പട്ടുപാവാടകള്‍ മേയുന്നകോവിലില്‍,
തൊട്ടുകൂടായ്മകള്‍ കായുന്നവേനലില്‍,
കുട്ടയില്‍ വില്‍ക്കാതിരിക്കുന്നകണ്ണനെ-
ത്തൊട്ടുകണ്ണീരുതുടക്കയാണിന്നവള്‍!
മഞ്ജിമമറഞ്ഞുമുറിവീണകവിള്‍ത്തടം,
മഞ്ഞനിറമാര്‍ന്നുനിറഞ്ഞനേത്രദ്വയം,
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചിയും തൂക്കിനടന്നുപോകുന്നവള്‍!!
കത്തുന്നവേനലില്‍കാലുകായുമ്പൊഴും,
കുത്തുന്നനോട്ടങ്ങളേറ്റുവാങ്ങുമ്പൊഴും,
പത്തുരൂപക്കെന്റെകണ്ണനെവാങ്ങുവാ-
നെത്തുമാരെങ്കിലുമെന്നുചിന്തിച്ചവള്‍!!
നല്ലകളിമണ്ണിലാണുണ്ടായതെങ്കിലും,
നല്ലനിറങ്ങളാലുയിരുണര്‍ന്നെങ്കിലും,
മെല്ലെച്ചിരിക്കുമാക്കണ്ണനെക്കണ്ടവര്‍
ചൊല്ലിമാറീ‘പത്തുരൂപയോ,കൂടുതല്‍!’
നല്ലനിറങ്ങളാലുയിരുണര്‍ന്നെങ്കിലും,
മെല്ലെച്ചിരിക്കുമാക്കണ്ണനെക്കണ്ടവര്‍
ചൊല്ലിമാറീ‘പത്തുരൂപയോ,കൂടുതല്‍!’
ഉള്ളുകായുന്നവള്‍ക്കന്തിയാവുമ്പൊഴും
എള്ളുതൂക്കംപണംവന്നുചേരാത്തതില്‍!
തള്ളിനീങ്ങും കാലമുള്ളെരിക്കുമ്പൊഴാ
മുള്ളുകുത്തുമ്പോലൊരുണ്ണിതന്‍ പൂമുഖം!!
ഉണ്ടവള്‍ക്കകലെയല്ലാതൊരോലപ്പുര-
യുണ്ടതിന്നുള്ളിലായെരിയാതടുപ്പുകള്‍!
ഉണ്ടബാക്കിച്ചോറുകൊത്തുവാനില്ലാതെ
മണ്ടുന്നുകാകര്‍ നിരാശരായ് നിത്യവും!!
ബൊമ്മപോലച്ഛനുണ്ടുമ്മറത്തിണ്ണയില്‍,
അമ്മയുണ്ടുന്മാദമാടും ചിലമ്പലായ്!
അമ്മയെത്തേടിക്കരഞ്ഞുവൈകുംവരെ
അമ്മിഞ്ഞകിട്ടാതുറങ്ങുന്നകണ്ണനും!!
വെണ്ണിലാവിറ്റുവീഴുന്നൊരാക്കൂരതന്‍
തിണ്ണമേലുണ്ണാതുറങ്ങാതെയിന്നവള്‍
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!
******************************************
[പണ്ടെന്നെങ്കിലും ഏതെങ്കിലുമൊരു അമ്പലപ്പറമ്പില്‍ നിന്ന് ഇങ്ങനെയൊരു പെണ്ണ് മനസ്സിന്റെ കാന്‍വാസില്‍ പതിഞ്ഞിരുന്നിരിക്കാം.എങ്കിലും മനുവിന്റെ ജീവിതരേഖകള്‍ എന്ന ബ്ലോഗിലെ “ഇവിടെല്ലാമിന്നും പഴയതുപോലെ”എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചന്ദ്രകാന്തം എഴുതിയ “പീലിചാര്‍ത്തും പുഞ്ചിരി”യിലിട്ട നാലുവരി കമന്റായിരുന്നു ഈ കവിതയുടെ ബീജം!! രണ്ടാള്‍ക്കും പ്രത്യേകനന്ദി! ]
48 comments:
പട്ടുപാവാടകള്‍ മേയുന്നകോവിലില്‍,
തൊട്ടുകൂടായ്മകള്‍ കായുന്നവേനലില്‍,
കുട്ടയില്‍ വില്‍ക്കാതിരിക്കുന്നകണ്ണനെ-
ത്തൊട്ടുകണ്ണീരുതുടക്കയാണിന്നവള്‍!
മഞ്ജിമമറഞ്ഞുമുറിവീണകവിള്‍ത്തടം,
മഞ്ഞനിറമാര്‍ന്നുനിറഞ്ഞനേത്രദ്വയം,
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചിയും തൂക്കിനടന്നുപോകുന്നവള്‍!!
എല്ലാ വരികളും കിടിലന്‍.
എല്ലാം നന്ന്...
sooppar..!!!
:-)
എന്നും സ്നേഹത്തോടെ
ഉപാസന
വളരെ ഹൃദയസ്പര്‍ശിയായ എഴുത്ത് തന്നെ ഹരിയണ്ണാ... നന്നായി ഇഷ്ടപ്പെട്ടു.
മനുവേട്ടനും ചന്ദ്രകാന്തം ചേച്ചിയും ഈ കവിതയ്ക്കൊരു പ്രചോദനമായിക്കാണുമെന്ന് വായന തുടങ്ങിയപ്പോഴേ തോന്നി.
:)
ഉപാസനക്കും ശ്രീക്കും നന്ദി...!!
Valare nannaayittundu
congrats............
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചിയും തൂക്കിനടന്നുപോകുന്നവള്‍!!
----സങ്കടപ്പെടുത്തുന്ന വരികള്‍....
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!
വളരെ ഹൃദയസ്പര്‍ശി ആയ കവിത.
ചുറ്റും കാണുന്ന സഹജീവിയുടെ ബന്ധപ്പാടുകള്‍
കണ്ടില്ല എന്നു നടിക്കാത്താ ‘ഈ വെഞ്ഞാറമൂടുകാരന്‍’ നന്മകള് നേരുന്നു..
“കത്തുന്നവേനലില്‍കാലുകായുമ്പൊഴും,
കുത്തുന്നനോട്ടങ്ങളേറ്റുവാങ്ങുമ്പൊഴും,
..............”
നല്ല ചിത്രം ! നല്ല കവിത!!
ആശംസകളോടെ സസ്നേഹം മാണിക്യം
വളരെ നന്നായിരിക്കുന്നു മാഷേ,
പ്രാസമൊപ്പിച്ചുള്ള നല്ല ഒഴുക്കുള്ള വരികള്‍.
:)
ഇതിനൊരു കമെന്റിടാന്‍ മാത്രം ഞാന്‍
ആയിട്ടില്ല!
:)
അഭിനന്ദനങ്ങള്‍!
അവസാനം വരെ വായിക്കാനോ, വീണ്ടും വീണ്ടും
വായിക്കുവാനോ തോന്നാത്ത കവിതകളുടെ ഈ കാലഘട്ടത്തില്‍,വല്ലപ്പോഴും വീണുകിട്ടുന്ന നല്ല കവിതകളില്‍ ഒന്ന്.
ഉണ്ടബാക്കിച്ചോറുകൊത്തുവാനില്ലാതെ
മണ്ടുന്നുകാകര്‍ നിരാശരായ് നിത്യവും!!
ആ കാകര്‍ ഒന്നു മാറ്റിപ്പണിഞ്ഞെങ്കില് എന്നു തോന്നി.
കവിത വളരെ ഇഷ്ടമായി ഹരിയണ്ണാ.
പക്ഷെ, ഒന്നു രണ്ട് വരികളില്‍ താളം പോകുന്നില്ലേന്നൊരു സംശയം..
വിളിച്ചു ചൊല്ലി കേള്‍പ്പിച്ചു തരാം, ചിലപ്പോള്‍ തെറ്റ് എന്റേതാകാം, അങ്ങനെയെങ്കില്‍ അപ്പോള്‍ തിരുത്താലോ :)
ഹരിയണ്ണാ, കവിത ഇഷ്ടപ്പെട്ടു.
ഉള്ളില്‍ തട്ടുന്ന നല്ല വരികള്‍...:)
എന്റെ ഹരിയണ്ണാ കവിത ഇഷ്ടായിട്ടോ..
മനസ്സ് മനസ്സിനോട് മന്ദ്രിക്കുമ്പോള് മനസ്സ് അവിടെ തൂലികയാകുന്നു.
ഫസല്‍,കൃഷ്ണ,മാണിക്യം,മഴത്തുള്ളീ
നന്ദി!
ഇതിനുകമന്റിടാന് തക്കവണ്ണം ‘മലയാളി’താഴോട്ടുവരുന്നില്ലെന്നാണോ ഉദ്ദേശിച്ചത്? :)
ഭാസിസാര്‍..വന്നതിനും ഗുണദായകമായ നിര്‍ദ്ദേശത്തിനും നന്ദി!
ആ വരി “മണ്ടുന്നുകാക്കകളെന്നും നിരാശരായ്!”എന്നുമാറ്റിയാലോ?
കുറുമാന് ഭായ്...വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദിയുണ്ട്.എനിക്കും തോന്നിയിട്ടുണ്ട് ചിലവരികളിലെ അക്ഷരക്കൂടുതല്‍ താളഭംഗം ഉണ്ടാക്കുന്നുവെന്ന്!
സതീഷ്,മയൂര,സജീ..
എല്ലാവര്ക്കും നന്ദി!!
ഹരിയണ്ണാ, അമ്മിഞ്ഞ കിട്ടാതെ കരയുന്ന കണ്ണനും മണ്ണു കണ്ണനും... കവിത വളരെ ഇഷ്ടമായി :)
എന്റെ ഹരിലാലേട്ടാ...
അതിമനോഹരമായ ഈ കവിതക്കൊരു കമന്റിടാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലാ...!! ഇനിയെന്നെങ്കിലും അതിനു മാത്രം വളരുമെന്ന് തോന്നുന്നുമില്ലാ...!!
എങ്ങനെ എഴുതുന്നു ഇങ്ങനെ...? അത്ഭുതം തോന്നുന്നു...!!!! കൊള്ളാം...!!! അതിഗംഭീരം തന്നെ...!!!!
ഒരുപാടിഷ്ടമായി ഈ വരികള്‍.
ഹരിയണ്ണോ ഹൃദ്യമായിരിക്കുന്നു.
സുന്ദരമായി വായിച്ചു.
തലവേദനയില്ലാതെ ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണു് ഈ കവിതയുടെ എടുത്തു പറയാന്‍ കഴിയുന്ന ഒരു പ്രത്യേകത.:)
നെഞ്ചകത്താകെത്തുടിക്കുന്നനോവുമായ്‍,
സഞ്ചിയും തൂക്കിനടന്നുപോകുന്നവള്‍!!
എത്ര മനോഹര്മായ വരികള്‍
ഹരിയണ്ണന്‍ - ചില വരികളില്‍ അക്ഷരക്കൂടുതലുണ്ട്. എന്നു പറഞ്ഞാല്‍ വൃത്തഭംഗം. വൃത്തമില്ലാതെ ചാടുന്ന ഇക്കാലത്ത് ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍? കുറുമാന് സൂചിപ്പിച്ചതും ഇതു തന്നെ ആയിരിക്കണം.
താഴെപ്പറയുന്ന വരികള്‍ ഒന്നുകൂടി വായിച്ചു നോക്കൂ:
1. മഞ്ജിമ മറഞ്ഞു മുറിവീണ കവിള്‍ത്തടം
2. നല്ല കളിമണ്ണിലാണുണ്ടായതെങ്കിലും
3. ഉണ്ടവള്‍ക്കകലെയല്ലാതൊരോലപ്പുര
4. ഉണ്ടതിന്നുള്ളിലായെരിയാതടുപ്പുകള്
ഒന്നു മാറ്റിയെഴുതുമെങ്കില് മാറ്റു കൂടും.
കാകരെ കാക്കകളാക്കിയതില് സന്തോഷം.
ജിഹേഷ്,വാഴ,വാല്മീകി,വേണു,സപ്ന...നന്ദി!
ഭാസിസാര്‍..പ്രത്യേകനന്ദി!
അക്ഷരക്കൂടുതലിന്റെ കാര്യം ഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞിരുന്നല്ലോ..എനിക്കും തോന്നിയിരുന്നു.
എങ്കിലും ഞാന്‍ പ്രത്യേകിച്ച് ഒരു വൃത്തത്തിലല്ല ഇതെഴുതിയത്.മനസ്സില്‍ ഒരു താളം സങ്കല്‍പ്പിച്ച്,അതേ താളത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്തു.
മേല്‍പ്പറഞ്ഞ നാലുഭാഗങ്ങളില് ആ ‘വായനാസുഖം’നഷ്ടപ്പെടുന്നുവെങ്കില്‍ മാറ്റിയെഴുതാന്‍ ശ്രമിക്കാം.സാറിനോ വേറേ ആര്‍ക്കെങ്കിലുമോ ഹൃദ്യമായ നിര്‍ദ്ദേശങ്ങള്‍ തരാനാകുമെങ്കില്‍ അതെളുപ്പവുമായി.
വളരെ നല്ല വരികള്‍...
സസ്നേഹം,
ശിവ.
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!
ഹരിയണ്ണാ.. ഇഷ്ടായി...
ഇഷ്ടപ്പെട്ടത്:
കവിതയുടെ വിഷയം, ഒഴുക്ക്, ആ പ്രാസഭംഗി.
ശ്രീ.കുറുമാന്റേയും, ശ്രീ. വേണുവിന്റേയും അഭിപ്രായങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്....
‘മണ്ടുന്നുകാകര്‍ നിരാശരായ് നിത്യവും‘
ഈ വരി എന്തോ എനിയ്ക്കിഷ്ട്ടപ്പെട്ടു.....
(ശ്രീ. ഭാസി സാര്‍ ക്ഷമിക്കുക)
പിന്നെ സജഷന്‍സ് ആരാഞ്ഞതുകൊണ്ട് ഒരു സജഷന്‍...
‘മഞ്ജിമമറഞ്ഞുമുറിവീണകവിള്‍ത്തടം‘
എന്നതിനു പകരം,
‘മഞ്ജിമ മാറി വിളറും കവിള്‍ത്തടം‘...
(വെറും സജഷന്‍ ആണേ, ഹരിയണ്ണന്‍ കാര്യമായെടുക്കേണ്ട..)
പിന്നെ ആ പടം അത്രയ്ക്കങ്ങട് ഇഷ്ടപ്പെട്ടില്ല. കാരണം, അമ്മിഞ്ഞ കിട്ടാതെ കരയുന്ന ഉണ്ണിയുള്ള ഒരമ്മയുടെ മുഖമല്ല ചിത്രത്തില്‍. ഒരിത്തിരി പ്രായം ചെന്ന സ്ത്രീയുടെ മുഖം...
ഒരു മലയാളിപെണ്കുട്ടിയാകാമായിരുന്നില്ലേ, ആ ദുപ്പട്ടയൊന്നും ഇല്ലാതെ? അതുപോലെ, കൊട്ടയിലിരിക്കുന്ന ഒരു ശ്രീകൃഷ്ണ വിഗ്രഹം വരക്കരുതോ?
(ഇതൊന്നും കാര്യമായെടുക്കണ്ടാട്ടോ......
മനസ്സില്‍ തോന്നിയത് അങ്ങു പറഞ്ഞൂന്നേയുള്ളൂ....)
ബൊമ്മപോലച്ഛനുണ്ടുമ്മറത്തിണ്ണയില്‍,
അമ്മയുണ്ടുന്മാദമാടും ചിലമ്പലായ്!
അമ്മയെത്തേടിക്കരഞ്ഞുവൈകുംവരെ
അമ്മിഞ്ഞകിട്ടാതുറങ്ങുന്നകണ്ണനും!!
ഹരിയണ്ണാ....
എനിക്കങ്ങിഷ്ടായി....
അമ്മിഞ്ഞ കിട്ടാതുറങ്ങുന്ന കണ്ണന്!!!
മനസ്സിലെ നൊംബരം മറച്ചുവെയ്ക്കുന്നുമില്ല...
വളരെ നന്നായിരിക്കുന്നു ട്ട്വൊ...
കണ്ണനും കണ്ണീരുണങ്ങാത്ത കരിമഷിക്കണ്ണുകളും, ചിന്തകളില്‍ ഇത്രമേല്‍ കത്തിപ്പടര്‍ന്നതില്‍ സന്തോഷം.
"വെണ്ണിലാവിറ്റുവീഴുന്നൊരാക്കൂരതന്‍
തിണ്ണമേലുണ്ണാതുറങ്ങാതെയിന്നവള്‍
കണ്ണനെത്തന്നെനിനച്ചിരിക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!"
ഈ വരികള്‍ തന്നെ ഏറ്റവും മനോഹരം.
ഹരിയണ്ണന്‍ പുതിയ കവിത ഏഴുതി പോസ്റ്റിട്ടിട്ടുണ്ടെന്ന് മെയില്‍ കണ്ടപ്പോള്‍, ഇന്നലെയും കഞ്ഞി തന്ന ഹരിയണ്ണനല്ലേ അതിന്റെ നന്ദിയായിട്ടെങ്കിലും “സുഖിപ്പിച്ചൊരു” കമന്റിടാമെന്ന് കരുതിയാ ഈ പേജ് തുറന്നത്.
അണ്ണാ ഇപ്പോള്‍ അതിലും വലിയ കടമായി ഈ കവിത എനിക്ക് വായിക്കാന്‍ തന്നതിന് , അതേ ആ കഞ്ഞിയെ പോലെ ഈ കവിതയിലുമില്ല ഒരു കല്ല് പോലും കടിക്കാന്‍. എന്ത് മനോഹരം.
പക്ഷെ ചവച്ചിറക്കുമ്പോള്‍ എന്തോ ഒരു വേദന.
അല്ല ഹരിയണ്ണാ , ആ അമ്മ വില്‍ക്കുന്ന കണ്ണന് വിറ്റ് കഴിഞ്ഞാല്‍ ഇഷ്ടം പോലെ പാലും പഴവും പൂവും സൌര്യഭ്യവും കിട്ടും .അങ്ങനെ കുട്ടയിലെ കണ്ണന് അല്പം വെയിലുകൊണ്ടാലും പിന്നെ ആനന്ദിച്ചോളും. എന്നാ ആ അമ്മയുടെ വീട്ടിലെ കണ്ണനോ? അടുത്ത കണ്ണന് കുട്ടയില്‍ നിന്നും പോകും വരെ ആ പത്തു രൂപായില്‍....
ശിവന്,വൈവസ്വതന്...നന്ദി!!
ഗീതടീച്ചര്ര്ര്ര്......(ജയന്)
ഒരു നല്ല മലയാളിപ്പടം കിട്ടിയിരുന്നെങ്കില്‍...
ഇടാമായിരുന്നൂ....!!
പിന്നെ ‘കുട്ടയില്ക്കിടക്കുന്ന കണ്ണന്റെ പാവ’കളൊക്കെ വരക്കാനറിയാമാരുന്നേല് ഞാനൊക്കെ ആരൊക്കെ ആയേനെ എന്റെ അത്തിപ്പാറ അമ്മച്ചീ...
ജിതന്‍..ആ വരികളും പിന്നെ ചന്ദ്രകാന്തം പറഞ്ഞവരികളും എനിക്കും ഇഷ്ടമായ വരികളാണ്...
ചന്ദ്രകാന്തം പറഞ്ഞ നാലുവരികളാണല്ലോ ഇത് എഴുതാനുള്ള തുടക്കം :)
ഡേയ് കനലേ..മാലയും പാലും മലരും വീഴുന്നത് കണ്ണന്റെ വിഗ്രഹത്തിലാണ്...പുള്ളിക്ക് മണിമാളികയെക്കാളിഷ്ടം ഹൃദയപൂര്‍വം പൊഴിക്കുന്ന കണ്ണീരാണെന്ന് പലവട്ടം പുള്ളിതന്നെ പറഞ്ഞിട്ടുണ്ട്..
എങ്കിലും ‘തങ്കഅങ്കി’കള്‍ കൊണ്ടുമൂടാനാണ് ദേവസ്വംകാര്‍ നോക്കുന്നത്...എങ്കിലല്ലേ വല്ലതും തടയൂ..?! :)
നല്ല ഹൃദയസ്പര്‍ശിയായ കവിത. ഒരു തിരുത്തുമില്ലാതെ എനിക്കിഷ്ടമായി. ഹരി പറയാനുദ്ദേശിച്ച ആ ഒരു ഫീല്‍ വരികളില്‍ വന്നിട്ടുണ്ട്, വായനക്കാരന് അതില്‍പ്പരം സന്തോഷമുണ്ടോ, എഴുത്തുകാരനും?
ആദ്യമായാണു ..എങ്കിലും..ഒരുപാടിഷ്ടമായി..
ഹരിയണ്ണാ...
പിന്നെ ഈ അടുത്തിടെ നാട്ടില്‍ പൊയപ്പൊള്‍ ഞാനും കണ്ടിരുന്നു ഇതു പോലെ കണ്ണു നനയിക്കുന്ന ഒരു കാഴ്ച...
ഹരിയണ്ണാ, എന്നെയിങ്ങനെ ര്‍ ര്‍ ര്‍ ര്‍....
എന്നു വിളിച്ചു കളിയാക്കണ്ടാ.....
അങ്ങനെ കളിയാക്കാനാണെങ്കില്‍ ഞാനിനി ഇവിടെ വരുന്നതുമില്ല, കമന്റുന്നതുമില്ല....
.X.
(വെറുതേ.....)
( അല്ലെങ്കില്‍ തന്നെ ഈ ടീച്ചര്‍ വിളി എനിക്കിഷ്ടമില്ല. ചേച്ചീന്നു വിളിച്ചിരുന്നെങ്കില്‍ എന്തു സുഖമാണ് കേള്‍ക്കാന്‍. സ്വന്തമായോ എനിക്കൊരനിയനില്ല. ഈ ബ്ലോഗനിയന്മാര്ക്കെങ്കിലും എന്നെ ഒന്നു ചേച്ചീന്നു വിളിച്ചൂടേ? )
സാരംഗീ...നന്ദി!എഴുതുകാരന് ഇതില്‍പ്പരം എന്തുസന്തോഷമുണ്ടാവാനാണ്?! :)
അച്ചുഅജീ..അനുഭവങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല അല്ലേ?!
ഗീതചേച്ചീഈഈഈ....(ഇനി നീട്ടാന്‍ വയ്യ:) )
പിണങ്ങല്ലേ.....
ഈ നല്ല വരികള്‍ ഞാന്‍ കാണാന്‍ വൈകി
നന്ദി ശെഫീ..
വായനക്കും അഭിപ്രായത്തിനും.ഇനിയും ഈ വഴി വരണേ...
പാകമായി നിറഞ്ഞു നില്ക്കുന്ന വരികള്‍,ആശയത്തിലും ഭംഗിയിലും
ഹരിയണ്ണാ,നേരിട്ട് പരിചയപ്പെടാന്‍ കഴിഞതില്‍
വളരെ സന്തോഷം :)
ചൊല്ലിമാറീ‘പത്തുരൂപയോ,കൂടുതല്‍!’
കണ്ണനും കണ്ണുനീരിനും വിലപേശുന്ന ലോകം.ഒരു അഭിപ്രായം പറയാനുള്ള കഴിവൊന്നും ഇല്ല. വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.
വരികള്‍ അതി മനോഹരം...
ninte kavithayellam kollam...nii chumma bedhai parayaruthee.. nii ennanu prathima vilckaan nadakkunna naadan penninekkandathu?
sunil
വഴി പോക്കാണെന്നുകരുതി ഇവിടെ വന്നു പരിചയപ്പെട്ട കൂട്ടുകാരാ...നന്ദി! :)
പെട്ടികിലുക്കിയതിന് കിലുക്കാമ്പെട്ടിക്കും നന്ദി!!
എദി അമീന്, മുസ്സെവെന്നി പിന്നെ ജ്ജോര്ജ്ജ് കുറ്റിക്കാട്ടില്‍ എന്നിവരുടെ കുട്ടത്തില്‍ നില്ക്കാന് ആഗ്രഹിക്കുന്ന പിഞ്ചു ക്രൂരാ...ഉഗാണ്ട രണ്ടാമാ..നന്ദി! യു.എ.ഇ.മീറ്റില്‍ തമ്മില്കാണാമെന്നുകരുതുന്നു.. :)
എടാ..സുനിലേ..
(ബൂലോകരേ..ടി സുനില്‍ അറിവില്ലായ്മ മൂത്ത് അനോണിയായിപ്പോയതാണ്. ലവന് സംസ്കൃതത്തില്‍ ഡോക്ടറേറ്റെടുത്ത ഒരു സഹപാഠി!)
നീ മലയാളം അക്ഷരം പഠിച്ചില്ലേ?! :)
വായനക്കും അഭിപ്രായത്തിനും നന്ദി!!
ഈ വരികള്‍ക്ക് അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ ഒന്നുമല്ല. എങ്കിലും പറയട്ടെ.. ഏറെ ഇഷ്ടമായി...
ബാക്കി പിന്നെ വായിക്കുന്നതാണു..
ഓ.ടോ..
ഹരിയണ്ണന്‍ ടൈറ്റിലുകള്‍ ഫ്രീയായി നിര്‍മ്മിച്ചു കൊടുക്കുന്നതാണെന്ന് അറിഞ്ഞു. എനിക്കും ഒരെണ്ണം !!
pbbasheer@gmail.com
നന്ദി ബഷീര്‍...
തീര്‍ച്ചയായും ഞാനൊരെണ്ണം പണിഞ്ഞുതരാം!അതുകണ്ടിട്ട് എനിക്ക് നാടൊട്ടുക്കുനിന്നും ചീത്തകിട്ടുകേം ചെയ്യും!
:)
ഹരിയണ്ണാ.. ഇതൊക്കെയല്ലേ എന്നെ കൊണ്ട് നിങ്ങള്‍ക്കെതിരെ ചെയ്യാന്‍ പറ്റൂ..
പിന്നെ ഞാന്‍ കാത്തിരിക്കാം..
ഹരിയണ്ണന്റെ ഈ കവിത കാണാനും വായിക്കാനും ഒത്തിരി വൈകിപ്പോയി........
തിരുത്തലുകളൊക്കെ വിവരമുള്ളോര് ചെയ്യട്ടെ എന്നെക്കൊണ്ട് നന്നായീന്ന് പറയാനേ പറ്റൂ ......
എനിക്കിഷ്ടായി......
നല്ല വരികള്‍.
ഹരിയണ്ണോ..ആദ്യം വായിച്ചപ്പോ ഒത്തിരി ആലോചിച്ചു..എന്താ കമന്റേണ്ടതെന്ന്.
പിന്നെ മനസ്സിലായി:
“വളര്ച്ചയിവള്ക്കായിട്ടില്ലീ വന്ദ്യമാം
വരവാണീവിലാസത്തിന്നഭിപ്രായമോതുവാന്“!!
അത്ര തന്നെ!!
ഇതിനൊരു കമന്റിടാന്‍ ഞാനാളല്ല ഹരിയണ്ണാ..
ഹരിയണ്ണാ എന്ന് ഈ മദ്ധ്യവയസ്കന് താങ്കളെ വിളിച്ചാലുള്ള അനൗചിത്യമൊന്നാലോചിച്ചു നോക്കൂ ഹരിയണ്ണാ!! അതുകൊണ്ട് ഞാന്‍ താങ്കളെ അണ്ണന് തമ്പീ എന്നു വിളിയ്ക്കാം, എന്താ?
താങ്കളുടെ ബ്ലോഗുകളിലൂടെ ഞാനൊന്ന് ഊളിയിട്ടതേയുള്ളു. വായിയ്ക്കാന്‍ സമയമില്ല. അഭിപ്രായമൊന്നും പറയാറായില്ല കെട്ടോ.
അണ്ണന് തമ്പിയ്ക്ക് എന്റെ ആശംസകള്‍,
ഓ, മറന്നു, "മാടമ്പി"യ്ക്കും എന്റെ ആശംസകള്‍. (ഇനി മോഹന്‍ലാലിനൊന്നും തോന്നണ്ട.)
മാടന് തമ്പി ആണത്രെ ലോപിച്ച് "മാടമ്പി"യായത്. അണ്ണന് തമ്പി അങ്ങനെയാവല്ലേ!
അപ്പീ, ഞാന്‍ വെള്ളങ്ങളും കുടിച്ച് സിനിമകളും കണ്ട് ഇവിടെ തിര്വന്ത്രത്ത് താമസങ്ങള്‍ തന്നെ. പപ്പനാവന് നമ്മളെ കാക്കട്ട്.
(തമാശയാണേ, ഒന്നും കാര്യമാക്കണ്ട.)
ഇത്രയും എഴുതിവച്ചെങ്കിലും പോസ്റ്റാന്‍ പറ്റിയില്ല.
പിന്നെയെപ്പോഴോ ബ്ലോഗ് വായിയ്ക്കുമ്പോള്‍ കണ്ടത് ഈ അണ്ണന് തമ്പി നമ്മുടെ കാവാലം ശ്രീകുമാറിന്റെ ഗുരുവായ കാര്യമാണ്. അതൊരു വലിയ കാര്യം തന്നെ. എനിയ്ക്കും വല്ലതുമൊക്കെ പറഞ്ഞു തരൂ. തമ്പിയുടെ പോട്ടം ഞാനെന്റെ home page-ല്‍ വലുതായി ചേര്‍ക്കാം.
ആശംസകള്‍, ഒരിയ്ക്കല്‍ കൂടി.
പ്രീയപ്പെട്ട ഹരി,
അനിയന്റെ ബ്ലോഗ് അതിമനോഹരം.layout ഉഗ്രന്‍.
ഞാന്‍ ഒരു തുടക്കക്കാരനാണ്.കണ്ടിട്ട് അസൂയ തോന്നുന്നു.എനിക്ക് സഹായം വേണം.
വെള്ളായണി വിജയന്
Blackjack Online | Casinos & Live Dealer Casinos in MD
Learn 서귀포 출장안마 more about the Blackjack game and blackjack 밀양 출장안마 rules. Blackjack online is 나주 출장안마 the most popular casino game, and most of its variants 군산 출장마사지 are blackjack, 제주 출장샵
Post a Comment