തലക്കെട്ടുകള്‍

Tuesday, August 12, 2008

ഒന്നാം പിറന്നാള്‍...!






രു മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍...

ഉള്ളില്‍ വരുന്നതെന്തും മടിയില്ലാതെ സ്വതന്ത്രമായി എഴുതാനുതകുന്ന ഒരു മാധ്യമം!

2007 ആഗസ്റ്റ് 12 ന് സ്വര്‍ഗവാതില്‍ എന്ന കഥ ബ്ലോഗ് പോസ്റ്റാക്കിക്കൊണ്ട് മലയാളത്തില്‍ ബ്ലോഗിങ്ങ് തുടങ്ങി!

സമീര്‍ തിക്കൊടിയായിരുന്നു ആദ്യകമന്റിട്ട് അനുഗ്രഹിച്ചത്..!

തുടരെ പോസ്റ്റുകളിടുക ശീലമല്ലാത്തതുകൊണ്ടും സമയക്കുറവെന്ന അലസത മനസ്സിനെ മന്ദീഭവിപ്പിക്കകൊണ്ടും എഴുത്ത് വളരെക്കുറവായിരുന്നു...

നാടിനെക്കുറിച്ചെഴുതാന്‍ വെഞ്ഞാറമൂട് എന്ന ബ്ലോഗും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ ബ്രഹ്മി എന്ന ബ്ലോഗും തുടങ്ങിവച്ചു.അവിടെയും മടി കയറി മാറാലതൂങ്ങുന്നു...

എങ്കിലും ഒട്ടനവധി സുഹൃത്തുക്കള്‍... ചുരുങ്ങിയതെങ്കിലും മനസ്സുണര്‍ത്തുന്ന വായന...
എനിക്ക് അത്രയൊക്കെ മതിയായിരുന്നു!

കുറേ ബ്ലോഗ് മീറ്റുകള്‍,കരിസമരങ്ങള്‍,അക്കാദമികള്‍,ഗ്രൂപ് ബ്ലോഗുകള്‍.....
ഒന്നിലും വേര്‍തിരിവുതോന്നിയില്ല!

എങ്കിലും കടുത്ത വിവാദങ്ങളൊന്നുമില്ലാതെ ഒരുവര്‍ഷം ഈ ബൂലോകത്തില്‍ ജീവിച്ചുതീര്‍ക്കാനായതില്‍ കൃതാര്‍ത്ഥനാണ്...

എല്ലാ ബ്ലോഗേഴ്സിനും നന്ദി!!

എന്റെ കുഞ്ഞുകുടുംബത്തിനും നന്ദി!
പ്രത്യേകിച്ചും എന്റെ വാക്കുകള്‍ക്കും വരികള്‍ക്കും ബലമായി നില്‍ക്കുന്നവള്‍ക്ക്...!!

24 comments:

ഫസല്‍ ബിനാലി.. said...

കൂടുതല്‍ എഴുതാനാശംസകള്‍

നിലാവ്‌ said...

ആശംസ്സകൾ....ഒന്നു നിന്നേ ഒരുകാര്യം ചോദിക്കട്ടെ..നിങ്ങടെ നട്ടൂകാരനില്ലേ ഒരു ചെക്കൻ സുരാജ്‌ എന്നെങ്ങാണ്ടാണ്‌ പേര്‌..കണ്ടാൽ ദിവടം വരെ ഒന്നു വന്നേച്ചും പോകാൻ പറയണേ...

തണല്‍ said...

ഹരിയണ്ണോ‍ാ‍ാ‍ാ,
ചിരിമരുന്നേ..
ചിരിപ്പൂക്കള്‍ വാടാതെ ഒരു നൂറു വര്‍ഷത്തിലേക്കു നീളട്ടെ നിങ്ങളും മാറാലയൊതുക്കി ചുന്ദരിയായ ഈ ബ്ലോഗും!
ആശംസകള്‍!!ആശംസകള്‍!!ആശംസകള്‍!!

ശ്രീവല്ലഭന്‍. said...

വാര്‍ഷികാശംസകള്‍!

ചാണക്യന്‍ said...

ആശംസകള്‍....

കുഞ്ഞന്‍ said...

ബ്ലോഗ് ഒന്നാം പിറന്നാള്‍ ആശംസകള്‍..!

ഇനിയും ധാരാളം കൊല്ലങ്ങള്‍ ഇങ്ങിനെ പിറന്നാള്‍ ഉണ്ണാന്‍ സാധിക്കട്ടെ

ഹരിയണ്ണന്‍@Hariyannan said...

എല്ലാവര്‍ക്കും നന്ദി!

ഇന്ന് ടാഗോര്‍ തിയറ്ററില്‍ വച്ച് ഒരു ശില്പശാ‍ലവല്ലതും തട്ടിക്കൂട്ടി ആഘോഷിക്കാമെന്നു കരുതി!ആരുവരാന്‍..?!
മാധ്യമസംസര്‍ഗം നന്നേ കുറവ്...

എന്നാല്പിന്നെ ഒരു കാര്യം ചെയ്യാം.
ഒന്നാം വാര്‍ഷികം കാപ്പിലാന്റെ ഷാപ്പിലാക്കാം!
പാതിരാത്രിയാകും മുമ്പേ അവിടെപ്പോയി ഓരോ കുപ്പി എടുത്തോളൂ...
എന്റെ വക...കാപ്പിലാന്റെ ചെലവ്..

Unknown said...

ഹരീ -

ആശംസകള്‍, പോസ്റ്റിന്റെ എണ്ണത്തിലല്ലാ, ഗുണത്തിലാണ് കാര്യമെന്ന് പലവട്ടം ഹരി തെളിയിച്ചതാണ് ( ഞാന്‍ പലവട്ടം പറഞ്ഞതുമാണല്ലേ?) :)

മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍ ഇനിയും എഴുതണം. വായനക്കാരായിട്ട് ഞങ്ങളുണ്ടാവും.

- സന്ധ്യ

വേണു venu said...

അലസതയൊക്കെ അകന്ന് ഇനിയുമിനിയും നല്ല പോസ്റ്റുകളുമായി ബൂലോകത്തെ ധന്യമാക്കൂ.വാര്‍ഷികാശംസകള്‍.!!!

നിരക്ഷരൻ said...

കൊല്ലം തികച്ചല്ലേ ?
എന്നാലിനി കൊല്ലപ്പരീക്ഷ എഴുതാന്‍ തയ്യാറായിക്കോളൂ..
:)

ആശംസകള്‍

നന്ദു said...

ഹരീ, ആശംസകൾ..തുടർന്നും എഴുതൂ :)

(ഓ:ടോ: കമന്റ് കൂലി മറക്കല്ലെ!)

പാമരന്‍ said...

കങ്കാരു-റിലേഷന്‍സ്‌!

പൊറാടത്ത് said...

ആശംസകൾ

ശ്രീ said...

ആശംസകള്‍!
കൂടുതലെഴുതൂ ഹരിയണ്ണാ...
:)

ആഗ്നേയ said...

പിറന്നാള്‍ ആശംസകള്‍ :)

ശ്രീലാല്‍ said...

പറഞ്ഞു നില്‍ക്കാതെ അടുത്ത പോസ്റ്റിട് അണ്ണാ :) ആശംസാസ് :)

അഗ്രജന്‍ said...

ആഹാ... ഒരു കൊല്ലമായാ...
അഭിനന്ദനങ്ങള്‍ :)

കുറുമാന്‍ said...

ഒന്നാം വാര്‍ഷികാശംസകള്‍.

ഇനിയും ഒരുപാടൊരുപാട് മരുന്നുകൂട്ടുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

sandoz said...

ആശംസകള്‍..അഭിനന്ദനങ്ങള്‍..

കനല്‍ said...

ഇതെന്തൊരു അച്ഛനാ? ടീവിയും വേണ്ടാ ടീവിയിലെ കുട്ടിച്ചാത്തനുംവേണ്ടാ സ്റ്റാര്‍ സിംഗറും വേണ്ട ഈ അച്ഛന്... എപ്പഴും ഒരു കമ്പ്യൂട്ടറും കവിതയും കഥയും മതി

മീനുവിന്റെ ഈ ശബ്ദം എന്റെ കാതില്‍ വീണ്ടും മുഴങ്ങുന്നു, ഇത് വായിച്ചപ്പോള്‍.

വാര്‍ഷിക ആശംസകള്‍!

സുല്‍ |Sul said...

പിറന്നാളാശംസകള്‍! ;)
-സുല്‍

മാണിക്യം said...

ആശംസകള്‍!
ഇനിയും മരുന്ന് വളരട്ടെ!
പ്രാര്‍ത്ഥനകള്‍...

Mahesh Cheruthana/മഹി said...

ഇനിയും എഴുതൂ !!!!!!!!
ആശംസകളോടെ,
സ്നേഹപൂർവ്വം മഹി!

ഭായി said...

ആ മാറാലയൊക്കെ ഒരു ചൂലെടുത്തടിച്ച് മാറ്റി കസേരയുമിട്ടിരുന്ന് എഴുതൂ...
ഹല്ലപിന്നെ...