
തിരക്കിനിടയില്‍
കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!
പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!
പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.
വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.
വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും,
കൂട്ടിക്കൊടുത്തുകൊടുത്ത്
ഞെട്ടറ്റുപിരിഞ്ഞ്,
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
ചില അടയാളങ്ങള്‍
ബാക്കിയുള്ളതടക്കം!
ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!
13 comments:
ഹോ എന്താ പറയുക. വാക്കുകള്‍ക്ക് ഗാന്ധിതലയെക്കാള് കനം. ഇതിനു മീതെ ഒരു പരുന്തും പറക്കൂല . ആശംസകള്‍ !
ഗാന്ധിയ്ക്ക് ആരാധകരും
അനുയായികളും കൂടിയതെപ്പോഴാ?
ഗാന്ധിയാരാ എന്നു ചോദിച്ചാല്‍
നൂറിന്റെ നോട്ടിലെ ഗാന്ധിതല എന്ന്
തൊട്ടുകാണിക്കുന്ന ഒരു കൂട്ടം...
..."ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!...."
പതിവുപോലെ ശക്തമായ വരികള്‍!!
എന്നാലും എന്റെ മഹാത്മാവേ?,,,
ഹരിയണ്ണാ, കിടു!
സ്വാതന്ത്ര്യം നേടിത്തരാന്‍ നെട്ടോട്ടമോടിയപ്പോള്‍ പാവം അറിഞ്ഞിട്ടുണ്ടാവില്ല, ജനങ്ങള്‍ സ്വാതന്ത്ര്യത്തോടെ കൊണ്ടെത്തിക്കുന്ന ഈ വഴികള്‍.
നന്നായിട്ടുണ്ട് ഹരിലാൽ
ഹേ റാം.. ഇതിലേ
വന്നാൽ ഒരു ഗാന്ധി കഥ വായിക്കാം..
nalla kavitha...
നന്നായിട്ടുണ്ട്....
"വേശ്യയുടെ
മാര്‍ക്കയത്തിലും"
എന്തുവാ ഈ മാര്ക്കയം ........
അടയാളമിട്ടു
valare nannaayittundu.... aashamsakal................
valare nannaayittundu.... aashamsakal................
ഗംഭിരമായി
Post a Comment