തലക്കെട്ടുകള്‍

Saturday, July 24, 2010

ഓര്‍മ്മകള്‍ 
നലുപൂക്കുന്ന കാവുകള്‍ തോറുമെന്‍‌
കൈപിടിച്ചു നടന്നതോര്‍ക്കുന്നുവോ?
ഇരുളുവീണു കനത്തോരിടവഴി
ക്കരുകുപറ്റി നടന്നതോര്‍ക്കുന്നുവോ?
വിരലുനീളെപ്പറന്നു പായുമ്പൊഴാ
കരളുപൊട്ടിക്കരഞ്ഞതോര്‍ക്കുന്നുവോ?
തണ്ടുവാടിത്തളര്‍ന്നൊരു താമര
മൊട്ടുപോലന്നുലഞ്ഞതോര്‍ക്കുന്നുവോ?
നനവിലൊട്ടിത്തളര്‍ന്നുവീഴുമ്പൊഴും
മഴവരാനായ് കൊതിച്ചതോര്‍ക്കുന്നുവോ?

കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!

24 comments:

ഹരിയണ്ണന്‍@Hariyannan said...

കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!

രവി said...

..
പ്രണയത്തെ പ്രളയത്തിനും മുക്കിക്കൊല്ലാന്‍ സാധിക്കില്ലെന്നേ ;)
..

ശ്രീനാഥന്‍ said...

പ്രണയകാലം കടലെടുത്താലുമാ-
സ്മരണ നീറും ഹരിമാനസത്തിലോ
വ്യഥിതപഞ്ചമം പാടുന്നു, മോഹനം
വരികൾ പെയ്യുന്നു, ബ്ലോഗിന്റെ താളിലായ്.

മാണിക്യം said...

കാലം കടന്നു പോകുമ്പോള്‍
ഓര്‍മ്മകള്‍ക്ക് തിളക്കം കൂടും മാധുര്യമേറും
അവയെ താലോലിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ...
കവിത മനോഹരം....
ഓര്‍മ്മകളിലൂടെ ഞാനും ഒന്നൂളിയിട്ടു.

അങ്കിള്‍ said...

:)

കലാം said...

കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!

മനോഹരം!

കലാം said...

കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍
പാതിവെന്തു തിളക്കയാണെങ്കിലും
ഒന്നുമോര്‍ക്കാതിരിക്കുവാനിത്തിരി
ത്തല്ലുകൂടിപ്പിരിഞ്ഞിരിക്കാം പ്രിയേ!

മനോഹരം!

പകല്‍കിനാവന്‍ | daYdreaMer said...

:) ഉം... നടക്കട്ട്... :)

ഓഫ് : കവിത നന്നായി

jayanEvoor said...

മനോഹരം.
ഹൃദയം നിറഞ്ഞ ആശംസകള്‍!!!

Manoraj said...

നല്ല വരികൾ ഹരിയണ്ണാ..

★ശ്രീജിത്ത്‌●sгєєJเ†ђ said...

വരികൾ ഇഷ്ടപ്പെട്ടു,......

Jishad Cronic™ said...

കവിത നന്നായി...

Mahesh Cheruthana/മഹി said...

ഓര്‍മ്മകള്‍ ക്കെന്തു സുഗന്ധം ....
പ്രണയ സൌരഭ്യം നിറയുന്നുവൊ ഓര്‍മ്മകളില്‍...
വരികള്‍ ഇഷ്ടമായി ....

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

സുഖമുള്ള ഓർമ്മകളുടെ സുഗന്ധം എന്നുമെന്നും ഒരു പരിമളമായി നിലനിൽക്കുമല്ലൊ ...അല്ലേ ഭായ്

വഷളന്‍ ജേക്കെ ★ Wash Allen JK said...

മറക്കാന്‍ പറയാനെന്തെളുപ്പം...

MyDreams said...

എല്ലാം ഓര്‍ക്കുന്നു എല്ലാം ഓര്‍ക്കുന്നു
ഇത് ഒക്കെ നാളെ കഴിഞ്ഞു പോയത് അല്ലെ

വെഞ്ഞാറന്‍ said...

അവസാനത്തെ നാലു വരികൾക്ക് ഞാൻ നിനക്കെന്താണു തരേണ്ടത് ഹരിയണ്ണാ?!
ഡാ, മനുഷ്യനെ കൊല്ലാതെ.
“ഇനിയുമോർക്കുവാനെന്തുള്ളു ഹാ, സഖീ,
മണലിൽ ഞാനെന്റെ ....”

ബിനു ജോര്‍ജ് said...

നാട്ടിൽ ചെന്നിട്ട് എഴുതി തിരിച്ചു വാ..

Joy Palakkal ജോയ്‌ പാലക്കല്‍ said...

ഒരു മനോഹരമായ ഓര്‍മ്മ....
മനസ്സില്‍ അനുഭവങ്ങളുടെ...
വെളുത്ത പൂക്കളായി പടര്‍ന്നുകയറുന്ന ഓര്‍മ്മകള്‍!!

അഭിനന്ദനങ്ങള്‍!!!.

Malayalam Blog Directory said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

jayarajmurukkumpuzha said...

manoharamayittundu....... bhavukangal.....

jayarajmurukkumpuzha said...

aashamsakal...... blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikkane....

ഷാഹിദ് said...

nannayirikunnu

ഹരിയണ്ണന്‍@Hariyannan said...

Thanks to all...