സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!!
കണ്ടുഞാനാക്കൊടുങ്കാട്ടില്‍
ചുട്ടുനീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!
മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!
പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
കല്ലുകൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങുനിന്നോ കനപ്പെട്ടാ-
പിന്‍വിളിക്കാറ്റണയുമ്പോള്‍
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
ഇന്നുഞാനീക്കൊടുംവേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
കൂടൊരുക്കി,പ്രണയത്തിന്
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!!
കണ്ടുഞാനാക്കൊടുങ്കാട്ടില്‍
ചുട്ടുനീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!
മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!
പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
കല്ലുകൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങുനിന്നോ കനപ്പെട്ടാ-
പിന്‍വിളിക്കാറ്റണയുമ്പോള്‍
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
കേട്ടുഞാനാബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
ഇന്നുഞാനീക്കൊടുംവേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
42 comments:
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
ഏത്? എന്ത്? എന്നൊന്നും ചോദിക്കരുത്..
:)
''...പാതിരാ തീവണ്ടിയില്‍ അവളെന്റെ
ഈണവും തീണ്ടി ഉറങ്ങാതിരിപ്പുണ്ടാവും"
ഒന്നും ചോദിക്കേണ്ടല്ലോ! എല്ലാം മനസ്സിലാവും.
Annaa
Pathive pole Super.
aa 5th sentence le varikal valare nannayi. athu pole oruththiye kittiya mathiyaayirunnoo.
;-)
Upasana
ഇന്നുഞാനീക്കൊടുംവേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!
വളരെ നന്നായിരികുന്നു ഹരീ. കുളിരുചൊരിയുന്ന മഴനൂലുകള്‍ ഈ കൊടും വേനലിന്റെ ഓടുവില്‍ നിന്റെ ജീവിതത്തിലേക്ക് പൈയ്തിറങ്ങട്ടെ.
anna,,kochu kalla.
:)
nalla varikal
കലക്കന്‍ ... ഓരോ വരിയും മെച്ചം . വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു .
എന്നാലും എന്താ ഏതാ എന്നൊക്കെ ചോദിയ്ക്കാന്‍ തോന്നുന്നു. ഇതൊരു രോഗമാണോ ?
ആഹാ,
എട്ടു മണിക്കൂര്‍ മുമ്പേ
ഞാനിതാ ഫുള്‍ ടാങ്ക് റൊമാന്റിക് ആയിരിക്കുന്നൂ !
2.18pm IST
മനോഹരം ഹരിയണ്ണാ!!!
:)
സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി,പ്രണയത്തിന്
ചൂടുചേര്‍ത്തെന്നുയിരേറ്റി
ക്കാത്തുവച്ചപെണ്ണൊരുത്തി!
കൂടെ തന്നെയില്ലേ..പിന്നെന്തു പറ്റീ ?
നല്ല വരികള്‍ ഹരിയണ്ണാ..സ്വന്തം സ്വരത്തില്‍ പാടുക കൂടി ചെയ്തിരുന്നെങ്കില്‍ !!!!
ഗുഡണ്ണാ..ഗുഡ്..:)
ഉഗ്രൻ. വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു.
ഓരോ വരികളും മനോഹരം.
ഹരിയണ്ണാ, വിരഹത്തീയില്‍ ചുട്ടു പഴുപ്പിച്ച ഈ കവിതക്ക് തനിതങ്കത്തിളക്കം....
പ്രീതയും മക്കളും അങ്ങെത്തിയില്ലേ?
ആരാണാകക്ഷി?
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
ഏത്? എന്ത്? എന്നൊന്നും ചോദിക്കരുത്
ഇല്ലാ, നിര്‍ത്തി, ചോദിക്കണ്ല്ല്യ.
എന്നാലും വിരഹം ഇപ്പോഴില്ലല്ലോ.
പെണ്ണൊരുത്തി പെണങ്ങിയിരിപ്പാണോ മാഷേയ്... ഒരു മണിയടിപ്പാട്ട് :)
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
ഈ വരികള്‍ക്ക് ഒരു പ്രത്യേക ചന്തം
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
ഒന്നും ചോദിക്കുന്നില്ല. വരികള്‍ വളരെ ഇഷ്ടമായി ... :)
എല്ലാവര്ക്കും ചേര്‍ത്ത് ഒറ്റ :)
വയസുകാലത്തെ ഓരോരോ തോന്നലേ... പെടപെടയ്ക്കാന് ആരുമില്ലേ അവിടെ
-- നല്ല കവിത അണ്ണാ.....
മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!
:) സങ്കല്പത്തിലും ജീവിതത്തിലും
എന്നും എന്നേയ്ക്കും
വിട്ടുപോകാതിരിയ്ക്കട്ടെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും.......
ഒരുമാപ്പിളപ്പാട്ടിന്റെ ഈണമിട്ട് പാടാന്‍ തോന്നുന്നു.
നന്നായിരിക്കുന്നു ഹരീ...
പിന്നെ ഇപ്പോഴെന്തെ പെട്ടെന്ന് ഇങ്ങനെ തോന്നാന്‍?...
ആശംസകള്‍...
വെള്ളായണി
അണ്ണാ വിരഹം വേദനയായി എന്റെ മനസിലെത്തുമ്പോള്, മരുന്നായി ഈ വരികള്‍ എടുത്ത് വായിച്ചോട്ടെ...
എനിക്കറിയാം ഈ മരുന്ന് വേദന കൂട്ടുകയേ ഉള്ളൂ.
ന്നാലും.
ഇനിയും ഒരുപാട് നാള് വിരഹമില്ലാതെ
പ്രണയം ആഘോഷിക്കുവാന്‍
നിങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തില്‍
എന്റെ ആശംസ.
ഓ.ടോ.
പാര്‍ട്ടി ഏത് ഹോട്ടലിലാ?
വൈകിട്ട് മതി
രണ്ടു ദിവസങ്ങള്‍ക്കു മുന്നേ ഈ കവിത വായിച്ചു .കൊള്ളാം ,നല്ലത് ,ആശംസകള്‍ ,ഇനിയും എഴുത് എന്നൊക്കെ പറഞ്ഞിട്ട് പോകാന്‍ ഒരു മടി .സത്യത്തില്‍ എനിക്കറിയില്ല എന്താ പറയേണ്ടതെന്ന് .അത്രയ്ക്ക് ഉം .ഉം . അതെ .
ഒരു വിവാഹാശംസ പറഞ്ഞിട്ട് പോകാം എന്ന് കരുതി .എന്ജോയ് :)
എന്ത് ഏത് എന്നൊന്നും ചോദിക്കാതെ കവിത വായിച്ചു.
കഴിഞ്ഞ കവിതയേക്കാളും ഇഷ്ടപ്പെട്ടു.. വിരഹം മാത്രമല്ല, ഒരു നഷ്ടപ്രേമവും കാണാമല്ലോ. ഇതിലെനിക്കിഷ്ടപ്പെട്ട വരികളിതാണ്...
“കല്ലുകൊണ്ടെന്‍ ഹൃദയത്തെ കെട്ടിയുള്ളില്‍
തളച്ചെന്നിലുത്സവക്കൊടിയേറ്റുമ്പോഴെങ്ങുനിന്നോ കനപ്പെട്ടാ,
പിന്‍വിളിക്കാറ്റണയുമ്പോള്‍ കേട്ടുഞാനാ ബഹളത്തില്‍
നിന്റെ തേങ്ങലന്നുമിന്നും...”
ആ ഒരു സങ്കല്പം നന്നായിരിക്കുന്നു.
- സന്ധ്യ
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും! - എങ്ങോട്ട് വിട്ട് പോകാന്‍ മാഷെ........ഞാന്‍ ശപിക്കുന്നു ഒരിക്കലും, ഒരിക്കലും, കാലാന്തരങ്ങളോളം, ജന്മാനന്തരങ്ങളോളം വിട്ടുപോകാതിരിക്കട്ടെ.
എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
ഒന്നും വിട്ടുപോകുന്നില്ല ഒന്നും
വായനക്കും അഭിപ്രായത്തിനും നന്ദി!
എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം!
വായിച്ചു......ഇഷ്ടായി.... ആ മനസ്സും കണ്ടു ഞാന്‍....
:-)
നല്ല കവ്vത
അണ്ണന് കവിത എഴുതുമോ?ഒരു പാട് താമസിച്ചു പോയി എന്നറിയാം,കാരണം ഞാന്‍ എപ്പോഴും വെഞ്ഞാറമൂട് മാത്രമേ നോക്കാറുള്ളു.അതേ കവിത നന്നായിട്ടുണ്ട്.കേട്ടോ
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
നല്ല കവിത ...
എത്താന്‍ വൈകി സുഹൃത്തേ...
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...
നല്ല വരികൾ, തെറ്റാത്ത താളം, തെളിഞ്ഞ ഭാവന...
സുന്ദരമായിരിക്കുന്നു ഹരീ...
അതിപ്പോൾ നഷ്ടപ്രേമമായിരുന്നാലും നിലവിലെ താൽക്കാലിക വിരഹമായിരുന്നാലും...
ആശംസകളോടെ,
സ്നേഹപൂർവ്വം
ഹരിയണ്ണാ.............
"വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും"??????????
താളത്തില്‍ ചൊല്ലാന്‍ സുഖമുള്ള,
നല്ല കവിത...
ആശംസകള്‍..
അണ്ണന് എഴുത്ത് നിര്‍ത്തിയോ..?
:-(
വല്ലാത്തൊരു തിരക്കിന്റെ ചുഴിയിലാണ്...
ഉടന്‍ രക്ഷകിട്ടുമെന്നുകരുതുന്നു.
വായനക്ക് എല്ലാവര്ക്കും നന്ദി.
ഉപാസനയുടെ അന്വേഷണത്തിന് ഒരു പ്രത്യേക നന്ദി!
:) മറന്നില്ലല്ലോ!
അപ്പോള്‍ ഇവിടേ റീത്ത് വെക്കാറാായില്ലാ അല്ലേ? ഞാന്‍ കരുതിയത് എഴുത്തൊക്കെ നിര്ത്തീന്നാണ്!
- സന്ധ്യ
ഹരിയണ്ണാ, ഇതൊക്കെ പണ്ടെങ്ങാനും കാച്ചിയിരുന്നെങ്കില്‍ വെഞ്ഞാറമൂടുസ്കൂളിന് ജില്ലയില്‍ അങ്ങനെയും ഒരു പേരായേനേ!
കൊള്ളാം. രസായിട്ടുണ്ട്.
നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...
കൊള്ളാം.
നല്ല ഒഴുക്കോടെ വായിക്കാം. ഓര്‍മകളിലും പോകാം.
മനോഹരം.
Post a Comment