പാര്‍ട്ടിയാപ്പീസിന്റെ
കക്കൂസുചാലുകള്‍
അടഞ്ഞുപോയെന്നറിഞ്ഞ്,
തികഞ്ഞ പാര്‍ട്ടിക്കാരനായ
വര്‍ഗീസെന്ന തോട്ടിയെത്തന്നെ
തെറ്റുതിരുത്തലിനായി
നോമിനേറ്റുചെയ്തു.
വര്‍ഷങ്ങളായി
അടിഞ്ഞുകൂടിയ
വീര്‍ത്ത റബ്ബറുറകള്‍
വലിച്ചുമാറ്റിയപ്പോള്‍
വര്‍ഗീസ് ഞെട്ടിയില്ല;
അറപ്പുതോന്നിയില്ല;
അരിശം വന്നില്ല!
കാര്‍ഷികകടം
എഴുതിത്തള്ളാനുള്ള
അപേക്ഷകളുടെ
പൊട്ടിക്കാത്ത
കെട്ടുകള്‍ കണ്ടിട്ടും
വര്‍ഗീസ് ഞെട്ടിയില്ല;
അറപ്പുതോന്നിയില്ല!
വായിച്ചുപോലും നോക്കാതെ
വലിച്ചെറിഞ്ഞുകളഞ്ഞ
പ്രത്യയശാസ്ത്രഗ്രന്ഥങ്ങള്‍
അറപ്പുകൂടാതെ
മറിച്ചുനോക്കിയപ്പോഴും
വര്‍ഗീസ് ഞെട്ടിയില്ല!
ഇതെല്ലാം കണ്ട്
അവന് ഞെട്ടുന്നതുകണ്ടാല്‍
ആ കക്കൂസുതന്നെ
അവനുമുകളില്‍
കല്‍മണ്ഡപമാകുമെന്ന്
വര്‍ഗീസ് തിരിച്ചറിഞ്ഞിരുന്നു!!
തലക്കെട്ടുകള്‍
Thursday, December 31, 2009
ഞെട്ടാനരുതാത്തവര്‍
ലേബലുകള്‍
കവിത
Subscribe to:
Post Comments (Atom)
19 comments:
ആരും ഞെട്ടാത്ത ഒരു 2010 ആശംസിക്കുന്നു!
നന്നായിരിക്കുന്നു..
ഞെട്ടല്‍ ആര്‍ക്കെങ്കിലുമുണ്ടോ?
കണ്ടില്ലേ ആ ഉശിര്.. ടി.വി ല്‍ :)
--
തിരിച്ചു വരവില്‍ സന്തോഷിക്കുന്നു.
നിറഞ്ഞ എഴുത്തു കൊണ്ട് അര്‍മ്മാദിക്കൂ 2010!
‘ഞെട്ടൽ’ ഞെട്ടറ്റു വീണിട്ട് കാലമേറെയായില്ലേ.
കവിത ഇഷ്ടായി ഹരിയണ്ണൻ..:):):)
ഊഷ്മളമായ നവവത്സരാശംസകൾ...
പൂതുവത്സരാശംസകൾ
തിരികെ വന്നതില്‍ സന്തോഷം
അതും ഈ കക്കൂസില്‍ കൂടി!
അപ്പോള്‍ മാത്രം ഞാന്‍ ഒന്നു ഞെട്ടി
പുതുവല്സരാശംസകള്
എന്റമ്മോാ
ഇതാണല്ലേ 2009 ലെ അവസാന പോസ്റ്റ് എന്നും പറഞ്ഞു തിരക്കു പിടിച്ച് എഴുതീത് !!
അപ്പൊ 2010 ലെ ആദ്യ പോസ്റ്റും ഉടന്‍ പോന്നോട്ടെ. അതിനിനി ഡിസംബര്‍ ആകാന്‍ നില്‍ക്കണ്ടട്ടാ..
നന്ദി...
ഞാനൊന്നു ഞെട്ടിയതാണ്...
ഉണരാന്‍ വേണ്ടി.
ഒട്ടും ഞെട്ടാതെ വായിച്ചു പോകുന്നു ...
ഒപ്പം പുതുവത്സരാശംസകള്‍ ...
ഓര്‍മ്മയുണ്ടാകുന്നു കരുതുന്നു
വര്‍ഷാവസാന ഞെട്ടല്‍..
“....ആ കക്കൂസുതന്നെ
അവനുമുകളില്‍
കല്‍മണ്ഡപമാകുമെന്ന്...”
അറിഞ്ഞ് പലരും ഞെട്ടിയുണരട്ടേ എന്നാശിക്കുന്നു, ആശംസിക്കുന്നു!
ഹഹ വന്നല്ലോ വനമാല..
ഞെട്ടട്ടെ.. ഞെട്ടി ഉണരട്ടെ..
നവവത്സരാശംസകൾ
Communist viruddhan
;-)
ഇപ്പോള്‍ ആരും ഞെട്ടാറില്ല. മന്ദഹസിക്കാറെയുള്ളു ! ക്ലീനിംഗ് കഴിഞ്ഞാല്‍ രണ്ടെണ്ണം വിടാനുള്ള പരിപാടി നേതാവില്‍ നിന്നും ഒപ്പിക്കാനെ ഇപ്പോള്‍ വര്‍ഗ്ഗീസുമാര്‍ ശ്രമിക്കാറുള്ളു.
ഹരിയണ്ണാ, നിങ്ങള്‍ക്കിപ്പോഴും ഇങ്ങനെ ചിരിക്കാനുള്ള കഴിവുണ്ടല്ലോ! നല്ലത്..
ശക്തമായ തിരിച്ചു വരവ്, ഹരിയണ്ണാ...
നല്ലൊരു 2010 ആശംസിയ്ക്കുന്നു.
:)
തിരികെ വന്നതില്‍ അതിയായ് സന്തോഷിക്കുന്നു
2009 നു ഇതിലും നല്ലൊരു യാത്ര അയപ്പ് കിട്ടാനില്ല.
....."ഇതെല്ലാം കണ്ട്
അവന് ഞെട്ടുന്നതുകണ്ടാല്‍"....
അതെ പിന്നെ ഞെട്ടാനല്ലേ നേരം കാണൂ
ഞെട്ടലും കുറ്റബോധവും വായിച്ചു. എന്തൊ ഹരിയണ്ണന്‍ ഒരു സ്റ്റൈലില്ലാ കവിതക്ക്.
അത്രക്ക് ഇഷ്ടപ്പെട്ടിട്ല്ല !
- സന്ധ്യ :)
വായിച്ചവര്‍ക്കെല്ലാം നന്ദി.
സന്ധ്യ,
സ്റ്റൈലൊന്നും നോക്കിയില്ല;എന്തെങ്കിലുമൊക്കെ എഴുതണമെന്നേ കരുതിയുള്ളൂ.
വിമര്‍ശനം എന്നെ നന്നാക്കാന്‍ എനിക്ക് പ്രചോദനമാകട്ടെ!
Post a Comment