ്രഹിച്ച, എന്നാല്‍ ഒരിക്കലും , കുട്ടിയായിരുന്നപ്പോള്‍ പോലും കുട്ടിത്തത്തോടെ ജീവിക്കാന്‍ പറ്റാതിരുന്ന, സൌഹൃദങ്ങളെ വല്ലാതെ വിലമതിച്ചിരുന്ന എന്റെ പ്രിയ സുഹൃത്ത് വിമലിന്റെ ആത്ശന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു. വിമലിന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഈയൊരു വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി നല്‍കണേയെന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

മുസാഫിര്‍: 28 വയസ്സുകാരനായ വിമല്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് വന്നാണ്. മെയ് 27 നു രാവിലെയായിരുന്നു സംഭവം. ആ പ്ലെയിനിലുണ്ടായ അനുഭവം, അവന്‍ 7 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു നാട്ടിലേക്ക് പോകുമ്പോഴുണ്ടായ മാനസികാവസ്ഥയാണ്. ആ വരികള്‍ ഹരിയണ്ണന്‍ വിമലിന്റെ ബ്ലോഗില്‍ നിന്നെടുത്തതാണ്. അത് അവന്റെ അനുഭവകഥയാണ്.

ഹരിയണ്ണനു നന്ദി!

Shabeeribm said...

വിമലിന് ആദരാഞ്ജലികള്‍!!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അറിയാത്ത ആ സുഹൃത്തിനു എന്റെ ആദരാഞ്ജലികള്‍ ...

ഹരിയണ്ണന്‍@Hariyannan said...

വിമലിനെ സ്മരിക്കാന്‍ കൂടിയവര്‍ക്കെല്ലാം നന്ദി പറയുന്നു!

@ കുഞ്ഞന്‍
“ഓ.ടോ..2 മഹാനുഭാവര്‍ ഇപ്പോള്‍ ഇത് വായിച്ച് നിര്‍വൃതിയടയുന്നു!!!.... ബെസ്റ്റ് അണ്ണാ ബെസ്റ്റ് അവസരോചിതം..!”
കുഞ്ഞന്റെ ഈ ഓഫ് ടോപിക്കിനെക്കുറിച്ച്...
ഇടതുവശത്ത് കുഞ്ഞന്‍ കണ്ട ഓണ്‍ലൈന്‍ റീഡേഴ്സിനെക്കുറിച്ചുള്ള വരി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതില്ല!ബ്ലോഗിന്റെ പൊതുവായുള്ള ഘടകങ്ങള്‍ ഓരോ പോസ്റ്റിന്റേയും സ്വഭാവത്തിനനുസരിച്ച് മാറ്റുകയെന്നത് (എനിക്ക്)എളുപ്പമായി തോന്നുന്നില്ല!അതുപോലെ എന്റെ ചിരിക്കുന്ന പടവും കുഞ്ഞന് അവസരോചിതമല്ലെന്നു തോന്നിയേക്കാം.അങ്ങനെയൊക്കെ തോന്നിപ്പിക്കേണ്ടിവന്നതിന് ക്ഷമചോദിക്കുന്നു!
എങ്കിലും ക്ഷീരത്തെ വിട്ട് ചോരക്കുപിന്നാലെ പോകാതിരിക്കാമായിരുന്നു!

Aloshi... :) said...

Never I did met him, but now I see him in his friends....
Dear loving friend Vimal & Hariyannan... Death is not an end but its only dor which oppen to an another world.. am sure that once I will meet him their, and that day is not far away....
I too do pray for you Vimal... please remeber me too, because ya you are in the presence of Almighty...

Malayali Peringode said...

@ ഹരിയണ്ണന്‍
ഇതിനു നന്ദി പറയരുതേ....

ഇതുവരെ കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും
എന്റെ സുഹൃത്തുക്കളുടെ സുഹൃത്ത് വിമല്‍....
താങ്കളെ കാണുന്നു, കേള്‍ക്കുന്നു....
താങ്കളുടെ വരികളിലൂടെ, ഓര്‍മകളിലൂടെ...
താങ്കള്‍ എന്നെന്നും ഞങ്ങളോടൊപ്പം ജീവിച്ചിരിക്കും...
അമ്മക്കൊരുപാട് മനശ്ശക്തി ദൈവം നല്‍കട്ടെ....

ആദരാഞ്ജലികള്‍ :(

absolute_void(); said...

നവിമുബയില്‍​ സണ്ണിന്യൂസില്‍ പണിയെടുത്തിരുന്ന എഞ്ചിനീറിംഗ് കോളജ് ഡ്രോപ് ഔട്ട് ആയ യുവാവിന്റെ കാര്യമാണു് പറയുന്നതു് എന്ന ധാരണയിലാണു് ഇതു കുറിക്കുന്നതു്. വിമലിന്റെ അമ്മയുടെ അല്‍പ്പം അകന്ന ബന്ധുവാണു് ഞാന്‍. ഞങ്ങള്‍​ തമ്മില്‍​ പരിചയമില്ല. ഇത്തവണ ഞാന്‍ ജോലിയുടെ ഭാഗമായി മുംബയിലേക്കു് പോരുന്നതിനു് മുമ്പു് ഈ യുവാവിന്റെ നമ്പര്‍ തരാമെന്നും പോയി കാണണമെന്നും വിവരങ്ങള്‍ അന്വേഷിക്കണമെന്നും അമ്മയുടെ സഹോദരന്‍​ എന്നോടു് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍​ പോരുന്നതിനു് മുമ്പു നമ്പര്‍ വാങ്ങാന്‍ വിട്ടുപോയി. പിന്നീടു് അക്കാര്യം മറന്നുംപോയി. വിമലിന്റെ മരണവാര്‍ത്ത വരുന്ന ദിവസം യാദൃശ്ചികമായി ഞാന്‍ മുമ്പു് ജോലി ചെയ്തിരുന്ന കലാകൌമുദി പത്രത്തിന്റെ നരിമാന്‍ പോയിന്റിലെ ഓഫീസില്‍ പോയി. അവ്യക്തമായി എഴുതിയിരുന്ന വാര്‍ത്ത യാദൃശ്ചികമായി കമ്പ്യൂട്ടറില്‍​ കണ്ടപ്പോള്‍ ഞാനാണു് എഡിറ്റ് ചെയ്തു കൊടുത്തതു്. അപ്പോഴും ഇതു് എന്നോടു് കാണണമെന്നു് ആവശ്യപ്പെട്ട യുവാവിന്റെ കാര്യമാണെന്നു് ഞാനറിയുന്നുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ വീട്ടില്‍​ നിന്നു് എന്റെ അപ്പന്‍ വിളിക്കുമ്പോഴാണു് വിവരമറിയുന്നതു്. ഒരിക്കലും പരിചയപ്പെടാതിരുന്ന ആ അകന്ന ബന്ധുവിനു് രണ്ടുതുള്ളി കണ്ണൂനീര്‍ കൊണ്ടു് എന്റെ അര്‍ച്ചന.

കുറുമാന്‍ said...

വിവരങ്ങള്‍ അറിയാറുണ്ട് ഫോണിലൂടെ.

ജോലിതിരക്കൊരുവഴിക്ക്.

ഒരു മാസമായി ബ്ലോഗിലേക്കൊന്ന് എത്തിനോക്കിയിട്ട്.

ബൂലോഗ കാരുണ്യം ദിവസവും രാത്രി നോക്കും അത്ര മാത്രം.

ഹരിയണ്ണന്‍ ഫോണിലൂടെ വിളിച്ച് പറഞ്ഞപ്പോള്‍ ഞെട്ടി പോയി. നല്ലതു പോലെ എഴുതുന്ന (ഇംഗ്ലീഷില്‍ ആയിരുന്നു കൂടുതല്‍) വിമല്‍ വിട്ടു പോയി നമ്മളെ എന്ന്! അതും 28 വയസ്സില്‍.

പ്രാര്‍ത്ഥന മാത്രം. മറ്റെന്തു ചെയ്യാന്‍ കഴിയും.

ആത്മാവിനു നിത്യശാന്തി നേരുന്നു. അടുത്തൊരു ജന്മമെടുത്തു നീയെന്നു കരുതട്ടെ സുഹൃത്തെ ഞാന്‍.

yousufpa said...

മരിക്കുന്നത് ജീവനല്ല..
അത് അവനവന്‍‌റ്റെ ചെയ്തികളിലൂടെ നിലനില്‍ക്കുന്നു.വിമലിനെ കുറിച്ചറിയുന്നതും കേള്‍ക്കുന്നതും ഹരിയില്‍ നിന്നാണ്.
ഹരീ പ്രിയപ്പെട്ടവരാരും നമ്മെ വിട്ടു പോകില്ല.അവര്‍ നമുക്ക് ചുറ്റും എപ്പോഴും നമ്മെ കണ്ടു കൊണ്ട് ഇവിടെ ജീവിക്കുന്നു.

വിമലിന് നമുക്ക് നിത്യശാന്തി നേരാം.
ആ അമ്മയ്ക്ക് മനശ്ശാന്തിയേകാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കാം.

പരേതനായ എന്‍‌റ്റെ സഹോദരാ താങ്കളുടെ പരലോകജീ‍ീവിതം ശാന്തിയൊടെ ആകട്ടെ. ആമീന്‍

SABU PRAYAR ~ സാബു പ്രയാര്‍ said...

വിമലിനെ എനിക്കറിയില്ല.
ഈ ചെറുപ്പക്കാരന്റെ ബ്ലോഗുകളും ഞാന്‍ വായിച്ചിട്ടില്ല
എങ്കിലും..
ഈ യുവാവിന്റെ വിയോഗം ഇപ്പോള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

മന്‍സുര്‍ said...

മനസ്സിലൊരു നോവിന്‍ കനലായ്‌
ദൂരേക്ക്‌ മാഞൊരെന്‍ സ്നേഹമേ
നിനക്ക്‌ ആദരാഞ്ജലികള്‍...

പ്രാര്‍തഥനയോടെ.....

Appu Adyakshari said...

ആദരാഞ്ജലികള്‍!

ഗീത said...

വിമലിന് ആദരാഞ്ജലികള്‍.

മഴവില്ലും മയില്‍‌പീലിയും said...

വിമല്‍ മരിച്ചതിനു ശേഷമാണ്‍ ഞാന്‍ ഒരു പോസ്റ്റും ഭദ്ര എന്ന ഒരു പെണ്കുട്ടിയുടെ പോസ്റ്റിനോളം പോന്ന കമ്ന്റും കണ്ടത്..ആദരാഞ്ജലികള്

ശ്രീലാല്‍ said...

വിമലിന് ആദരാഞ്ജലികള്‍.

ആൾരൂപൻ said...

എനിയ്ക്ക്‌ അറിയാത്ത വിമലിന്‌ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു. ആ ആത്മാവിന്‌ ദൈവം നിത്യശാന്തി നല്‍കട്ടെ.

വിജില്‍ said...

ഒന്നാം ചരമവാര്‍ഷികം...
വിമല്‍‌സ് എന്റെ കൂടെത്തന്നെയുണ്ടെന്ന് കരുതുന്നു...

വിജില്‍ said...

ചെക്കന്‍ പോയിട്ട് രണ്ടു വര്‍ഷം ആയി....
എന്നിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ലാ....

ഹരിയണ്ണന്‍@Hariyannan said...

വിമലിന്റെ ഓര്‍മ്മക്ക് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതായി ആര്‍ക്കെങ്കിലും അറിവുണ്ടോ?

“Once upon a time, there was a kid who played a prank on his mother. He hid in a cupboard, thinking that his loved ones will unleash a search for finding him. His father may beat him up and the search party will despise him for sure. Nothing matters because, eventually his mother will appear on the scene, hold him to her bosom and console him… a grand bonus for his rebellious escapade. Sadly, no one came searching for him. Days and months passed by and for a long seven years he remained closeted inside the cupboard. There were some late voices of recall, but by that time, he had turned deaf and insensitive.”

അവന്‍ എവിടെയോ ഒളിച്ചിരിക്കയാണ്!
:)