തലക്കെട്ടുകള്‍

Saturday, January 05, 2008

നീയെനിക്കാരാണ്?!









രു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!
സഖാവേ..നീയെനിക്കാരാണ്?!

ചിന്തയുടെ തോരാമഴയില്‍..
ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
ചോരവീഴുന്നതും കണ്ട്,
ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
ഞാന്‍ ചോദിക്കുന്നു...

സഖാവേ..നീയെനിക്കാരാണ്?!!

ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...
ഞാന്‍ പലവട്ടം ചോദിച്ചിട്ടുണ്ട്..

സഖാവേ..നീയെനിക്കാരാണ്?!

ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..

സഖാവേ..നീയെനിക്കാരാണ്?!

ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!

37 comments:

മാണിക്യം said...

മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..
സഖാവേ..നീയെനിക്കാരാണ്?!

ഹരി പതിവുപോലെ നല്ല വരികള്‍
നല്ല ചിന്താ ..
നന്മ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ
തേങ്ങാ ഞാന്‍ ഉടക്കുന്നു..
(((((ഠേ)))))

കാപ്പിലാന്‍ said...

പക്ഷേ, ആ തേങ്ങ ശരിക്കും ഉടന്ഞോ എന്ന് സംശയം ....
അതിന്‍റെ ശബ്ദം കേട്ടില്ല ..
ഒന്ന് കൂടെ ഉടച്ചേ .. അല്ലന്കില്‍ വേണ്ട ഞാന്‍ ഉടക്കാം
ദേ..{{{{{ ട്ടോ }}}}}

ശ്രീലാല്‍ said...

ലാല്‍ സലാം സഖാവെ !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലാല്‍‌സലാം സഖാവേ...

ശ്രീ said...

“ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!!”

ഹരിയണ്ണാ കലക്കി... നന്നായിരിയ്ക്കുന്നു.
:)

Dr. Prasanth Krishna said...

മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..
സഖാവേ..നീയെനിക്കാരാണ്?!

Realy nice lines. Friensdship is my weakness I love this lines toomuch because the same I am asking to my beloveds always

ദിലീപ് വിശ്വനാഥ് said...

സഖാവേ, എനിക്കതങ്ങു ഇഷ്ടപ്പെട്ടു.

ഹരിയണ്ണന്‍@Hariyannan said...

സഖാക്കളേ...നന്ദി!!

മാണിക്യം,കാപ്പിലാന്‍..
ഉടച്ചതേങ്ങകള്‍ക്ക്..
ശ്രീലാല്‍‌സലാം...
നന്ദി പ്രിയാ
ശ്രീ, ശ്രീ പ്രശാന്ത് നന്ദി...
മഴയില്‍ കുതിര്‍ന്ന മണ്‍പുറ്റുവാസിക്കും നന്ദി!

“ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാക്കളേ..
നിങ്ങളെനിക്ക് ആരെല്ലാമോ ആണല്ലോ?!!!”

വേണു venu said...

ഇതില്‍ നനഞ്ഞുകുതിരാന്‍കൊതിച്ച്
കുടയെടുക്കാതിറങ്ങുന്നു..

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!
ആണ്‍ സഖാവേ..
പനി പിടിച്ചാലും കുടഎടുക്കാതെ ഞാനും..:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സഖാവേ..
നീയെനിക്ക് ആരെല്ലാമോ ആണല്ലോ?!!

ആണൊ സത്യമായും ആണൊ..?
അതിപ്പോള്‍ നാട്ടിലായത് കൊണ്ട് തോന്നുന്നതാ ഹഹ,,,
ഇവിടെ വരുമ്പോള്‍ അതങ്ങ് മാറും..ഹിഹിഹിഹി...
നന്നായിട്ടുണ്ട് മാഷെ.... ചോരത്തിളപ്പാണല്ലൊ..?

സുല്‍ |Sul said...

നന്നായിരിക്കുന്നു ഈ കവിത.
-സുല്‍

കനല്‍ said...

ഞാന്‍ നിന്റെ ആരാന്ന് നിനക്കറിയാമേലാങ്കി നീയെന്നൊട് ചോദിച്ചാല്‍ എനിക്കറിയാമോ ഞാന്‍ നിന്റെ ആരാന്നും നീയെന്റെ ആരാന്നും? (പപ്പു സ്റ്റയില്‍)

സഖാവ് എന്ന പ്രയോഗം പര്യാപ്തമാകുമോ ഞാന്‍ സഖാവിന്റെ ആരാണെന്ന് വ്യക്തമാക്കാന്‍?

സൌഹ്യദങ്ങളെ മഴനനയലിനോട് ഉപമിച്ചപ്പോള്‍ ഒരു സംശയം ക്രിത്രിമ മഴയും ഉണ്ടാകാമെന്ന് കേട്ടിട്ടുണ്ട് അതിലായാലും നനയാന്‍ സുഖം തന്നെ... അല്ലേ?

ഗീത said...

ഹരിയണ്ണനുവേണ്ടി “ഠേ“ ന്നും “ട്ടോ“ ന്നും ഒക്കെ തേങ്ങയടിക്കാന്‍ എത്രപേരാ.....

സൌഹൃദകുളിര്‍മഴയില്‍ നനഞ്ഞു കുതിര്‍ന്നു്
സൌഹൃദങ്ങളൂട്ടി ഉറപ്പിക്കാന്‍
എനിക്കും മോഹം....

ഹരിയണ്ണന്‍ പൊഴിക്കും സൌഹൃദമഴ ഏറെ കുളിരാര്‍ന്നതാണ്.....

കവിതയിലെ ആശയം മനോഹരം, ഹരിയണ്ണാ.

ഉപാസന || Upasana said...

ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ..
ഇന്ദ്രിയച്ചരടുകള്‍ കൈവിടുകകൊണ്ടോ..
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,

ഞാന്‍ ചോദിക്കുകയാണ്..
സഖാവേ..നീയെനിക്കാരാണ്?!

Good One Bhai
:)
upaasana

ഹരിയണ്ണന്‍@Hariyannan said...

വേണുവേട്ടാ....നന്ദി!പനിപിടിക്കാതിരിക്കാനുള്ള മരുന്ന് ഞാന്‍ തരാം!
സജീ..ഞാന്‍ അവധിക്കാലം കഴിഞ്ഞ് തിരികെയെത്തി..ചോരത്തിളപ്പ് കുറയുന്നു!!
സുലണ്ണാ..നന്ദി!
കനലില്‍ അല്പം വെള്ളമൊഴിക്കാന്‍ സമയമായി!അതു മഴയായിട്ടായാലും കുഴപ്പമില്ല!...നന്ദി!
ഗീതടീച്ചറേ...മഴ തോരാതെപെയ്യുന്നുണ്ട്!
മോനേ ഉപാസനേ...ടാങ്ക്സ്!!

സഖാക്കളേ..
നിങ്ങളെനിക്ക് ആരെല്ലാമോ ആണല്ലോ?!!!

Anonymous said...

“ജി-ടോക്കിലെ പച്ചവെളിച്ചം
ചുവക്കുന്നതിനുംഇരുളുന്നതിനുമിടയിലെ
അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ
നനുത്തധൂളികള്‍ മനസ്സില്‍ പടര്‍ന്ന്
വിരോധമില്ലാതെ,വിടപറയാതെ
പിരിയുന്നതിന്‍ മുന്‍പ്...“


എന്നിട്ടും സഖാവ് നിനക്കാരാണെന്ന് മനസ്സിലായില്ലേ...
എന്നിട്ടും ആ ബന്ധത്തിന്‍റെ ആഴം അറിഞ്ഞില്ലേ...
അതോ അത് സഖാവിന്‍റെ നാവില്‍ നിന്നുതന്നെ കേള്‍ക്കാന്‍ വേണ്ടിയോ???


ഹരിയണ്ണാ........
എന്തായാലും മനസ്സിനെ ഒന്നുലച്ചുകളഞ്ഞു.....
ഞാനും ഇനി ചോദിക്കാന്‍ പഠിച്ചോളാം....
“സഖാവേ..നീയെനിക്കാരാണ്?!“

ഹരിയണ്ണന്‍@Hariyannan said...

സഖാവ് വിജിലേ...
നീയെനിക്കാരെല്ലാമോ ആണല്ലോ?!

സാരംഗി said...

കവിത ഇഷ്ടമായി. പുതുവത്സരാശംസകള്‍.

Mahesh Cheruthana/മഹി said...

ഹരിയണ്ണാ സഖാവേ,
ഞാനും സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു!
ആരൊക്കെയോ ആണെന്ന വിശ്വാസത്തോടെ!!!!!!

Anonymous said...

ഹരി...

ഉത്തരത്തിന്റെ ഇടവപ്പാതിക്കായി
കാത്തിരിക്കാതെ..
ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...


ഉത്തരത്തിന് കാത്തുനില്‍ക്കാതെ ഞാനും ഈ മഴയില്‍ നനയാനിറങ്ങുകയാണ്. ഉത്തരം പ്രതീക്ഷിച്ച് നിന്നിട്ട്, അവസാനം മഴതീര്‍ന്നുപോയാലോ? പിന്നെ അനുഭവിക്കാനും പറ്റിയില്ല, കേള്‍ക്കാനും പറ്റിയില്ല എന്നാവും. അതുകൊണ്ട് ചില ബന്ധ(ന)ങ്ങല്‍, അനുഹവിച്ചറിയാനുള്ളതാണ്...

- ആശംസകളോടെ, സന്ധ്യ!

ഹരിയണ്ണന്‍@Hariyannan said...

നന്ദി സാരംഗീ..
പുതുവത്സരത്തിനും പുതുപുസ്തകത്തിനും ആശംസകള്‍!!
മഹേഷ്..നീയുമെനിക്ക് ആരൊക്കെയോ ആകുന്നു!നന്ദി!!
സന്ധ്യാ..നന്ദി!
ഈ മഴ അശാന്തമാണ്.നിര്‍ത്താതെ പെയ്യുന്നത്!ഉത്തരങ്ങള്ളുടെ പെരുമഴയിലും ചോദ്യചിഹ്നങ്ങളുടെ വെള്ളിടികള്‍ പേടിപ്പെടുത്തുമ്പോള്‍, ഓടിക്കയറിനില്‍ക്കാനൊരിടം തേടുന്ന ഒരു സാധാരണ പ്രവാസിയുടെ ജീവിതചിത്രം ഈ മഹാമാരിയില്‍ കുതിര്‍ന്നുപോകുന്നു....!!

ഗീത said...

ഹരിയണ്ണാ എന്റെ പേജിലേയ്ക്ക്‌ ഒന്നു വന്നു നോക്കിയേ....

ഈയുള്ളവന്‍ said...
This comment has been removed by the author.
ഈയുള്ളവന്‍ said...

ഹരിയണ്ണാ‍,
ഇവിടെ വരാനിത്തിരി വൈകിയതിന് ക്ഷമിക്കുമല്ലോ അല്ലേ..? “സഖാവേ നീയെനിക്കാരാണ്..?” സ്‌നേഹത്തെപ്പോലും കച്ചവടക്കണ്ണോടെ അളക്കുന്നവരുടെ ഈ ലോകത്ത്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സൌഹൃദം നിലനിര്‍ത്തുന്ന പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകാം, കേട്ടിട്ടുണ്ടാകാം. വാക്കുകളാല്‍ നിര്‍വചിക്കാനാകാത്ത ഉത്തരത്തെ അറിയില്ല എന്ന ഏതുചോദ്യത്തിനും പറയാവുന്ന ഉത്തരം കൊണ്ടുമറച്ച് തല്‍ക്കാലം നാമെല്ലാം ആശ്വാസം കണ്ടെത്തുന്നു. അതെ ഹരിയണ്ണാ, സൌഹൃദത്തിന്റെ കാലവര്‍ഷത്തില്‍ നനയാന്‍ ഞാനും കൂടുന്നു.

അഭിനന്ദനങ്ങള്‍..!

Myna said...

മനസ്സില്‍ തട്ടുന്ന കവിത
മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,

ഞാന്‍ ചോദിക്കുകയാണ്..
സഖാവേ..നീയെനിക്കാരാണ്?!
thanks

മയൂര said...

“ഉത്തരത്തിന്റെ ഇടവപ്പാതിക്കായികാത്തിരിക്കാതെ..ഞാനീ സൌഹൃദത്തിന്റെ കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു...“


ഇതില്‍ നനഞ്ഞു പനിപിടിച്ചാലും വേണ്ടില്ല, അതു കൊണ്ടു തന്നെ കുടയെടുക്കുന്നില്ല...
സഖാവേ,ഇതെനിക്കങ്ങ് ഇഷ്ടമായി..

ഹരിയണ്ണന്‍@Hariyannan said...

ഗീതടീച്ചറേ...അതിനുപകരം ഒന്നുകൂടിയുണ്ടാക്കിയാലോ എന്ന് മനസുപറയുന്നു...

എല്ലാമുള്ളവനേ...രജനിയണ്ണന്‍ പറഞ്ഞപോലെ “ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്താല്‍ മതി”!!മഴ നിര്‍ത്താതെ പെയ്യുകയല്ലേ?!

മൈനാ...ഈ മഴയിലേക്കിറങ്ങിവന്നതിനും നനഞ്ഞതിനും നന്ദി!

മയൂരസഖാവേ...നീയെന്റെ നാട്ടുകാരിയാണല്ലോ!!

പ്രയാസി said...

ഈ അണ്ണനെക്കാണാന്‍ വൈകി..

സോറിട്ടാ..

ഈ മരുന്നിനു മധുരോണ്ട്..:)

Sapna Anu B.George said...

നീ എനിക്കാരാണ്?? ഈ ചോദ്യത്തുനുത്തരം ഇതുവരെ ആര്‍ക്കും നിര്‍വചിക്കാനായിട്ടില്ല.... നല്ല കവിത, വളരെ ഇഷ്ടപ്പെട്ടു

ഹരിയണ്ണന്‍@Hariyannan said...

വളരെപ്രയാസപ്പെട്ട് ഇതുവരെവന്ന് വായിച്ച് അഭിപ്രായം പറഞ്ഞ പ്രയാസിക്ക് നന്ദി!!

സ്വപ്നക്കും നന്ദി!!

ഞാനീ സൌഹൃദത്തിന്റെ
കാലവര്‍ഷത്തില്‍ ........

krish | കൃഷ് said...

സൌഹൃദത്തിന്റെ കാലവര്‍ഷത്തില്‍ നനയാനിറങ്ങുന്നു..
സൌഹൃദം കുളിര്‍മഴയായി പെയ്യട്ടെ.

അച്ചു said...

ഹരിയണ്ണാ....നല്ല വരികള്‍...

ഹരിയണ്ണന്‍@Hariyannan said...

ഇറ്റാനഗറില്‍ നിന്നും ഈ മഴനനയാന്‍ വന്ന കൃഷിനും,
മയൂര്‍വിഹാറില്‍ നിന്നും വന്ന കൂട്ടുകാരനും നന്ദി!!

Jyothi ജ്യോതി :) said...

സഖാവേ.. നിങ്ങളെനിക്കു ഹരിയണ്ണനാണ്....

ഞാന്‍ അങ്ങനെ വിളിച്ചതല്ല... നിങ്ങള്‍ പറഞ്ഞതാണ്, അങ്ങനെ വിളിക്കാന്‍...
നിങ്ങള്‍ സ്വയം ഒരു അണ്ണനായതാണ്...

അതു കൊണ്ട് സഖാവേ നിങ്ങളെനിക്ക്..

അണ്ണനാണ്.. ഹരിയണ്ണനാണ്....

:):):):)

Seema said...

മതത്തിന്റേയും മണ്ണിന്റേയും
മണമെത്താത്ത രണ്ടറ്റങ്ങളിലിരുന്ന്,
സൌഹൃദത്തിന്റെ മഴയും നനഞ്ഞ്,
ഞാന്‍ ചോദിക്കുകയാണ്..
സഖാവേ..നീയെനിക്കാരാണ്?!


മനസ്സില്‍ തട്ടുന്ന വരികള്‍....സൌഹൃദത്തിന്റെ ഭംഗി മുഴുവനായും കൊണ്ടു വരുന്ന കവിത...അസ്സലായിരിക്കുന്നു...

Malayali Peringode said...
This comment has been removed by the author.
Malayali Peringode said...

ഹരീ നീയെനിക്കാരെല്ലാമോ ആണല്ലോ!


http://boologavarthamanam.blogspot.com/2007/11/blog-post.html#c3019334039725913735