തലക്കെട്ടുകള്‍

Tuesday, January 12, 2010

പ്രിയപ്പെട്ട അമ്മക്ക്...






ലുഷമേഘങ്ങള്‍
മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
കത്തും മണല്‍ക്കാടുതാണ്ടുവാനാകാതെ
തീകാഞ്ഞിരിപ്പാണുഞാനമ്മേ!

അമ്മ ചൊല്ലിപ്പകര്‍ന്നതാണെങ്കിലും
തെറ്റുപറ്റിപ്പറക്കയാണെന്നുമെന്‍
സ്വച്ഛജീവിതം, ഗണിതപാഠങ്ങളും !
ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
തെല്ലുനാണം തൊടാത്തൊരെന്‍ കൈകളില്‍
ചൂരലാലല്ലയമ്മേയെനിക്കുനിന്‍

ചൂടുപെയ്യുന്നൊരുമ്മയേകീടുമോ?!

കലുഷമേഘങ്ങള്‍ മൃഗച്ഛായപൂണ്ട-
തിക്രൂരമെന്‍ മേലേക്കു പെയ്തിറങ്ങുമ്പൊഴും,
തീകാഞ്ഞിരിപ്പാണുഞാനമ്മേ,പരസ്പരം
നോവിന്റെ കയ്യൊപ്പുതീണ്ടിപ്പരിക്കേറ്റ,
നിന്റെ കണ്ണീരിനാലൊക്കെ മുറിവേറ്റ,
ക്ഷണനീരസത്തിന്റെ നീലദ്രവം കൊണ്ടു
നീ തീര്‍ത്തമുത്തങ്ങളക്ഷരം ചാര്‍ത്തിയ,
നിന്റെ കത്താണു കത്തുന്ന നെഞ്ചില്‍‌!

നിന്റെ ചോദ്യങ്ങള്‍തന്‍ ബഡവാഗ്നിവീ-
ണെന്റെയോര്‍മ്മതന്‍പാഴ്മരം കത്തിയാ,
നേര്‍ത്തചാരം പടര്‍ന്നതാലാകുമോ
കണ്ണുനീരിറ്റിറ്റുവീഴുന്നു കടലാസിലമ്മേ!
ഉത്തരത്തിന്‍ മഹാസാഗരമെന്തിനാ-
ണിത്രമാത്രം മതിയാകുമറിയാമെനിക്കു നീ
പണ്ടുപുസ്തകത്താളിനാല്‍ തീര്‍ത്തൊരാ
ചെറിയ നൌകകളോട്ടിക്കളിക്കുവാന്‍!

ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാലമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!

സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!


44 comments:

ഹരിയണ്ണന്‍@Hariyannan said...

ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!

മാണിക്യം said...

“ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
നാണമില്ലാതെയിക്കൈകള്‍ നീട്ടാം,
ചൂരലാലാകില്ലയറിയാമെനിക്കെന്റെ
യമ്മതന്‍ ചൂടാര്‍ന്നൊരുമ്മകിട്ടും!!”


ഒരമ്മയുടേ മനസ്സറിഞ്ഞെഴുതിയ ഈ വരികള്‍
ഈ കവിതയ്ക്ക് എല്ലാവിധ ആശംസകളൂം!

ശ്രീ said...

"ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാലമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!"

വളരെ മനോഹരം, ഹരിയണ്ണാ... വേറെന്തു പറയാന്‍...

അങ്കിള്‍ said...

ഹരി,
ആ അവസാനത്തെ രണ്ടുവരികളാന്റെ മനസ്സിലും തട്ടിയത്.

അഭി said...

സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!
മനോഹരമായ വരികള്‍ ........ ആശംസകള്‍

അനിലൻ said...

അമ്മ അമ്മ അമ്മ!
അമ്മ മാത്രം!

സന്തോഷം.

ഉപാസന || Upasana said...

പദ്യകവിത വായിക്കുന്നതിന്റെ സുഖമൊന്നു വേറെതന്നെയാണ് അണ്ണാ...

കവിത ഇഷ്ടമായി
:-)
ഉപാസന

Unknown said...

very nice. best of luck

jayanEvoor said...

മനോഹരമായ വരികൾ!
ഭാവുകങ്ങൾ!

പകല്‍കിനാവന്‍ | daYdreaMer said...

അമ്മ...
ഉമ്മ...
!!!

തറവാടി said...

nice!

keralafarmer said...

വളരെ നന്നായിട്ടുണ്ട്. എങ്കിലും അക്ഷര വൈകൃതം അലോസരപ്പെടുത്തുന്നു. തിരുത്തുമല്ലോ.
ചൂടാര്‍ന്നൊരുമ്മകിട്ടും!! - ചൂടാര്‍‌ന്നൊരുമ്മകിട്ടും!!
തീര്‍ത്തൊരാ - തീര്‍‌ത്തൊരാ

Rasheed Chalil said...

അമ്മ, പകരമൊന്നില്ലാത്ത നന്മ...

മനോഹരം.

Kaithamullu said...

സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!

ഏറെ ഇഷ്ടായി ഈ പദ്യം!

kichu / കിച്ചു said...

..................

ഒന്നും പറയാനില്ല ഹരീ‍ീ‍ീ‍ീ‍ീ‍ീ
ഒരുപാടിഷ്ടായി

ഞാനും ഒരമ്മ

മനോഹര്‍ മാണിക്കത്ത് said...

നന്നായി ഈ അമ്മ
നല്ല വരികള്‍ വായിച്ചപ്പോളൊരു സുഖം
നന്നായി ഈ എഴുത്ത്

നജൂസ്‌ said...

സുന്ദരം ഹരീ‍..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്തിനാ ഇപ്പോള്‍ ഇതു വായിച്ചു ഞാന്‍ കരയുന്നതു?എനിക്കു എന്റെ അമ്മയെ കാണണം എന്നു തോന്നിയോ? അതോ എന്നിലേ അമ്മക്കു മക്കളേ കാണണം എന്നു തോന്നിയോ?

അമ്മയും മക്കളും ഹോ എന്തൊരു സുഖമുള്ള ഓര്‍മ്മകള്‍ അല്ലേ ഹരീ.
നല്ല ഓര്‍മകള്‍ തന്നതിനു നന്ദി.നല്ലവരികളും

ഹരിയണ്ണന്‍@Hariyannan said...

@ മാണിക്യം,ശ്രീ,അങ്കിള്‍ ,
അഭി,അനിലന്‍,ഉപാസന,
സിന്ധു,ജയന്‍,പകലന്‍,
തറവാടി,ചന്ദ്രേട്ടന്‍,ഇത്തിരി,
ശശിയേട്ടന്‍,കിച്ചു,മനോഹര്‍,
നജൂസ്,ഉഷച്ചേച്ചി..

വായനക്കും അഭിപ്രായത്തിനും നന്ദി!

ഹരിയണ്ണന്‍@Hariyannan said...

ചന്ദ്രേട്ടന്‍...
അക്ഷര വൈകൃതം അലോസരപ്പെടുത്തുന്നു എന്നു തോന്നിയതില്‍ ഖേദമുണ്ട്.എങ്കിലും അത് എന്റെ കുഴപ്പം കൊണ്ടല്ലെന്നു മെയിലില്‍ മനസ്സിലായിട്ടുണ്ടാവുമല്ലോ?

ഇങ്ങനെ തിരുത്തിന്റെ കണ്ട്രോള്‍ നമ്മുടെ കയ്യില്‍ ലഭ്യമല്ലാത്ത സംഗതികളും ഉണ്ടല്ലേ?
:)
ആ അഭിപ്രായത്തിന് പ്രത്യേകനന്ദി!

ആഗ്നേയ said...

അമ്മയും നന്മയുമൊന്നാണ്. :)
nice one..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അമ്മയും നന്മയും പിന്നെ നീയും ..
ഞങ്ങള്‍ക്ക് നല്ലൊരു കവിതയും.


--
അക്ഷര വൈകൃതം മറ്റാരുടേയോ കുഴപ്പം എന്ന് മാത്രം
പറയരുത്..ഹാ :)

സജി said...

ആധുനികമോ, അത്യാധുനികമോ, എന്തായാലും,
ഇത്..
ഇതാണെനിക്കിഷ്ടം..


നന്നായിരിക്കുന്നു.....ഹരിയണ്ണാ..

ഏ.ആര്‍. നജീം said...

ജീവിത സാഹചര്യങ്ങള്‍ ലോകത്തിന്റെ പല ഇടങ്ങളിലായി പറിച്ചു നട്ടതു വഴി അമ്മയെ പിരിയേണ്ടി വന്നവര്‍. അമ്മ ഒരോര്‍‌മ്മ മാത്രമായ് മനസ്സില്‍ സൂക്ഷിക്കുന്നവര്‍, ഇവര്‍‌ക്കൊക്കെ മനസ്സിലെ എവിടെയോ ഒരു ഗദ്ഗദത്തോടെയേ ഈ കവിത വായിച്ചു തീര്‍ക്കാനാവൂ എന്നതാണ് ഇതിന്റെ വിജയം..

അമ്മ നന്മയാണ്, ഉണ്മയാണ്, ആ വാക്കും വെണ്മയാണ്

അഭിനന്ദനങ്ങള്‍..

Rakesh R (വേദവ്യാസൻ) said...

വളരെ നല്ല കവിത,
മനോഹരം :)

വാഴക്കോടന്‍ ‍// vazhakodan said...

നല്ല കവിത എന്ന് പറഞ്ഞാല്‍ അത് ഹരിയണ്ണന്റെ മനസ്സിലെ അമ്മയേയും നന്മയേയും അറിഞ്ഞ് കൊണ്ട് പറയുകയാണെന്ന് കരുതുമല്ലോ. ഇഷ്ടായി !

പൂച്ച സന്ന്യാസി said...

ഹരിയണ്ണാ, ഹ്യദയ സ്പര്‍ശിയായ കവിത. അമ്മ എന്നും അമ്മ തന്നെ...
എന്നാല്‍ ഇന്ന് അമ്മ ചമഞ്ഞ് നടക്കുന്ന , വയറൂ കീറീയ സ്ത്രീകള്‍, ‘ശവം’ ആയി ജീവിക്കുന്നു നമ്മുടെ ഇടയില്‍. (മോഡേര്‍ണ്‍ മമ്മി.)അവരുടെ കൂടി കണ്ണ് തുറപ്പിക്കട്ടെ ഈ കവിത...

ഗീത said...

അമ്മയെ കുറിച്ച് ഇത്ര മനോഹരമായി എഴുതി മറ്റുള്ളവരെ കരയിപ്പിക്കരുതേ ഹരിയണ്ണാ.
‘സുഖമാണെനിക്കെന്നുമമ്മേ’ - മക്കളുടെ വായില്‍ നിന്ന് ഇങ്ങനെ കേള്‍ക്കാന്‍ പറ്റുന്നതല്ലേ ഒരമ്മയ്ക്ക് പരമാനന്ദം പകരുന്നത്. അങ്ങനെ അമ്മമനസ്സിനെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഹരിയണ്ണനും ഭാഗ്യവാന്‍ തന്നെയല്ലേ?

ഒന്നാംതരം കവിത.

ഹന്‍ല്ലലത്ത് Hanllalath said...

“..ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
നാണമില്ലാതെയിക്കൈകള്‍ നീട്ടാം,..”

ഈ വരികളില്‍ ഒരു ചേര്‍ച്ചക്കുറവോ ഭംഗിക്കുറവോ തോന്നി.
കവിത മൊത്തത്തില്‍ നന്നായി.
ചൊല്ലുകയാണ് ചെയ്തത്.
ഓരൊ വരിയും മനസ്സില്‍ പതിയുന്നത്.

നന്ദി.
ഈ അക്ഷരങ്ങള്‍ക്ക്

Unknown said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

Sandhya said...

ഹരീ -
വാക്കുകള്‍ മനോഹരമായി ചേര്‍ത്തുവെച്ച്, അമ്മയോടുള്ളതുപറയാനുള്ളത് ഒട്ടും വിട്ടുകളയാതെ, ഒരു മകന്റെ മനസ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ച്, അമ്മയില്‍ നിന്നും അടര്‍ന്നുമാറിനില്‍ക്കുന്നതിന്റെ സങ്കടമുള്‍ക്കൊള്ളീച്ച മനോഹരമായ ഒരു കവിത. ആധുനിക കവിതകള്‍ക്കിടയില്‍, താളനിബദ്ധമായ പദ്യകവിത വായിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെ!

വളരെക്കാലത്തിനു ശേഷം പോസ്റ്റുചെയ്തതെങ്കിലും, ഇതിനു മുന്‍പുള്ള രണ്ടൂകവിതകളും വളരെ നിരാശപ്പെടുത്തിയിരുന്നു. ആ രണ്ടൂപോസ്റ്റുകളും വിഷയം കണ്ടുപിടിച്ച് “കവിതയെഴുതിയതു” പോലെയായിരുന്നു. പക്ഷേ ഈ കവിതക്ക് സ്വഭാവികതയുടെ മനോഹാരിതയുണ്ട്.

നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു :)

- ആശംസകളോടെ, സന്ധ്യ :)

ഹരിയണ്ണന്‍@Hariyannan said...

hAnLLaLaTh said...
“..ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
നാണമില്ലാതെയിക്കൈകള്‍ നീട്ടാം,..”

ഈ വരികളില്‍ ഒരു ചേര്‍ച്ചക്കുറവോ ഭംഗിക്കുറവോ തോന്നി.

:)

ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
തെല്ലുനാണം തൊടാത്തൊരെന്‍ കൈകളില്‍
ചൂരലാലല്ലയമ്മേയെനിക്കുനിന്‍
ചൂടുപെയ്യുന്നൊരുമ്മയേകീടുമോ?!

ennu maattiyittund..

nandi koottukaaraa..

baakki pinneedu..

Sandhya said...

തിരുത്തില്ലാതെ ആദ്യമെഴുതിയതിനാണ് അര്‍ത്ഥവും ഭംഗിയും കൂടുതലെന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം :)

- സന്ധ്യ

വേണു venu said...

സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!
ആ ഓര്‍മ്മയിലുള്ള സുഖം തന്നെ സൌഭാഗ്യം.
ആശംസകള്‍.!!!

അഗ്രജന്‍ said...

വളരെ വളരെ ഇഷ്ടമായി ഹരിയണ്ണാ...

എഴുതുന്നത് അമ്മയെ കുറിച്ചാവുമ്പോൾ അതിൽ കലർപ്പുണ്ടാവില്ലല്ലോ... പിന്നെങ്ങിനെ നന്നാവാതിരിക്കും :)

ഹരിയണ്ണന്‍@Hariyannan said...

ആഗ്നേയ,ദിനേഷ്,സജി,
നജീം,വേദവ്യാസന്‍,
വാഴക്കോടന്‍,പൂച്ച,
ഗീതേച്ചി,hAnLLaLaTh,
റ്റോംസ്,സന്ധ്യ,
വേണു,അഗ്രജന്‍....

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

Mahesh Cheruthana/മഹി said...

ഹരിയണ്ണാ,
അമ്മയുടെ സ്നേഹം അക്ഷരങ്ങളാല്‍ വിരിയിച്ച നന്മയുടെ പൂക്കളം ഒത്തിരി ഇഷ്ടമായി !!!!!!!!!!

Anonymous said...

മനോഹരം..!!എന്നല്ലാതെ എന്ത് പറയാന്‍..??!!കഴമ്പുള്ള വരികള്‍..നല്ല പദ വിന്യാസം..നല്ല ആസ്വാദന സുഖം പകര്‍ന്നു ഈ കവിത..ആശംസകള്‍..

ശില്പാ മേനോന്‍ said...

കവിയണ്ണാ, ഇവളെക്കൂടി.....

ഹരിയണ്ണന്‍@Hariyannan said...

മഹി,ബിജിലി,ശില്പ..

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

Unknown said...

ഭാഗ്യം ചെയ്തൊരമ്മ

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാലമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!


ഈ വരികൾ അനേകം വരികൾക്ക് സമമാണ് കേട്ടൊ ഗെഡീ

Anonymous said...

അതിക്രൂരമെന്‍- അതിക്രൂരം മേഘമോ, ഞാനോ? വരികൾ മാറ്റിയെഴുതിയാൽ കൂടുതൽ നന്നാകും. ബഡവാഗ്നി എന്നതിന്റെ അർത്ഥം മനസ്സിലായില്ല. പറഞ്ഞു തന്നാലും. നല്ല ഉദ്ദേശത്തോടെ ഒരു വായനക്കാരൻ.

ഹരിയണ്ണന്‍@Hariyannan said...

ബിജു,ബിലാത്തിച്ചേട്ടന്‍ ‍,അനോണി വായനക്കാരന്‍ ...
എല്ലാവര്‍ക്കും നന്ദി.

പേരുവക്കാത്ത വായനക്കാരന്റെ സംശയം ദൂരികരിക്കാന്‍ ശ്രമിക്കാം.
കലുഷമേഘങ്ങള്‍ മൃഗരൂപങ്ങള്‍പൂണ്ട് അതിക്രൂരമായി എന്‍ (എന്റെ) മേലേക്കു പെയ്തിറങ്ങുമ്പൊഴും എന്നായിരുന്നു ഉദ്ദേശിച്ചത്. അത് വേണ്ടവിധം ധ്വനിപ്പിക്കായില്ലേ? ;) സോറി.

ബഡവാഗ്നി പലതരം അഗ്നികളില്‍ ഒരു രൂപം.
ജഠരാഗ്നി ഉദരത്തിനുള്ളിലെ അഗ്നി(വിശപ്പ്) എന്നുപറയുമ്പോലെ ഇത് വേറൊരെണ്ണം.:)

സമുദ്രാന്തര്‍ഭാഗത്തുനിന്നും പുറത്തേക്ക് ചുഴറ്റിയെറിയപ്പെടുന്ന തീയെന്നാണു സങ്കല്പം.
അമ്മയുടെ മനസ്സാകുന്ന കടലില്‍ നിന്ന് എറിയപ്പെടുന്ന ചോദ്യങ്ങള്‍ തീ പോലെയാണ്..