തലക്കെട്ടുകള്‍

Monday, May 12, 2008

കാണാമറയത്ത്...















രാ
വായീ സമയം, മനസ്സുനിറയേ മിന്നുന്നുതാരാഗണം;
ഉള്ളാകേ നിറയും മരുന്നുമണവും;കൂട്ടില്‍തനിച്ചാണുഞാന്‍!
പണ്ടേയെന്നുടെയാത്മരാഗമുണരാന്‍ പോരുന്നരാവെങ്കിലും
വന്നെത്തുംചിരിയോ വരാതെമറയും;വീണ്ടും തനിച്ചാണുഞാന്‍!!

നാലാണ്ടായിവിടെന്റെമോദമുണരും വായാടിയായോരുപെണ്‍
സാന്നിദ്ധ്യം ഹരിതാ,മമാത്മജയവള്‍;നാടെത്തിയെന്നാകയാല്‍,
എന്നിദ്രാരഹിതം കിനാവുമറയും രാവേറെയോടീടവേ
മുത്താരം വിതറീടുകെന്റെ മകളേ ;നീറുന്നിതിന്നെന്‍ ‌മനം!

വന്നീടാം വരുമേതുനാളിലുമതാണെന്നുംമൊഴിക്കുമ്മികള്‍
എന്നാലോ ഇവിടിന്നുജീവിതമതാശാവേഗമേറീടവേ
പറ്റുന്നീലവിടേക്കുപാറിവരുവാന്‍;താരാട്ടുപാടീടുവാന്‍;
ചെന്നീരാലരുണാഭമാംകവിളിലായുമ്മാര്‍ച്ചനപ്പൂവിടാന്‍!!

ഇന്നാണാ സുദിനം, ഹൃദാത്മസുരതം ഞാനിട്ടബീജാങ്കുരം
സാമോദം മഹിയില്‍ വരുന്നതമരാന്‍;ഞാനിന്നുറങ്ങീടുമോ?!
ഇമ്മട്ടില്‍ മനമാകെയാടിയുലയും നിദ്രാവിഹീനം നിശാ;
വന്നെത്തീ വിളിയിന്നുരാവിലെയിതാ വന്നെന്റെയാരോമലും!


*********************************************************


പ്രസവമടുത്ത പരിശോധനകള്‍ക്കായി ഭാര്യ ഇന്നലെ ഡോക്ടറുടെ കാബിനില്‍ പോകുമ്പോള്‍ ജിജ്ഞാസാഭരിതയായ നാലുവയസ്സുകാരി മകള്‍ ചോദിച്ചു:“അങ്കിള്‍..ഈ വാവയെ എങ്ങനാ എടുക്കുന്നത്?!”

ഡോക്ടര്‍: “അതുമോളേ..അങ്കിള്‍ ഓം ഹ്രീം ഹ്രീം എന്നൊരു മന്ത്രം ചൊല്ലി ദേ ഇങ്ങനെ വിളിക്കും..!”നരേന്ദ്രപ്രസാദിന്റെ ആക്ഷനിട്ട് പുള്ളിപറഞ്ഞു:“അപ്പോ വാവ വരും..”

മീനു അത് മൂളിക്കേട്ടു.

പുറത്തിറങ്ങിയിട്ട് അവള്‍ അമ്മയോട് പറഞ്ഞു: “ഡോക്ടറങ്കിള്‍ അതു വെറുതേ പറഞ്ഞതല്ലേ? വയറുകീറിയല്ലേ വാവയെ എടുക്കുന്നത്?!”

ഇന്നുരാവിലേ ലോകകപ്പ് മത്സരം കാണുന്നതിനേക്കാള്‍ ആകാംക്ഷയോടെ കാത്തിരുന്ന എനിക്ക് മീനുവിന്റെ വിളി വന്നു “അച്ഛാ...അനിയത്തി വന്നൂ!”
രണ്ടാമത്തെ മകള്‍ പിറന്നിരിക്കുന്നൂ...!!
കഷ്ടം...എനിക്ക് നിന്നെയൊന്ന് എടുക്കാനും പറ്റുന്നില്ലല്ലോ മോളേ!!

31 comments:

Sharu (Ansha Muneer) said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനയും.
വരികള്‍ കടുകട്ടിയെങ്കിലും നന്നായിരിക്കുന്നു. ഉടനെ പുതിയ ഉണ്ണിവാവയെയും നാലുവയസ്സുകാരി കുറുമ്പിയേയും കാണാന്‍ നാട്ടിലെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...:)

കാപ്പിലാന്‍ said...

ദുഫായില്‍ ഇരുന്നു കണ്ണീരു കുടിക്കാതെ സമയത്തും കാലത്തും നാട്ടില്‍ പോകാന്‍ നോക്ക് മരുന്നു മാഷേ

Unknown said...

പ്രവാസത്തിനിടയിലെ ഏറ്റവും വലിയ വേദനയാണ് ഹരിയണ്ണന്‍ പങ്കു വച്ചത്
അണ്ണന് ഒരു പത്തു ദിവസത്തെ ലീവിലെങ്കിലും നാട്ടില്‍ പോകാമായിരുന്നില്ലെ,? ഈ പോസ്റ്റ്
കണ്ടിട്ട് എനിക്കും സങ്കടം വരുന്നു

ഹരിയണ്ണന്‍@Hariyannan said...

മകള്‍ക്കിടാന്‍ പറ്റിയ നല്ല പേരുവല്ലതും തോന്നിയാല്‍ അതും പറയണേ..
ആദ്യത്തേതിന് ഹരി+പ്രീത=ഹരിത എന്നിട്ടു.
ഇനി ഇവള്‍ക്കെന്തിടും?! ആകെയൊരു കണ്‍ഫൂസന്‍!!

മയൂര said...

അഭിനന്ദനങ്ങള്‍... അമ്മയ്ക്കും കുഞ്ഞിനും പ്രാര്‍ത്ഥനകള്‍...

വേണു venu said...

മോളു വാവയ്ക്കു് ആയുരാരോഗ്യ സൌഖ്യം നേരുന്നു.
അച്ഛനും അമ്മയ്ക്കും ആശംസകള്‍‍.:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍ ഹരിയണ്ണാ, കൂടെ പ്രാര്‍ത്ഥനകളും.

ജിതൻ said...

ശരിക്കും കണ്ണുനനയിച്ചു...ഹരിയണ്ണന്‍ എന്തേ ചെറിയ അവധി എടുത്തീലാ...? അമ്മയ്ക്കും ഹരിതയ്ക്കും കുഞ്ഞുവാവയ്ക്കും സ്നേഹാന്വേഷണങ്ങള്‍, ഒപ്പം പ്രാര്‍ത്ഥനകളും....
ഒന്നുപറയാന്‍ വിട്ടുപോയി ട്ടൊ...നല്ല കവിത.

G.MANU said...

ഹരിയണ്ണാ....
അഭിനന്ദങ്ങള്‍..

ഇതാ പിടിച്ചോ ഒരു താരാട്ട്... എന്റെ വക
ഇന്‍ ഉന്തുന്തുന്തുന്തുന്തുന്താളേയുന്ത് ...:)

പൂവിനോടൊത്തുനീ നില്‍ക്കവെ ശങ്കിച്ചു
പൂവേത് നീയേത് പൂങ്കുരുന്നേ
പൂമണം മൊത്തുവാന്‍ വന്നൊരു കാറ്റു നിന്‍
പുഞ്ചിരിപ്പൂവിറുത്തോമനിപ്പൂ
പൂര്‍ണ്ണേന്ദുരാവിന്റെ പൂമുഖം താരക
പൂക്കളാല്‍ പൊന്‍‌കളം തീര്‍ത്തിടുമ്പോല്‍
പൂന്തേനുറങ്ങുമീയമ്പിളി പൂമുഖം
പൂവിട്ടു നിന്‍ മിഴിപ്പൂവിതളാല്‍

:)

പെണ്‍കുട്ടിയായതിനാല്‍ ഇനി കാണുമ്പോള്‍ രണ്ടു പെഗ്ഗ് വേണം.. (വയസുകാലത്ത് ‘അടങ്ങിയിരി മൂപ്പീന്നെ’ എന്ന് കേള്‍ക്കേണ്ടി വരില്ലല്ലോ..)

ബ്രാന്ഡ് മറക്കേണ്ട..
ഷീവാസ് റീഗല്‍

ബിക്കോസ് ഷീ ഈസ് റീഗല്‍..... :)

മുസാഫിര്‍ said...

ഹരി ഭായ്,കുഞ്ഞു ആയൂരാരോഗ്യവതിയായിരിക്കട്ടെ.
ഹരിപ്രിയ എന്നായാലോ ? ഹാ‍യും പ്രായുമുണ്ട് .

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍...!
കുഞ്ഞുവാവയ്ക്കും അമ്മക്കും അച്ഛനും പിന്നെ ഹരിതക്കും എല്ലാവിധ നന്മകളും നേരുന്നു..

ഹര്‍ഷ... എന്ന പേര് എങ്ങിനെ..

മനുജീയുടെ അഭിപ്രായം..ഒത്തിരിചിരിപ്പിച്ചു..അതൊരു സത്യം തന്നെയാണ്.

ഉഗാണ്ട രണ്ടാമന്‍ said...

ഹരിയണ്ണാ....അഭിനന്ദങ്ങള്‍...

Umesh::ഉമേഷ് said...

അഭിനന്ദനങ്ങള്‍! നല്ല ശ്ലോകങ്ങള്‍. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ കവിതയെഴുതുന്നവര്‍ ഇപ്പോഴുമുണ്ടു്, അല്ലേ? :)

എന്നാലും, ആ “ഉമ്മാര്‍ച്ചനപ്പൂവുകള്‍” അല്പം കടന്ന കയ്യായിപ്പോയി :)

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി

പൂച്ച സന്ന്യാസി said...

അഭിനന്ദനം ... മ്യാവൂ.....
ഹരിത-ഹര്‍ഷ
മീനു - ചിന്നു..........എന്തു പറയുന്നു?

ഗീത said...

കുഞ്ഞുവാവക്കും അമ്മക്കും എല്ലാവിധ സൌഖ്യങ്ങളും നേരുന്നു......
ഹരിയണ്ണന് നാട്ടില്‍ പോകാന്‍ കഴിയില്ലേ? പാവം പ്രീതക്കും വിഷമമാകുമല്ലോ.
ഹരിപ്രിയ, ഹര്‍ഷ, ഹര്‍ഷിത എല്ലാം നല്ല പേരുകള്‍ തന്നെ.

നിരക്ഷരൻ said...

അവസാനത്തെ വരി....നൊമ്പരപ്പെടുത്തി.
:(
ഒക്കെ ശരിയാകും മാഷേ.
:)

മാണിക്യം said...

ഹരി, അഭിനന്ദനങ്ങള്‍ പ്രീതക്ക്.:)
സല്ബുദ്ധിയും ,സൌന്ദരുവും തന്റേടവും
സ്നെഹിക്കാനറിയുന്ന ഒരു മനസ്സുമുള്ള
ഒരു പൊന്നോമന ആയി വളരട്ടെ !
ഹരി ഭാഗ്യമുള്ളവനാ സ്നേഹിക്കാന്‍ രണ്ട് പെണ്മക്കള്

പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷം ..
ഞാന്‍ അവളെ മാളൂട്ടി എന്ന് വിളിച്ചൊട്ടെ!
മീനും മാളൂം

ബഹുവ്രീഹി said...

Haribhaai..Congratulations...

kunjumOLkk aayussum thEjassum yaSSassumokke nalkatte eeswaran.

yousufpa said...

എടോ...ഹരിപ്രസാദ് ചൌരസ്യ...,
മക്കളില്‍ കണ്‍കുളിര്‍മ്മയേകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ.എന്റെ എല്ലാ അഭിനന്ദനങ്ങളും.

നീണ്ട മൂന്നര കൊല്ലം കഴിഞ്ഞാണ് ഞാനെന്‍‌റ്റെ മൂത്തവരായ ഇരട്ടകളെ കണ്ടത്.
പ്രവാസിക്കെന്നും പ്രയാസേള്ളൂ.

പാര്‍ത്ഥന്‍ said...

കവിത അവസരോചിതം. 'ശ്രാദൂലവിക്രീഡിതം' സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് കേട്ടതാണ്‌. തീരെ ഉപയോഗം ഇല്ലാത്തതുകൊണ്ട് എന്താണെന്നുള്ളതുകൂടി മറന്നുപോയി. കവിതയിലെ ഗൃഹാതുരത, ആകാംക്ഷ, സംതൃപ്തി എല്ലാം മനസ്സിലാവുന്നു. നവാഗതയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.

അനില്‍ശ്രീ... said...

സത്യമായും അറിയാന്‍ വൈകി.. ഏതായാലും അഭിനന്ദനംസ്...

അമ്മയേയും കുഞ്ഞിനേയും എത്രയും പെട്ടെന്ന് കൊണ്ടു വരാന്‍ നോക്കൂ..

പിന്നെ അവസാന വരി വേദനിപ്പിച്ചെന്ന് പറയില്ല. കാരണം അത്കന്‍ പറഞ്ഞത് തന്നെ. ഞാന്‍ എന്റെ മോനെ ആദ്യം കണ്ടപ്പോള്‍ അവന് വയസ്സ് ഒന്നേകാല്‍ ആയിരുന്നു. ഇതൊക്കെ സാധാരണം എന്നേ പറയാന്‍ പറ്റൂ. (അമ്പടാ..നാട്ടില്‍ വിട്ടിട്ടല്ലേ.. ഇവിടെ ആകാമായിരുന്നല്ലോ...)

കനല്‍ said...

ഹരിയണ്ണാ അഭിനന്ദനങ്ങള്‍....
മീനു മോളുടെ അനിയത്തികുട്ടിയെ ഞാന്‍ നാട്ടിലുണ്ടായിരുന്നിട്ടും എനിക്ക് കാണാന്‍ പറ്റിയില്ല. ഞാന്‍ വരുന്നതിന്റെ തലേ ദിവസമാ അറിഞ്ഞത്. ന്നാലും മീനുവിനെയും മമ്മിയേയും ഹരിയണ്ണന്റെ അമ്മയും പിന്നെ ഹരിയണ്ണന്റെ വീടും നാടും കാണാന്‍ കഴിഞ്ഞു. പിന്നെ ആ പറമ്പിലെ പ്ലാവിലെ ചക്കപ്പഴത്തിന്റെ രുചിയും ആസ്വദിച്ചു.

കനല്‍ said...

പേര് നിര്‍ദ്ദേശിക്കാന്‍ മറന്നു. പൂച്ച പറഞ്ഞ പേര് കൊള്ളാം.
ന്നാലും എന്റെ വക

ഹരിതയുടെ അനുജത്തി ‘നീലിമ’

ഉഷശ്രീ (കിലുക്കാംപെട്ടി) said...

...
ചേച്ചീ..
കുന്നങ്കുളമില്ലാത്ത മാപ്പുപോലെ ആ ഫോട്ടത്തിലും കുറിപ്പിലും ഒരു മഹാനെ മിസ് ചെയ്തല്ലോ? :)
നിങ്ങടെ നാട്ടുകാര്യേ കെട്ടി കൂടെപ്പൊറുക്കുന്ന ഒരുത്തനെ!!
അതുപാടില്ല! ങാഹാ!!:)

May 5, 2008 5:41 PM


kilukkampetty said...
നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ പറഞ്ഞതു വേറേ ആരെക്കുസിച്ചാണു മോനേ ഹരിക്കുട്ടാ, നിനക്കതു മനസ്സിലായില്ല അല്ലെ?പിന്നെ ഫോട്ടോസ്. ആ രക്തത്തില്‍ എനിക്കു പങ്കില്ല. ബാക്കി നേരിട്ടു പറയാം.

May 6, 2008 5:29 AM

നീ അങ്ങോട്ടു വരാത്തതു കൊണ്ട് ചോദ്യവും ഉത്തരവും ഞാന്‍ ഇങ്ങോട്ടു കുണ്ടുവന്നതാണു കേട്ടോ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതില്‍ കമന്റാഞ്ഞതു, നേരിട്ടും ,ബ്രഹ്മി യില്‍ കൂടെയും പറ്ഞ്ഞ്തു കൊണ്ടാണ് കേട്ടോ ഹരികുട്ടാ.മോള്‍ക്കു പേരു കിട്ടിയോ?ഞനും പേരിടല്‍ ചടങ്ങില്‍ കൂടിയില്ല എന്നു വേണ്ട.ഈ വല്യമ്മയുടെ വകയും ഇരിക്കട്ടേ ഒരു പേരു അല്ലേ-ഹരിണി.

Sandhya said...

ഒരല്‍‌പം വൈകിയാണെങ്കിലും ആശംസകള്‍...
- സന്ധ്യ :)

ഹരിയണ്ണന്‍@Hariyannan said...

ആശംസകള്‍ക്കും പേരുകള്‍ക്കും നന്ദി!

ഇപ്പോള്‍ എന്റെ വാമഭാഗവും എന്റെ അച്ഛനും നിര്‍ദ്ദേശിച്ച പേരാ‍ണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്! :)
ഹരിതയുടെ അനിയത്തി അമൃത!
അമ്മു എന്നുവിളിക്കും!

ഹരിയണ്ണന്‍@Hariyannan said...

മനുവിന്റെ ആ താരാട്ട് പാട്ടിന് ഒരു സ്പെഷല്‍ താങ്ക്സ്!!
:)

hi said...

അമ്മുക്കുട്ടിയ്ക്ക് ആശംസകള്‍ :)

ചേച്ചിപ്പെണ്ണ്‍ said...

Moloottikku pirannal aashamsakal !!!