തലക്കെട്ടുകള്‍

Monday, August 11, 2008

പേടി









(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ സെര്‍ച്ച്)


ഹാളിന്റെ വിശാലതയില്‍
എനിക്ക് പേടിയാവുന്നു!
ആരാണീജനവാതലുകള്‍
കൊട്ടിയടച്ചിരുട്ടാക്കിയത്?!
മൃഗങ്ങളുടേതിലുംഭീകരമായ
മുരള്‍ച്ചകളാരുടേതാവാം?!
എന്റെ ഹൃദയമല്ലാതെയിത്ര
വേഗത്തില്‍ മിടിക്കുന്നതെന്ത്?!

സമയമറിയാത്തയിരുപ്പില്‍
എനിക്ക് പേടിയാവുന്നു!!
എന്നെ അറിയുന്നവരെല്ലാം
ഇരുട്ടിനപ്പുറത്തെവിടെയാകാം?!
എന്റെയഭാവംകലക്കിയ
കണ്ണുകളേതൊക്കെയാവാം?!
ഈശ്വരനെത്തേടിപ്പോയവര്‍
എന്നെക്കണ്ടെത്തുമോ ആവോ?!

പാദ‍ങ്ങളുടെ മരവിപ്പില്‍
എനിക്ക് പേടിയാവുന്നു!
ഈ വിശാലതയിലിരുട്ടില്‍,
എന്നെത്തിരിച്ചറിയാത്ത,
തിരഞ്ഞുവരാതോര്‍ത്തുകരയാത്ത,
ഇരുട്ടിനിടയിലെ ശബ്ദങ്ങളുടെ
അനക്കം മാത്രമാണ്
ഞാനറിയുന്നത്!

എനിക്ക് പേടിയാവുന്നു!!

9 comments:

ഹരിയണ്ണന്‍@Hariyannan said...

ഇരുട്ടിനിടയിലെ ശബ്ദങ്ങളുടെ
അനക്കം മാത്രമാണ്
ഞാനറിയുന്നത്!

എനിക്ക് പേടിയാവുന്നു!!

കാപ്പിലാന്‍ said...

Dont do Dont do
-------------------

dont cry
Oh..my dearest friend
If you are afraid ,call me
when ever you become free

മാണിക്യം said...

മൃഗങ്ങള്‍ സംസാരിക്കാനാവത്ത- തിനാലല്ലേമുരളുന്നത്?അതില്‍തെല്ലും
ഭീകരതയില്ലതന്നേ.ഹൃദയമെന്നുമീ വേഗതയില്‍ തന്നെയാമിടിച്ചത് നീ‍യതറിഞ്ഞില്ലകണ്ണാ.

അടിച്ചോട്ടം കളിക്കുമീ സൂര്യചന്ദ്രന്മാര്‍
സമയത്തെ തെളിക്കുന്നതറിയുന്നില്ലേ?
വന്നരുളുംഇരുളും വെളിച്ചവും നിന്നോടൊപ്പം
ഈശ്വരനില്‍ക്കുമ്പോള്‍കണ്ടെത്തുന്നതാഭാവമല്ലേ?

നിന്‍പദങ്ങളെന്തിനുമരവിയ്കണം
തിരിച്ചറിഞ്ഞില്ലന്നുള്ളതിരിച്ചറിവല്ലേ
അന്ധകരത്തെ തുരത്തുന്നശബ്ദംവിശാലമാം‌- പ്രകാശത്തില്‍ ഭയമെതുമില്ലാതെകടന്നിരിക്കു.

പാമരന്‍ said...

വിശാലതയെപ്പേടിച്ച്‌ ഇടമില്ലായ്മയെ വരിക്കുമോ?

തണല്‍ said...

പേടിയാവുന്നു....
എനിക്കും!

ഹരിയണ്ണന്‍@Hariyannan said...

കാപ്പിലാന്‍..

:) ആ നമ്പരും കൂടിത്തരൂ...!

മാണിക്യം..
എനിക്ക് മൃഗങ്ങളെ പണ്ടേ ഭയമാണ്..
വന്യമൃഗങ്ങളെ!

പാമരന്‍..
സത്യം!ചിലപ്പോള്‍!!

തണല്‍..
എനിക്കും തണലില്ലാതാകുന്നു!
അതിന്റെ പേടി!!

അനില്‍@ബ്ലോഗ് // anil said...

നിങ്ങളൊരു വലിയ ഹാളില്‍ സ്വയം പൂട്ടിയിടപ്പെട്ടിരിക്കുന്നൊ ഹരിയണ്ണ?
കാലത്തിന്റെ തീയേറ്ററാണതു. ജീവവായുവും, ഊഷ്മാവും നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ഭാരിച്ച യന്ത്രങ്ങളുടെ മുരള്‍ച്ചയാണു നിങ്ങള്‍ കേള്‍ക്കുന്നതു, പുറത്തു ഇതു രണ്ടുമില്ല,ഇരുട്ടില്‍ കാത്തിരിക്കുക, ക്ഷ്മയോടെ, പേടിയില്ലാതെ,സ്ക്രീനില്‍ വെള്ളവെളിച്ചം വീഴും, അതില്‍ നിങ്ങളുടെ ഭൂതവും ഭാവിയും തെളിയും , വര്‍ത്തമാനകാലം മാത്രം തെളിയില്ല.ഭൂതകാലത്തിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ക്കു ഭാവി വിശകലനം ചെയാം.
ധൈര്യമായിരിക്കൂ, വെളിച്ചം വരിക തന്നെ ചെയ്യും

ഹാ ഹ്ഹാ,
പുതിയൊരാളാണെ, കവിത വലിയ പിടിയില്ല.എന്നാലും കുറക്കാന്‍ പാടില്ലല്ലൊ. ഹരിയണ്ണന്‍ എന്നു കേട്ടിട്ടുണ്ടു, കാണാമെന്നു വച്ചു കയറിയതാണു,സലാം

ചന്ദ്രകാന്തം said...

അറിഞ്ഞിട്ടും അറിയാനാവാതെ പോകുന്ന വിശാലത.., വെളിച്ചത്തെ കൂട്ടാക്കാത്ത ഇരുട്ട്‌.
'മൗനം കരോതി വാചാലം'.


(ശ്ശൊ...മനുഷ്യനെപ്പേടിപ്പിയ്ക്കാന്‍....
ഓരോന്നെഴുതിവച്ചിട്ട്‌....)

Unknown said...

ഹരീ -

ഇത് ഹരിയുടെ മനസിന്റെ പേടിയല്ല, മറ്റൊരാശയം വളരെ സിംബോളിക്കായിട്ട് പറഞ്ഞതാണെന്ന് പറഞ്ഞാല്‍ കവി സമ്മതിക്കുമോ ആവോ? ;)

ആദ്യമൊക്കെ അങ്ങനെയൊരു തോന്നല്‍ ആവരികളില്‍ ഉണ്ടെങ്കിലും,
"ഈശ്വരനെത്തേടിപ്പോയവര്‍ എന്നെക്കണ്ടെത്തുമോ ആവോ? " എന്നെ ചോദ്യം വരുന്നിടത്ത്,
അതിന്റെ ആശയം വേറെയാണെന്നാണ് എന്റെ തോന്നല്‍. ദൈവത്തിനെ അന്വേഷിച്ച് നടക്കുന്നവര്‍, യഥാര്‍ത്ഥദൈവത്തെ കാണാതെ നടക്കുന്നുവോ? പകരം, മൃഗങ്ങളുടേതുപോലുള്ള മുരള്‍ച്ചയോടേ , തന്നെതിരിച്ചറിയാത്ത ഒരു പറ്റം ആള്‍ക്കാരുടെ നടുക്കാണെന്നുള്ള ഭയമോ? ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണത്തെപ്പറ്റി.. പക്ഷേ.. ദൈവത്തിനും , ഇനി എന്താകുമെന്ന് ആലോചിച്ച് പേടീയോ? അതോ സഹജീവികളില്‍ ദൈവത്തെ കണ്ടെത്തണമെന്നോ?

ഹരിയുടെ മറ്റുകവിതകള്‍ വെച്ചു നോക്കുമ്പോള്‍ ഈ കവിത എനിക്കിഷ്ടമായില്ല. എന്തെങ്കിലും എഴുതാനായിട്ട് എഴുതിയതുപോലെ.. ;)

- സന്ധ്യ :)