തലക്കെട്ടുകള്‍

Monday, August 13, 2007

‘സ്വര്‍ഗവാതിലി‘ലേക്കുള്ള വഴി...



‘സ്വര്‍ഗവാതില്‍’ ഞാനെഴുതിയത് 1998,ജനുവരിയിലാണ്.

നാട്ടിലെ മുദ്ര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ (അന്ന് എന്റെ നാട്ടിലെ കലാസാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് മൊത്ത അടങ്കല്‍ എടുത്തിരുന്ന ഒരു പ്രമുഖ സംഘം!!) സുവനീറിലേക്ക് എന്റെ വക സംഭാവന!!



ഉണ്ണി(കള്ളപ്പേര്) ഞങ്ങള്‍ക്കെല്ലാം സുപരിചിതനായിരുന്നു.ഒരു സ്വര്‍ഗവാതില്‍ ഏകാദശിനാളില്‍ വീട്ടിനടുത്തക്ഷേത്രക്കുളത്തില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തി.



അക്കാലത്തൊരിക്കല്‍ ഈ കഥവായിക്കാനിടയായ ഒരാള്‍ എന്നോട് നന്ദിപറഞ്ഞുകരഞ്ഞു.എല്ലാ‍വരും മറന്നുകളഞ്ഞ ആ മനുഷ്യന്റെ ഓര്‍മ്മകളെ അച്ചടിമഷിമുക്കി നാട്ടുകാര്‍ക്ക് വായിക്കാന്‍‌കൊടുത്തതിന്!

......അത് ഉണ്ണിയുടെ അമ്മയായിരുന്നു.ആ അമ്മയെ ഓര്‍മ്മിച്ചുകൊണ്ട്!!

6 comments:

പൂച്ച സന്ന്യാസി said...

ആദ്യം ഈ ബ്ലോഗിന്റെ പേര് മാറ്റണം, ധാരാളം മലയാളികള്‍ക്കുള്ള ഒരു നല്ല പേര്, അതിനെ അതിന് യോജിക്കാത്തവര്‍ ആവശ്യമില്ലാത് ഉപയോഗിച്ച് അതിന്റെ “പൊലിമ” കളയരുത്.
പിന്നെ, ഉഗ്രന്‍ പേര്. മരുന്ന്, ഈനാമ്പീച്ചിക്ക് മരപ്പട്ടി കൂട്ട്.
പിന്നെ കളറും ഇതിലെ ചിത്രങ്ങളും അടിപൊളി.
സ്വയം വിവരണത്തില്‍ “ ഇപ്പോള്‍ ദുബായില്‍ ഫാര്‍മസിസ്റ്റായി ജോലി. ഭാര്യ: പ്രീത (ഫാര്‍മസിപഠിക്കാന്‍ പോയവഴിക്ക് കൂടെക്കൂട്ടി!!) മകള്‍: ഹരിത (3 വയസ്സ്..നാക്കിന് 15!!) “ ഹരിതയുടെ ബ്രായ്ക്കറ്റില്‍ ക്രോസിനും പാരസെറ്റമോളും ചേര്‍ന്നത് ‘ എന്ന് കൊടുത്താല്‍ പിന്നെ വേറെ വിവരണം ഒന്നും വേണ്ടാ. പിന്നെ പാ‍വം മീനുവിന് നാക്കിന് 15 ഉണ്ടെങ്കില്‍ ....ബാക്കി ഞാനിവിടെ പറയണ്ടായല്ലോ...

അപ്പൊ പെട്രോള്‍ ഒക്കെ തീരാറായി, സമയം പോലെ ഇനി കാണാം

നിധീഷ് said...

its really touching

മാണിക്യം said...

കഥ ഹൃദയസ്പ്ര്ശ്ശിയായി....ഉണ്ണിയുടേ മനസ്സ്, അതിന്റെ നന്മ,നിസ്സഹായത, ഒപ്പം ധീരതയും സഹോദരസ്നെഹവും എല്ലാം വരച്ചു കാട്ടുന്നതില്‍ ഹരി വിജയിച്ചു.നീ ദണ്ണക്കാരനല്ലേ? എന്നുള്ള് അ സഹതാപം കേള്‍ക്കുമ്പൊള്‍‌ അതു കേള്‍ക്കുന്ന മനസ്സിന്റെ വിങ്ങലിനെ പറ്റി പറയുന്നവര്‍‌ ഓര്‍‌ക്കാറില്ലാ ...“സ്വാതന്ത്ര്യമായി ഒന്നു ചുറ്റിനടക്കാന്‍‌ പോലും വിലക്ക് “ ഉണ്ണീയുടെ നൊമ്പരം എന്നെയും ആ കുളക്കടവില്‍ ചാടാന്‍ പ്രേരിപ്പിച്ചു വീണ്ടും വീണ്ടും........ഉണ്ണി സ്വര്‍ഗത്തിരുന്ന് ഇതു വയിക്കുമ്പൊള്‍ ഉണ്ണിയെ ഒര്‍മിച്ച ഹരിക്കു പുണ്യദിവസം!

ഹരിയണ്ണന്‍@Hariyannan said...

പൂച്ചേ..
പൂച്ചക്ക് വാഴ കൂട്ടെന്നാണോ?
നിധീഷ്
നന്ദി കേട്ടോ..!

മാണിക്കം...
വളരെ കഷ്ടപ്പെട്ടാണ് ഇതിലൊന്നു കയറുന്നതെന്നും അതിലേറെ കഷ്ടപ്പെട്ടാണ് മലയാളം ഉപയോഗിക്കുന്നതെന്നും അറിയാം.എന്റെ മരുന്നു കൈപ്പറ്റാന്‍ വന്നതിനും അഭിപ്രായത്തിനും നന്ദി.
സ്വയംകൃതമല്ലാത്ത തെറ്റുകള്‍കൊണ്ട് പൂര്‍ണ്ണമനുഷ്യന്‍(മനുഷ്യത്തത്തിന്റെ കാര്യത്തിലല്ല)ആകാനാകാതെ പോകുന്നവരോടൊത്ത് ജീവിതത്തിലെ ഒട്ടേറെ നിമിഷങ്ങള്‍ പങ്കുവക്കുകയും അവരെ നല്ലവഴി നടത്തുകയും ചെയ്യുന്ന മാണിക്യത്തിന്റെ മാനവസേവയെ ഞാനും അഭിനന്ദിക്കുന്നു.
അതൊരു ദിവസത്തിന്റെയല്ല...ജീവിതത്തിന്റെ പുണ്യമാണ്.

Dandy said...

ഹരിലാല്‍,
കഥ കൊള്ളം കെട്ടോ....കൂടുതല്‍ പോരട്ടെ...

ഹരിയണ്ണന്‍@Hariyannan said...

ഡാന്റിസ്...
നന്ദി.