പാര്‍ട്ടിയാപ്പീസിന്റെ
കക്കൂസുചാലുകള്‍
അടഞ്ഞുപോയെന്നറിഞ്ഞ്,
തികഞ്ഞ പാര്‍ട്ടിക്കാരനായ
വര്‍ഗീസെന്ന തോട്ടിയെത്തന്നെ
തെറ്റുതിരുത്തലിനായി
നോമിനേറ്റുചെയ്തു.
വര്‍ഷങ്ങളായി
അടിഞ്ഞുകൂടിയ
വീര്‍ത്ത റബ്ബറുറകള്‍
വലിച്ചുമാറ്റിയപ്പോള്‍
വര്‍ഗീസ് ഞെട്ടിയില്ല;
അറപ്പുതോന്നിയില്ല;
അരിശം വന്നില്ല!
കാര്‍ഷികകടം
എഴുതിത്തള്ളാനുള്ള
അപേക്ഷകളുടെ
പൊട്ടിക്കാത്ത
കെട്ടുകള്‍ കണ്ടിട്ടും
വര്‍ഗീസ് ഞെട്ടിയില്ല;
അറപ്പുതോന്നിയില്ല!
വായിച്ചുപോലും നോക്കാതെ
വലിച്ചെറിഞ്ഞുകളഞ്ഞ
പ്രത്യയശാസ്ത്രഗ്രന്ഥങ്ങള്‍
അറപ്പുകൂടാതെ
മറിച്ചുനോക്കിയപ്പോഴും
വര്‍ഗീസ് ഞെട്ടിയില്ല!
ഇതെല്ലാം കണ്ട്
അവന് ഞെട്ടുന്നതുകണ്ടാല്‍
ആ കക്കൂസുതന്നെ
അവനുമുകളില്‍
കല്‍മണ്ഡപമാകുമെന്ന്
വര്‍ഗീസ് തിരിച്ചറിഞ്ഞിരുന്നു!!
തലക്കെട്ടുകള്‍
Thursday, December 31, 2009
ഞെട്ടാനരുതാത്തവര്‍
സൃഷ്ടാവ്
ഹരിയണ്ണന്‍@Hariyannan
സമയം
12/31/2009 04:59:00 AM
19
അഭിപ്രായങ്ങള്‍(ഇതില്‍ ക്ലിക്കൂ,എഴുതാം)

ലേബലുകള്‍
കവിത
Monday, October 05, 2009
ആദരാഞ്ജലികള്‍
വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!
ലേബലുകള്‍
കവിത
Subscribe to:
Posts (Atom)