തലക്കെട്ടുകള്‍

Friday, June 18, 2010

ഒരുവരിയില്‍ ...
























രയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

ഒരുവരിമാത്രമെഴുതി,
നിന്നെക്കുറിച്ചതില്‍
ബാക്കിയാമായിരം
വരകളെക്കീറിയെറി-
ഞ്ഞതിന്‍ ബാക്കിയി-
ലിന്നെന്റെയെരിയുന്ന
പ്രാണനുണ്ടിത്തിരി.

വരയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

നീയായിരുന്നതിന്‍ പകുതി,
മറുപകുതിയൊട്ടെന്നെ
നീറ്റുംകിനാക്കളും
മുളയറ്റജീവിതക്കാഴ്ചകള്‍
കത്തുന്നൊരിത്തിരിവെട്ടവും
വേഡം ജ്വലിച്ചുനീറ്റും
ജഡത്തിന്റെ ഗന്ധവും.

14 comments:

ഹരിയണ്ണന്‍@Hariyannan said...

വരയിട്ടബുക്കിന്റെ-
യവസാനപേജിലാ-
യെഴുതിയോരൊരുവരി.

ശ്രീ said...

നന്നായിരിയ്ക്കുന്നു, ഹരിയണ്ണാ

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

kollam

നിരാശകാമുകന്‍ said...

ഞാനും ഒരേയൊരു വരി മാത്രം എഴുതുന്നു...
നന്നായിരിക്കുന്നു കവിത...

Manoraj said...

ഒരു വരിയിൽ വളരെ ഇഷ്ടമായെന്ന് മാത്രം പറയട്ടെ..

ചന്ദ്രകാന്തം said...

'നീയായിരുന്നതിന്‍ പകുതി,'

എഴുതാത്തൊരായിരം വരികളില്‍
മറുപാതിയാകുന്നൊരെന്നിലും നീ തന്നെ..

പാര്‍ത്ഥന്‍ said...

ഹരിയണ്ണാ,

ആശയം എനിക്കിഷ്ടമായി.
ഇങ്ങനെ മുറിച്ച വരികൾ
ആസ്വാദനം ഇല്ലാതാക്കുന്നു.

Neena Sabarish said...

വരയിട്ടപേജിലെ അവസാനവരിയതിനു
പുതുമയുടെ സുഖമുള്ള ഗന്ധം......

Anonymous said...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu ... hariyannanu abhinandhanangal...........

sm sadique said...

ഒറ്റ വരിയിൽ അവസാനിക്കുന്നതാവില്ല ….; ഒന്നും .
എങ്കിലും , ഒറ്റവരി ശരിക്കും ഇഷ്ട്ടപ്പെട്ടു.

Kalavallabhan said...

ഒറ്റവരിയിൽ നൂറാശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരുവരിമാത്രമെഴുതി,നിന്നെക്കുറിച്ചതില്‍
ബാക്കിയാമായിരം വരകളെക്കീറിയെറിഞ്ഞതിന്‍ ബാക്കിയിലിന്നെന്റെയെരിയുന്ന പ്രാണനുണ്ടിത്തിരി...

സുന്ദരൻ വരികൾ കേട്ടൊ ഭായ്

ponnamma said...

chellappananna...kettathum kandathum...saksharatha classil irunnittundennu manasilayi....kavitha enna pennine premichirunnu ennum manasilaayi....ipool ...kavitha preethayil avasaanichu ennukaruthunnu.....