തലക്കെട്ടുകള്‍

Monday, January 04, 2010

കുറ്റബോധം







ന്നിലും വലുതായ
പ്രത്യയശാസ്ത്രത്തിന്റെ
അടുപ്പുകല്ലുകളിലാണ്
എനിക്കായി അരി വെന്തിരുന്നത്.

അമ്മയുടെ നിലവിളിക്കും
ആശുപത്രികള്‍ക്കുമിടയിലെ
സമയത്തിന്റെ പാലം
മരണത്തോളം വലിച്ചുനീട്ടി
എനിക്ക് ബന്ദാണ്
ബന്ധങ്ങളെക്കാള്‍
വലുതെന്നുപറഞ്ഞു.

അപ്പന്റെ ചോദ്യങ്ങളെ,
വളരുന്ന താടിരോമങ്ങളും
മുഴങ്ങുന്ന മുദ്രാവാക്യങ്ങളും
പത്രത്തിലെ സമരപ്പന്തലിന്റെ
പരന്നപടങ്ങളും കാട്ടി ചെറുത്തു!

നേതൃയോഗത്തിനിടയില്‍
വിളിക്കാതെ കയറിച്ചെന്നപ്പോള്‍
അവരെന്റെ ശവഘോഷയാത്ര നടത്തി.

അപ്പനുമമ്മയും മുന്നേ നടന്നിരുന്നതുകൊണ്ട്
കുറ്റബോധം തോന്നിയത്
എവിടെയും രേഖപ്പെടുത്താനായില്ല!!

15 comments:

ഹരിയണ്ണന്‍@Hariyannan said...

കുറ്റബോധം തോന്നിയത്
എവിടെയും രേഖപ്പെടുത്താനായില്ല!!

ശ്രീ said...

വൈകിയ വേളയില്‍ കുറ്റബോധം തോന്നുമ്പോഴേയ്ക്കും തിരുത്താനാകാതെ വന്നിരിയ്ക്കും... അല്ലേ?

mini//മിനി said...

കുറ്റബോധം തോന്നുന്നത് നല്ലതാണ്. അതാണ് വീണ്ടും കുറ്റം ചെയ്യാതിരിക്കാനുള്ള മരുന്ന്. എന്നാൽ വൈകിയവേളയിൽ എന്ത് ചെയ്യും?

മാണിക്യം said...

സന്തോഷം പുതുവര്‍‌ഷത്തില്‍ "ഹരിയണ്ണന്റെ"
സജ്ജിവസാന്നിധ്യംബ്ലോഗില്‍ ഉണ്ടാകട്ടെ
നിറയെ കവിതകള്‍ കഥകള്‍ എഴുതുവാനും സാധിക്കട്ടെ.
"കുറ്റബോധം" വളരെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല കവിത.

siva // ശിവ said...

കവിത ബാക്കിവയ്ക്കുന്നത് കുറേ ചിന്തകളെ.

Sandhya said...

വൈകിയുദിച്ച വിവേകം അല്ലേ? വൈകിയെങ്കിലും തോന്നിയല്ലോ എന്നൊരു ചിന്ത മാത്രം മിച്ചം!

ഈ വര്‍ഷം ബ്ലോഗില്‍ സജീവമായുണ്ടാകുമെന്നു കരുതുന്നു :)

- സന്ധ്യ

മനോഹര്‍ മാണിക്കത്ത് said...

GOOD....

രാജേഷ്‌ ചിത്തിര said...

:)

good thoughts!

വാഴക്കോടന്‍ ‍// vazhakodan said...

അണ്ണോ എന്തര് പറ്റി കുറ്റബോധങ്ങളൊക്കെ തോന്നാനെക്കൊണ്ട്? വൈകിയാണെങ്കിലും കൊള്ളാം!മേലാല്‍ കുറ്റം ചെയ്തേക്കരുത് പറഞ്ഞേക്കാം! പിന്നെ വഴി നടക്കുമ്പോള്‍ വല്ലപ്പോഴും മാറി നടന്ന് നോക്കൂ !:)

old malayalam songs said...

കൊള്ളാം ...നല്ല ആഴമുള്ള കവിത...

ആശംസകള്‍ ....

ചാണക്യന്‍ said...

രേഖപ്പെടുത്താനാവാത്ത കുറ്റബോധം.....

നല്ല കവിത....

ഭൂതത്താന്‍ said...

നല്ല കവിത ..കുറ്റബോധങ്ങളാല്‍ കുനിഞ്ഞ ശിരസ്സോടെ

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിത!
പോരട്ടെ, കൂടുതല്‍...

ശ്രീ പതാരം said...

കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

കുറ്റബോധം പിന്നാമ്പുറത്തെന്നുമുണ്ട്....